യുഡിഎഫ് സ്ഥാനാർത്ഥി എ കെ എം അഷ്റഫിന്റെ മൊഗ്രാലിൽ പ്രഭാത സവാരിയിൽ വൻ ജനപങ്കാളിത്തം: യുഡിഎഫ് പ്രവർത്തകർ ആവേശത്തിൽ

മൊഗ്രാൽ : എ കെ എം അഷ്റഫ് എംഎൽഎ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മൊഗ്രാലിൽ സംഘടിപ്പിച്ച പ്രഭാത സവാരിയിൽ വൻ ജന പങ്കാളിത്തം. നൂറുകണക്കിനാ ളുകൾ പങ്കെടുത്ത പ്രഭാത സവാരി യുഡിഎഫ് പ്രവർത്തകർക്ക് ആവേശം പകരുന്നു . പ്രഭാത സവാരിയിൽ എ കെ എം അഷറഫിനോടൊപ്പം ടീഷർട്ട് ധരിച്ച് മൊഗ്രാൽ ഗ്രീൻ സ്റ്റാർ പ്രവർത്തകരും, യൂത്ത് ലീഗ് പ്രവർത്തകരും അണിനിരന്നു.ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂർ, മംഗൽപാടി പഞ്ചായത്ത് പ്രസിഡണ്ട് ഗോൾഡൻ അബ്ദുറഹ്മാൻ, കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽഖാദർ ഹാജി, ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് ബി എൻ മുഹമ്മദലി, സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, ടി എം ഷുഹൈബ്, എംജിഎ റഹ്മാൻ, കെ കെ സക്കീർ ,മഖ്ദൂം മൊഗ്രാൽ, ടി എ കുഞ്ഞഹമ്മദ്, നാസർ മൊഗ്രാൽ, റിയാസ് കരീം പ്രഭാത സവാരിക്ക് നേതൃത്വം നൽകി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page