കഞ്ചാവ് വാങ്ങാന്‍ പണം നല്‍കാത്തതിന് യുവാവ് വീടിന് തീയിട്ടു; തീയിട്ടശേഷം കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി ആശുപത്രിയില്‍

തിരുവനന്തപുരം: കഞ്ചാവ് വാങ്ങാന്‍ പണം നല്‍കാത്തതിനാണെന്ന് പറയുന്നു, യുവാവ് വീടിന് തീവച്ചു. തിരുവനന്തപുരം കണിയാപുരത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഷാജഹാന്‍-അമീന ദമ്പതികളുടെ വീടിനാണ് യുവാവ് തീയിട്ടത്. സംഭവത്തില്‍ അമീനയുടെ സഹോദരീ പുത്രന്‍ ഫൈസലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ വൈകിട്ട് വീട്ടിലെത്തിയ ഫൈസല്‍ കഞ്ചാവ് വാങ്ങാനായി പണം ആവശ്യപ്പെട്ടതായി വീട്ടുകാര്‍ പറയുന്നു. എന്നാല്‍ പണം നല്‍കാന്‍ അവര്‍ തയാറായില്ല. തുടര്‍ന്ന് വീടിന് തീയിടുമെന്ന് പറഞ്ഞ് ഫൈസല്‍ ഭീഷണിപ്പെടുത്തിയതായി ഷാജഹാന്‍-അമീന ദമ്പതികള്‍ പറഞ്ഞു. തുടര്‍ന്ന് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ബന്ധുക്കള്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മംഗലപുരം പൊലീസെത്തി ഫൈസലിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശുപത്രിയില്‍ നിന്നിറങ്ങിയ ഫൈസല്‍ ഇന്ന് പുലര്‍ച്ചെ വീടിന് തീവയ്ക്കുകയായിരുന്നു. യുവാവിന്റെ ഭീഷണിയെ തുടര്‍ന്ന് വീട്ടുകാര്‍ ബന്ധുവീട്ടിലേക്ക് മാറിയതിനാല്‍ ആളപായമൊന്നും ഉണ്ടായില്ല. ഫയര്‍ഫോഴ്‌സും സമീപവാസികളും ചേര്‍ന്ന് തീയണച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page