കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു; 4പേര്‍ക്ക് പരിക്ക്

പാലക്കാട്: കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. കോയമ്പത്തൂര്‍ മധുക്കര
ചാവടി മേല്‍പ്പാലത്തില്‍ ഉണ്ടായ അപകടത്തില്‍ പാലക്കാട് ചിറ്റൂര്‍ ചന്ദനപ്പുറം സ്വദേശി അജിത്ത് (25), പാലക്കാട് പിരായിരി സ്വദേശി വിനീഷ് (35) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.

മലയാളികളായ രണ്ട് യുവ ഫോട്ടോഗ്രാഫര്‍മാരും ഒരു തമിഴ്‌നാട് സ്വദേശിയുമാണ് മരിച്ചതെന്ന് പറയുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വീട്ടുമുറ്റത്ത് നിര്‍ത്തിയിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു; അപകടം നടന്നത് വിദ്യാര്‍ത്ഥികളെ ഇറക്കി വിട്ടതിന് പിന്നാലെ

കോഴിക്കോട്: വീട്ടുമുറ്റത്ത് നിര്‍ത്തിയിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു. കോഴിക്കോട് കുന്നമംഗലത്ത് കോണോട്ട് തൂമ്പറ്റച്ചാലില്‍ അബ്ദുറഹിമാന്‍ എന്നയാളുടെ വീടിന് മുന്‍പില്‍ നിര്‍ത്തിയിരുന്ന വാഹനമാണ് കത്തിനശിച്ചത്. വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ വിട്ടതിനുശേഷം മടങ്ങിയെത്തിയയുടന്‍ വാഹനത്തില്‍ നിന്ന് തീ ഉയരുകയായിരുന്നുവെന്ന് പറയുന്നു.

തീ കണ്ട് അയല്‍വാസികള്‍ ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും, ഇന്ധന ടാങ്കിലേക്ക് തീ പടര്‍ന്നതിനാല്‍ ആളിക്കത്തുകയായിരുന്നു. വാന്‍ നിര്‍ത്തിയിട്ടിരുന്ന വീടിന്റെ ഒരു ഭാഗത്തേക്കും തീ വ്യാപിച്ചു. തുടര്‍ന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്. കോണോട്ട് എല്‍പി സ്‌കൂളിന് വേണ്ടി സര്‍വീസ് നടത്തുന്ന വാനാണ് കത്തിനശിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page