ടാങ്കര്‍ ലോറി ബൈക്കുമായി കൂട്ടിയിടിച്ചു; 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോട്ടയം: ടാങ്കര്‍ ലോറി ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം.
വെട്ടിക്കാട്ട് മുക്ക്-കാഞ്ഞിരമറ്റം റോഡില്‍ ഇന്ന് രാവിലെയാണ് അപകടം. ബൈക്ക് യാത്രികരായ മറവന്‍തുരുത്ത് പുത്തന്‍ കരിയില്‍ സച്ചിന്‍ സതീശന്‍ (23), വൈക്കം പുളിച്ചുവട് അനന്തു നിവാസില്‍ അയാന്‍ ജയന്‍ (23) എന്നിവരാണ് മരിച്ചത്.

കോട്ടയത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറിയും അരയന്‍ കാവ് നിന്നു വെട്ടിക്കാട്ട് മുക്ക് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ വളവില്‍ തെന്നിയ ബൈക്ക് ടാങ്കര്‍ ലോറിയുടെ അടിയിലേക്ക് തെറിച്ചു. ഇരുവരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തിയോട്, അടുക്കയില്‍ മൂന്നു വീടുകളില്‍ കവര്‍ച്ചാശ്രമം; ഒരു വീട്ടില്‍ കയറിയത് അടുക്കള ഭാഗത്തെ കട്ടിളപാളി ഇളക്കിമാറ്റി, മുഖം മൂടി ധരിച്ചെത്തിയ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍

You cannot copy content of this page