ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ വി.എൻ വേണുഗോപാലൻ വിരമിച്ചു; സഹപ്രവർത്തകരുടെ സ്നേഹ നിർഭരമായ യാത്രയയപ്പ്

കാസർകോട്:കാസർകോട് അഗ്നിശമന രക്ഷാ നിലയത്തിൽ നിന്നു 22 വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം മാർച്ച് 31 ന് സർവ്വീസിൽ നിന്നും വിരമിച്ച സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ വി.എൻ. വേണുഗോപാലിന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. 2026-ൽ രാജസ്ഥാൻ ഉദയപൂരിൽ നടന്ന നാഷണൽ ഫയർ സർവ്വീസ് സ്പോർട്സ് മീറ്റിൽ 200 മീറ്ററിൽ മെഡലും, 2026-ൽ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവന ഫയർ സർവ്വീസ് മെഡലും ലഭിച്ചിട്ടുണ്ട്. ആലത്തൂർ, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, ഉപ്പള, പേരാവൂർ, കാസർകോട് എന്നീ സ്ഥലങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.കണ്ണൂർ ജില്ലാ റീജിയണൽ ഫയർ ഓഫീസർ പി. രഞ്ജിത് യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു, പൊന്നാടയും ഉപഹാരവും നൽകി. സ്റ്റേഷൻ ഓഫീസർ ഡോ. ആർ. ഹർഷ അധ്യക്ഷനായി. ജില്ലാ ഫയർ ഓഫീസർമാരായ മുസ്സാ വടക്കേതിൽ, ബി. രാജ്, സ്റ്റേഷൻ ഓഫീസർമാരായ ടി. പി. ധനേഷ്, കെ. വി. പ്രഭാകരൻ, സി. പി. രാജേഷ്, ആദർശ് അശോകൻ, പി വി . പവിത്രൻ,സജികുമാർ, ബി. രാജേഷ് കുമാർ, ആർ. ശ്രീനാഥൻ, ഗോപാലകൃഷ്ണൻ മാവില, പ്രകാശ് കുമാർ, ഗോഗുൽദാസ്, വിൽസൺ, മനോജ്, കെ. എ. മനോജ് കുമാർ, ഒ. സി. കേശവൻ നമ്പൂതിരി, വരദൻ ,പി. വിജയൻ, പി. സണ്ണി ഇമാനുവൽ, വി. സുകു, ഇ. പ്രസീദ്. വി . ഗോപി, എസ്. അരുണ്‍ കുമാർ, അരുണ്.പി. നായർ, ഏ. രാജേന്ദ്രൻ, വി.എൻ. സുരേന്ദ്രൻ, വിനോദ് കുമാർ സംസാരിച്ചു.സെക്രട്ടറി എം. രമേശ് സ്വാഗതവും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page