ജീവിച്ചിരിക്കുന്ന ആളെ മരിച്ചെന്ന് പറഞ്ഞ് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി; ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരെ വൃദ്ധയുടെ പരാതി

ഇടുക്കി: ജീവിച്ചിരിക്കുന്ന ആളെ മരിച്ചെന്ന് പറഞ്ഞ് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ വൃദ്ധയുടെ പരാതി. എസ്റ്റേറ്റ് പൂപ്പാറ സ്വദേശിനി കുപ്പശേരിയില്‍ രാധ വേലായുധനാണ് (81) ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായതിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. 60 വര്‍ഷത്തിലധികമായി പൂപ്പാറയില്‍ താമസിക്കുന്ന രാധ തിരഞ്ഞെടുപ്പുകളിലെല്ലാം മുടങ്ങാതെ വോട്ട് ചെയ്തിരുന്നു.

വിവര ശേഖരണം നടത്താനെത്തിയ ബിഎല്‍ഒയ്ക്ക് സംഭവിച്ച പിഴവാണ് പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കാന്‍ കാരണമെന്നാണ് രാധ പരാതിയില്‍ പറയുന്നത്. വോട്ടര്‍ പട്ടികയില്‍ നിന്നൊഴിവാക്കിയവരുടെ പട്ടികയില്‍ രാധയുടെ പേരും ഉണ്ട്. ഒഴിവാക്കാനുള്ള കാരണം മരണം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പൊതുപ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിച്ചെങ്കിലും തെറ്റ് തിരുത്തിയില്ലെന്നാണ് ആരോപണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാമഞ്ചൂർ ദേശീയ പാതയിൽ പരിശോധനയ്ക്കായി നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിക്കു പിന്നില്‍ ബൈക്കിടിച്ച് അപകടം; പരിക്കേറ്റ യുവാവ് മരിച്ചു, സുഹൃത്തിനെ കോഴിക്കോട്ടെ ആശുപത്രിയിലേയ്ക്ക് മാറ്റി
Scroll to top

You cannot copy content of this page