യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയവര്‍ക്ക് നേരെ വെടിയുതിര്‍ത്തു; ഒരാള്‍ മരിച്ചു; 2 പേര്‍ക്ക് പരിക്ക്; മലയാളി യുവാവ് അറസ്റ്റില്‍

മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയവര്‍ക്ക് നേരെയുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു, രണ്ടുപേര്‍ക്ക് പരിക്കേറ്റു. കുടിയേറ്റ തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലത്ത് നടന്ന ആക്രമണത്തില്‍ അക്ബര്‍ അഹമ്മദ് എന്നയാളാണ് മരിച്ചത്. സംഭവത്തില്‍ മലയാളിയായ ജയന്‍ ശിവാനന്ദന്‍ നായരെ പൊലീസ് അറസ്റ്റുചെയ്തു. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് അറിയുന്നു.

മലയാളിയാണെങ്കിലും ജയന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം മഹാരാഷ്ട്രയിലാണ്. താന്‍ സഹോദരിയെ പോലെ കണ്ടിരുന്ന സ്ത്രീക്ക് നേരെയുള്ള ശല്യം ചെയ്യല്‍ വര്‍ധിച്ചതോടെ നിവര്‍ത്തിയില്ലാതെയാണ് വെടിവച്ചതെന്നാണ് ജയന്‍ ശിവാനന്ദന്‍ പൊലീസിനോട് പറഞ്ഞത്. നേരത്തെ ശല്യം ചെയ്യലിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രതികളെ സ്റ്റേഷനില്‍ വിളിപ്പിച്ച് വാണിംഗ് ചെയ്ത് വിട്ടയക്കുകയായിരുന്നു.

എന്നാല്‍ ശല്യം തുടര്‍ന്നു. ഇന്നലെ രാവിലെ യുവതി ജോലി ചെയ്യുന്ന സ്‌കൂളില്‍ ചെന്ന് ലൈംഗികാതിക്രമം നടത്തിയതിനെ തുടര്‍ന്നാണ് വെടിവച്ചതെന്ന് ജയന്‍ പൊലീസിനോട് പറഞ്ഞു. പരിക്കേറ്റ അക്ബര്‍ അഹമ്മദ് ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്ന് രാവിലെയാണ് മരിച്ചത്. ജയന്‍ ട്രക്ക് ഡ്രൈവറാണ്. നേരത്തെ ആര്‍മിയില്‍ ജോലി ചെയ്തിരുന്നുവെന്ന് പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page