ഇടിമിന്നലേറ്റു തെങ്ങിനു തീപിടിച്ചു

മഞ്ചേശ്വരം: ഇന്നലെ വൈകിട്ടു വേനല്‍ മഴക്കൊപ്പമുണ്ടായ ഇടിമിന്നലില്‍ തെങ്ങിനു തീപിടിച്ചു. ബന്തിയോട് അടുക്കത്തെ സക്കീറിന്റെ വീട്ടു മുറ്റത്തെ തെങ്ങിനാണ് തീപിടിച്ചത്. മറ്റ് അപകടമൊന്നുമുണ്ടായിട്ടില്ല.ശക്തമായ കാറ്റും അതിനൊപ്പമുണ്ടായ മഴക്കുമിടയിലാണ് ഇടിമിന്നലനുഭവപ്പെട്ടത്. കാതടപ്പിക്കുന്ന തരത്തിലുണ്ടായ ഇടിയുടെ ശബ്ദം കേട്ടു പുറത്തിറങ്ങി നോട്ടിയപ്പോഴാണ് തെങ്ങിന്‍ തലപ്പില്‍ തീ ആളിക്കത്തുന്നതു കണ്ടതെന്നു വീട്ടുകാര്‍ പറഞ്ഞു. തീപിടിത്തത്തില്‍ തെങ്ങു നശിച്ചു.

ബദ്രഡുക്കയില്‍ കോഴി അങ്കം; മൂന്നുപേര്‍ പിടിയില്‍

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍, ബദ്രഡുക്കയില്‍ കോഴിക്കെട്ട് നടത്തിയ മൂന്നു പേര്‍ അറസ്റ്റില്‍. പുത്തൂര്‍, വെള്ളൂരെ ഹൗസില്‍ കെ മഹേഷ് (35), ബദ്രഡുക്കയിലെ നന്ദു (40), പുത്തൂരിലെ സതീശ ഷെട്ടി (42) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ എസ് ഐ വി മോഹനനും സംഘവും അറസ്റ്റു ചെയ്തത്. സ്ഥലത്തു നിന്നു ഒരു അങ്കക്കോഴിയെയും 2000 രൂപയും പിടികൂടി. പൂമാണി കിന്നിമാണി ക്ഷേത്രത്തിനു കിഴക്കു ഭാഗത്തുള്ള മൈതാനിയില്‍ കോഴിക്കെട്ടു നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് എസ് ഐ യുടെ നേതൃത്വത്തിൽ പൊലീസ് സംഘം ശനിയാഴ്ച …

ദേശീയ പാതയില്‍ സ്‌കൂട്ടര്‍ ഓടിച്ച് അഭ്യാസ പ്രകടനം; വീഡിയോ വൈറലായി, യുവാവ് അറസ്റ്റില്‍

മംഗ്‌ളൂരു: ദേശീയപാത 66ല്‍ സ്‌കൂട്ടര്‍ ഓടിച്ച് അഭ്യാസപ്രകടനം നടത്തിയ യുവാവ് അറസ്റ്റില്‍. ഫൗസാന്‍ അഹമ്മദ് (25) എന്ന ആളെയാണ് കുന്ദാപുരം ട്രാഫിക് പൊലീസ് അറസ്റ്റു ചെയ്തത്. മാര്‍ച്ച് 20ന് ഹെമ്മാഡി- കുന്ദാപൂര്‍ പാതയിലാണ് സ്‌കൂട്ടര്‍ അഭ്യാസം നടന്നത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതും കേസെടുത്ത് അറസ്റ്റു ചെയ്തതും.ഹെല്‍മറ്റ് വയ്ക്കാതെ സ്‌കൂട്ടറില്‍ നിന്നും കിടന്നും സ്‌കൂട്ടറിന് മുകളില്‍ ഒറ്റക്കാലില്‍ നിന്നും ഓടിക്കുന്ന വീഡിയോകളാണ് വൈറലായത്. ടാങ്കര്‍ ലോറിക്കു പിന്നിലൂടെ അപകടകരമായ രീതിയില്‍ സ്‌കൂട്ടര്‍ …

യാത്രക്കാരി ബസില്‍ കുഴഞ്ഞു വീണു മരിച്ചു

കുമ്പള: യാത്രക്കാരി ബസില്‍ കുഴഞ്ഞു വീണു മരിച്ചു. ഇന്നലെ വൈകിട്ടു മംഗലാപുരത്തു നിന്നു കാസര്‍കോട്ടേക്ക് വരുകയായിരുന്ന കര്‍ണ്ണാടക സ്‌റ്റേറ്റ് ബസിലെ യാത്രക്കാരിയായിരുന്ന തമിഴ്‌നാട് സ്വദേശിനി അഞ്ജല(60)യാണ് ബസില്‍ കുഴഞ്ഞു വീണത്. ഇവരെ ഉടന്‍ കുമ്പള സഹകരണാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തമിഴ്‌നാട് കലൂര്‍ കള്ളക്കുറിച്ചിയിലെ പരേതനായ മാരിമുത്തുവിന്റെ ഭാര്യയാണ്.കാസര്‍കോട് തളങ്കര ഭാഗത്താണ് ഇവര്‍ താമസിക്കുന്നത്. വര്‍ഷങ്ങളായി കല്ലുമ്മക്കായ ശേഖരിച്ചാണ് ജീവിക്കുന്നത്. മകള്‍ നിത്യയും അനന്തിയും കള്ളക്കുറിച്ചിയിലാണ് താമസം. സഹോദരന്‍ പാവാട്. അസുഖത്തെത്തുടര്‍ന്നു അഞ്ജല തമിഴ്‌നാട്ടില്‍ മക്കളോടൊപ്പമായിരുന്നു. ചികിത്സയും വിശ്രമവും …

ഉപ്പളയില്‍ പ്ലസ്ടു പരീക്ഷ എഴുതാന്‍ പോയ വിദ്യാര്‍ത്ഥിനിയെ കാണാതായി

കാസര്‍കോട്: പ്ലസ്ടു പരീക്ഷ എഴുതാന്‍ പോയ വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. മഞ്ചേശ്വരം എസ് എ ടി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ഖദീജത്ത് സഫ്‌വാന (18)യെ ആണ് കാണാതായത്. മാതാവ് ഉപ്പള, റഹ്‌മാന്‍ മന്‍സിലിലെ യു എം സഫിയ നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.അവസാന പ്ലസ്ടു പരീക്ഷ എഴുതാനായി ശനിയാഴ്ച രാവിലെയാണ് മകള്‍ വീട്ടില്‍ നിന്നു ഇറങ്ങിയതെന്നു മാതാവ് നല്‍കിയ പരാതിയില്‍ പറഞ്ഞു. അതിനു ശേഷം തിരിച്ചെത്തിയില്ലെന്നു പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. കാസര്‍കോട്, നെല്ലിക്കുന്നില്‍ നിന്നു യുവതിയെയും …

വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന വയോധികയെ കാട്ടാന തൂക്കിയെറിഞ്ഞു; ഗുരുതര പരിക്ക്

കല്‍പ്പറ്റ: വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന വയോധികയെ കാട്ടാന തുമ്പിക്കൈയില്‍ ചുറ്റി തൂക്കിയെറിഞ്ഞു.വയനാട് സുല്‍ത്താന്‍ ബത്തേരി മൂടക്കൊല്ലിയിലാണ് സംഭവം. കൈതവേലില്‍ തങ്കമ്മയ്ക്കാണ് (80) ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. വീടിന്റെ മുറ്റത്ത് നില്‍ക്കുകയായിരുന്ന തങ്കമ്മയെ കാട്ടാന തുമ്പിക്കൈയില്‍ ചുഴറ്റി തൂക്കിയെറിയുകയായിരുന്നു. വീഴ്ചയില്‍ കാലിന് ഗുരുതരമായി പരിക്കേറ്റ തങ്കമ്മയെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേനല്‍ കടുത്തതോടെ വയനാട്ടില്‍ കാട്ടാനകള്‍ കൂട്ടമായി നാട്ടിലിറങ്ങുന്നത് പതിവായിരിക്കുകയാണ്. ഇവ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നു. ആളുകള്‍ക്ക് നേരെ അക്രമം നടത്തുന്നതും പതിവായിരിക്കുകയാണ്. ഇതിനെതിരെ സ്ഥലവാസികള്‍ …

തിരഞ്ഞെടുപ്പ്: എസ്ഡിപിഐയുമായിഒരു നീക്കുപോക്കുമില്ലെന്ന് എം എ ബേബി; വർഗീയ ഭ്രാന്തിന്റെ വോട്ട് വേണ്ടെന്ന് സി.പി.ഐ. നേതാവ് ബിനോയ് വിശ്വം ; ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് ഇ.പി.ജയരാജൻ

കോഴിക്കോട് : തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ ബന്ധം സംബന്ധിച്ച് ഇടതു നേതാക്കന്മാർ വ്യത്യസ്ത നിലപാട് പ്രകടിപ്പിച്ചു.എസ്ഡിപിഐ യുമായി സിപിഎമ്മിന് ഒരു തിരഞ്ഞെടുപ്പു നീക്കുപോക്കും ഉണ്ടാകില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി പ്രസ്താവിച്ചു. ഒരു മതഭ്രാന്തിന്റെയും വോട്ട് തങ്ങൾക്ക് വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തീർത്തു പറഞ്ഞു. അതേസമയം ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ വ്യക്തമാക്കി.ഇത് സംബന്ധിച്ചുള്ള പത്ര ലേഖകരുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി …

തിരഞ്ഞെടുപ്പ് പ്രചരണം: പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നാളെ

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോഡി തിരഞ്ഞെടുത്ത പ്രചരണത്തിന് ഇന്ന് കേരളത്തിൽ എത്തും. ആദ്യ തെരഞ്ഞെടുപ്പ് പ്രചരണം സമ്മേളനം പാലക്കാട്ടാണ് .ഉച്ചക്ക് 1.30നു കോട്ട മൈതാനത്ത് നടക്കുന്ന എൻഡിഎ പൊതുസമ്മേളനത്തിൽ അദ്ദേഹം പ്രസംഗിക്കും. തുടർന്ന് തൃശ്ശൂരിലേക്ക് പോകുന്നതാണ്. സ്വരാജ് റൗണ്ടിൽ 900 മീറ്റർ റോഡ് ഷോ നടത്തും .കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സംസ്ഥാനത്ത് താമസിയാതെ എൻഡിഎ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തും .യുഡിഎഫ് പ്രചരണത്തിന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നാളെ കേരളത്തിൽ എത്തും. കൊല്ലം അടൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് …

വേനൽ മഴ: സംസ്ഥാനത്ത് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു ; വ്യാപക നാശം

മലപ്പുറം : വേനൽ മഴയിൽ മലപ്പുറം എടവണ്ണയിൽ മിന്നലേറ്റ് ഒരാൾ മരിച്ചു. പാലപ്പറ്റയിലെ കാരി (65) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്നു .കോഴിക്കോട് മാവൂരിൽ വീട് തകർന്നു . കൊയിലാണ്ടിയിൽ മരം വീണു ബൈക്ക് യാത്രക്കാരനായ ആദർശിനു പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂത്തുപറമ്പിൽ ശക്തമായ കാറ്റിൽ ഒരു വീടിന്റെ മേൽക്കൂര തകർന്നു . പലയിടത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. അതിശക്തമായ കാറ്റിൽ വീടുകളുടെ മേൽക്കൂര പറന്നു പോയിട്ടുണ്ട്. മരം വീണു നിരവധി …

കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ടുപേർ മുങ്ങിമരിച്ചു

കൊല്ലം : കൊല്ലം കല്ലട ആറ്റിലെ അണക്കെട്ടിൽ കുളിക്കാനിറങ്ങിയ രണ്ടു പേർ മുങ്ങിമരിച്ചു. 26 അംഗ തമിഴ്നാട് വിനോദസഞ്ചാര സംഘത്തിലെ മധുര റെയിൽവേ ഡിവിഷനിൽ പെട്ട ട്രാക്ക് മെയിന്റനൻസ് ജീവനക്കാരൻ തവമുനി (36), ഇതേ അണക്കെട്ടിലെ പൂമ്പാറ ഭാഗത്ത് കുളിക്കാൻ ഇറങ്ങിയ ചിതറ പാങ്ങോട്ടെ അർഷിദ് (20) എന്നിവരാണ് മുങ്ങിമരിച്ചതു്. ഇവർക്കൊപ്പം കുളിക്കാനിറങ്ങിയവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. അവർ നീന്തി രക്ഷപ്പെട്ടു .ഫോറസ്റ്റ് അധികൃതരാണ് തവമുനിയുടെ മൃതദേഹം കരക്കെടുത്തത്. ഇതേ ആറിന്റെ നെടുവണ്ണൂർ കടവ് മേഖലയിലാണ് അർഷിദ് …

കൊച്ചിയിൽ വൻ ലഹരി വേട്ട :ഡോക്ടർമാരും വക്കീലും യുവതികളും ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിലെ ഒരു ഹോട്ടലിൽ നടത്തിയ മയക്കുമരുന്ന് വേട്ടയിൽ ഹൈബ്രിഡ് കഞ്ചാവും കൊക്കെ യിനും മെത്താഫിറ്റാമിനുമായി ഡോക്ടർമാരും വക്കീലും യുവതികളും ഇവന്റ് മാനേജ്മെന്റ് ഉടമയും ഉൾപ്പെടെ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ശംഖുംമുഖം സ്വദേശിയും ഇവന്റ് മാനേജ്മെന്റ് ഉടമയുമായ ഷാജി ഫെർണാണ്ടോ , കല്ലൂർ സ്വദേശി ഓസ്റ്റിൻ ജോസ് , അഡ്വക്കേറ്റ് രോഹിത് നായർ , കൊടുങ്ങല്ലൂരിലെ ജിനോ മുരളി, ന്യൂട്രീഷൻ ആലപ്പുഴ നൂറനാട്ടെ അക്ബർ ഷാ,ദന്ത ഡോക്ടർ ബെൻസി റാവുത്തർ, ഫിസിയോതെറാപ്പിസ്റ്റ് കൊല്ലത്തെ സൈതലവി …