ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു; രണ്ട് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം താന്നിമൂടിലാണ് അപകടം. അപകട സമയത്ത് വീട്ടിലുണ്ടായിരുന്ന ഗൃഹനാഥനും മകനുമാണ് പരിക്കേറ്റത്. ഇരുവരും ചികിത്സയിലാണ്.

അടുക്കളയില്‍ വെച്ചിരുന്ന തുറക്കാത്ത ഗ്യാസ് സിലിണ്ടര്‍ ആണ് പൊട്ടിത്തെറിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ ഗ്യാസ് ഏജന്‍സിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page