കണ്ണൂരിൽനിന്ന് ഗൾഫിലേക്ക് പ്രത്യേക വിമാന സർവീസുകൾ, ഷെഡ്യൂൾ അറിയാം

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് മസ്കറ്റ്, ഷാർജ, ജിദ്ദ എന്നിവിടങ്ങളിലേക്ക് ഏപ്രിൽ നാലുവരെ പ്രത്യേക വിമാന സർവീസുകൾആരംഭിക്കുന്നു.
മസ്കറ്റ് സർവീസ് ബുധൻ, വെള്ളി ദിവസങ്ങളിലാണ്. കണ്ണൂരിൽ നിന്ന് വൈകിട്ട് ആറിന് പുറപ്പെടുന്ന വിമാനം രാത്രി എട്ടിന് മസ്കറ്റിലെത്തും. മടക്കയാത്ര രാത്രി 9.10-ന് മസ്കറ്റിൽ നിന്ന് തിരിച്ച് പുലർച്ചെ 2.20-ന് കണ്ണൂരിൽ എത്തും.
ഷാർജയിലേക്ക് ദിവസവും സർവീസ് ഉണ്ടാകും. രാവിലെ 8.10-ന് കണ്ണൂർ വിടുന്ന വിമാനം 10.30-ന് ഷാർജയിൽ ലാൻഡ് ചെയ്യും. മടക്കം പ്രാദേശിക സമയം 11.30-ന് . വൈകിട്ട് അഞ്ചിന് കണ്ണൂരിലെത്തും.
ജിദ്ദ സർവീസ് ചൊവ്വ, ശനി ദിവസങ്ങളിൽ മാത്രം. രാവിലെ 6.30-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് രാവിലെ 10-ന് ജിദ്ദയിൽ എത്തും. മടക്കയാത്ര പ്രാദേശിക സമയം 11-ന് . രാത്രി 7.30-ന് കണ്ണൂരിൽ തിരിച്ചെത്തും.
പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ നേരത്തെ നിർത്തിവെച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page