പേരാലില്‍ നാട്ടുകാര്‍ തിരഞ്ഞെടുപ്പു ബഹിഷ്‌ക്കരണത്തിലേക്ക്; വൈകിട്ട് പ്രകടനം

കുമ്പള: വാര്‍ഡു വിഭജനത്തിലെ അശാസ്ത്രീയതയില്‍ പ്രതിഷേധിച്ചു പേരാലില്‍ ജനങ്ങള്‍ തിരഞ്ഞെടുപ്പു ബഹിഷ്‌ക്കരണത്തിലേക്കു നീങ്ങുന്നു. ഈ ആഹ്വാനവുമായി പേരാല്‍ താഴെയില്‍ നിന്നു മേലേ പേരാല്‍ വരെ വൈകിട്ട് പ്രകടനം നടത്തുന്നതാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ വാര്‍ഡ് പുനഃസംഘടനയില്‍ പേരാലിലെ വോട്ടര്‍മാര്‍
കെ കെ പുറം, പേരാല്‍ വാര്‍ഡുകളിലേയ്ക്ക് വിഭജിക്കപ്പെട്ടിരിക്കുകയാണെന്ന് സമരസമിതി ഭാരവാഹികള്‍ ആരോപിച്ചു. അന്നിതു മാറ്റണമെന്നാവശ്യപ്പെട്ടപ്പോള്‍ ഓരോരുത്തര്‍ ഓടി വന്ന് അടുത്ത പണി അതാണെന്ന് അറിയിച്ചുപോയി. നിയമസഭാ തിരഞ്ഞെടുപ്പായിട്ടും ഒരു നടപടിയുമെടുത്തില്ല. ഇനി ഇപ്പോള്‍ ഒരു നടപടിക്കും സാധ്യമല്ലെന്ന സ്ഥിതിയായിരിക്കുന്നു. ഈ സാഹചര്യത്തിലാണ് നാടിനെ വേണ്ടാത്ത രാഷ്ട്രീയക്കാര്‍ക്കു നാടിന്റെ വോട്ടെന്തിനാണെന്നു സമരസമിതി ആരായുന്നതെന്ന് ആക്ഷന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page