ബങ്കര മഞ്ചേശ്വരത്ത് എംഡിഎംഎ വേട്ട; കുണ്ടംകുഴി കളരിയടുക്കം സ്വദേശി പിടിയില്‍

കാസര്‍കോട്: ബങ്കര മഞ്ചേശ്വരം എക്സ്സൈസ് ചെക്ക്പോസ്റ്റിനു മുന്‍വശം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി യുവാവ് പിടിയിലായി.
ബേഡകം കുണ്ടംകുഴി കളരിയടുക്കത്തെ കെഎം സഫീറി(36)നെയാണ് അറസ്റ്റ് ചെയ്തത്. യുവാവില്‍ നിന്ന് 0.120 ഗ്രാം എംഡിഎംഎ പിടികൂടി. കേസ് രേഖകളും തൊണ്ടി സാധനവും പ്രതിയെയും കുമ്പള എക്‌സൈസ് റെയിഞ്ച് ഓഫീസില്‍ ഹാജരാക്കി. എക്സൈസ് സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ പി എം അഖില്‍, പി സുരേശന്‍, സിഇഒമാരായ നിഖില്‍ പവിത്രന്‍, രാജേഷ്. പി എന്നിവരും പരിശോധക സംഘത്തില്‍ ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ബൈക്ക് റൈസ് നടത്തുന്നതിനിടെ തിരിഞ്ഞുനോക്കിയ വിരോധം; 17 കാരനെ മര്‍ദ്ദിച്ച് കൂടെയുണ്ടായിരുന്ന ആളുടെ മൊബൈല്‍ ഫോണ്‍ നിലത്തെറിഞ്ഞ് പൊട്ടിച്ചു; യുവതിക്കും സുഹൃത്തിനുമെതിരേ കേസ്
Scroll to top

You cannot copy content of this page