വാഴ 2 -നു തിയേറ്ററിൽകുതിപ്പ് ; 4 ദിവസം കൊണ്ട് 60 കോടി ക്ലബ്ബിൽ

കൊച്ചി: ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച വാഴ 2 തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുന്നു. ഏപ്രിൽ 2-ന് റിലീസ് ചെയ്ത ചിത്രം ആദ്യ ആഴ്ച പിന്നിടുമ്പോൾ ശ്രദ്ധേയമായ കളക്ഷനാണ് നേടിയത്.ഞായറാഴ്ച മാത്രം ഇന്ത്യയിൽ നിന്ന് 8.40 കോടി രൂപ നേടിയ ചിത്രം, നാല് ദിവസത്തിനിടെ 25.60 കോടിയുടെ കളക്ഷൻ സ്വന്തമാക്കി. ആകെ വേൾഡ് വൈഡ് ഗ്രോസ് 62.95 കോടിയായി. റിലീസ് ദിനത്തിൽ 4.75 കോടി നേടിയ ചിത്രം, ശനിയാഴ്ച 7.20 കോടിയും ഞായറാഴ്ച 8.40 കോടിയും നേടി . ഞായറാഴ്ച ഏകദേശം 85 ശതമാനം തിയേറ്റർ ഓക്യുപൻസിയും രേഖപ്പെടുത്തി.കേരളത്തിന് പുറത്തും വിദേശ വിപണികളിലും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. വിപിൻ ദാസിന്റെ കഥയിൽ സവിൻ എസ്.എ സംവിധാനം ചെയ്ത ചിത്രം നാല് സുഹൃത്തുക്കളുടെ ജീവിതവും അവർ നേരിടുന്ന പ്രശ്നങ്ങളുമാണ് അവതരിപ്പിക്കുന്നത്.വേദ ശങ്കർ, അൽഫോൺസ് പുത്രൻ, അജു വർഗീസ്, വിജയബാബു, ബിജുക്കുട്ടൻ, സുധീഷ് എന്നിവർ ഉൾപ്പെടെ നിരവധി താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. പ്രവൃത്തിദിവസങ്ങളിലും മികച്ച ബുക്കിംഗ് തുടരുന്നതിനാൽ ചിത്രം ബോക്സ് ഓഫീസിൽ തുടർന്നും നേട്ടം കൈവരിക്കുമെന്നാണ് വിലയിരുത്തൽ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page