എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പി ആര്‍ ഡിയുടെ വാര്‍ത്താകുറിപ്പ്; വിവാദത്തിനും പരാതിക്കും പിന്നാലെ കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി സര്‍ക്കാര്‍ വകുപ്പായ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് (പി ആര്‍ ഡി) ഔദ്യോഗിക വാര്‍ത്താ കുറിപ്പ് ഇറക്കിയെന്ന പരാതിയില്‍ കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി വി വിനീഷിനെ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ സസ്‌പെന്റ് ചെയ്തു. യു ഡി എഫ് പരാതി നല്‍കിയതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ അരുണ്‍ വിജയന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി. നിഷ്പക്ഷ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് വിരുദ്ധമാണ് ഔദ്യോഗിക പത്രകുറിപ്പെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.
അഴീക്കോട് മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ വി സുമേഷിന്റെ പരാതിയാണ് പി ആര്‍ ഡി വാര്‍ത്താ കുറിപ്പായി ഇറക്കിയത്.
ഇതു ഗുരുതരമായ ചട്ടലംഘനമാണെന്ന് കണ്ണൂര്‍ ഡി സി സി ആരോപിച്ചിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ ഇലക്ഷന്‍ വിഭാഗം പുറത്തു വിട്ടതാണ് കുറിപ്പെന്നായിരുന്നു പി ആര്‍ ഡിയുടെ വിശദീകരണം. സംഭവം വിവാദമായതോടെയാണ് വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപ്പെട്ടത്. മുസ്ലീംലീഗ് ജില്ലാ പ്രസിഡണ്ടും യു ഡി എഫ് ജില്ലാ കണ്‍വീനറുമായ കരീം ചേലേരിയാണ് അഴീക്കോട് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി. ബി ജെ പി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാര്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി ഇവിടെ മത്സരിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page