വീടിനുള്ളിൽ സ്ഫോടനം: കുന്ദമംഗലത്ത് രണ്ടു മരണം

കോഴിക്കോട്: കുന്ദമംഗലം കുരുക്കത്തൂരിൽ വീട്ടിനുള്ളിൽ ഉണ്ടായ ഭയാനക സ്ഫോടനത്തിൽ രണ്ടുപേർ മരിച്ചു. വീട് ഉടമയായ രാഹുലും ഇയാളുടെ സഹോദരി ഭർത്താവ് രാഹുലമാണ് മരിച്ചത്. വീട്ടിനുള്ളിൽ ഉണ്ടായിരുന്ന ഷിനി, ഭർത്താവ് വിഷ്ണു എന്നിവർക്ക് ഗുരുതരമായ പൊള്ളലേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനം ഉണ്ടായത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. അതേസമയം പടക്ക നിർമ്മാണത്തിന് ഇടയിലായിരിക്കാം സ്ഫോടനം ഉണ്ടായത് എന്ന് സംശയമുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാമഞ്ചൂർ ദേശീയ പാതയിൽ പരിശോധനയ്ക്കായി നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിക്കു പിന്നില്‍ ബൈക്കിടിച്ച് അപകടം; പരിക്കേറ്റ യുവാവ് മരിച്ചു, സുഹൃത്തിനെ കോഴിക്കോട്ടെ ആശുപത്രിയിലേയ്ക്ക് മാറ്റി
Scroll to top

You cannot copy content of this page