23 വര്‍ഷം മുന്‍പു മദ്യപാനം നിര്‍ത്തി; ബ്രെത്തലൈസര്‍ പരിശോധനയില്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തല്‍; പരാതി നല്‍കിയതോടെ ട്വിസ്റ്റ്

കറുകച്ചാല്‍: 23 വര്‍ഷം മുന്‍പു മദ്യപാനം നിര്‍ത്തിയ ആള്‍ ബ്രെത്തലൈസര്‍ പരിശോധനയില്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതായി പരാതി. കഴിഞ്ഞ ദിവസം രാത്രി കറുകച്ചാല്‍ ഭാഗത്തു കൂടി വീട്ടിലേക്കു പോകുകയായിരുന്ന ആളെ പൊലീസ് വഴിയില്‍ പിടിച്ചു നിര്‍ത്തി പരിശോധിച്ചപ്പോള്‍ മദ്യപിച്ചതായി കണ്ടെത്തി.

എന്നാല്‍ താന്‍ മദ്യപിച്ചിട്ടില്ലെന്നും 23 വര്‍ഷം മുന്‍പ് നിര്‍ത്തിയതാണെന്നും അയാള്‍ പറഞ്ഞെങ്കിലും പൊലീസുകാര്‍ അത് വിശ്വസിക്കാന്‍ തയാറായില്ല. ഇതോടെ പൊലീസുമായി വാക്ക് തര്‍ക്കമുണ്ടായി. ഓടുവില്‍ ആശുപത്രിയിലെത്തി വൈദ്യപരിശോധന നടത്താന്‍ തീരുമാനിച്ചു. വിശദമായ പരിശോധനയില്‍ അയാള്‍ മദ്യപിച്ചിട്ടില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് അയാളെ വിട്ടയച്ചു.

ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പ്രവര്‍ത്തിക്കാത്ത മിഷന്‍ ഉപയോഗിച്ച് പരിശോധിക്കുന്നതിനെതിരെയാണ് വമിര്‍ശനം. മദ്യപിക്കാത്തവരെയും മദ്യപാനിയാക്കുന്നുവെന്നാണ് വിമര്‍ശനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page