വേനലവധി ഒരു മാസമാക്കിയെന്ന് വ്യാജപ്രചാരണം; വിദ്യാഭ്യാസ വകുപ്പ് പരാതി നല്‍കി

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി ഒരു മാസമായി വെട്ടിക്കുറച്ചെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണെന്ന് വിദ്യാഭ്യാസ വകുപ്പ് ഡിജിപിക്ക് പരാതി നല്‍കി. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ വാസുകിയാണ് ഡിജിപിക്ക് നേരിട്ട് പരാതി നല്‍കിയത്.

സെക്രട്ടറിയുടെ പേരും വിലാസവും ഉപയോഗിച്ച് വ്യാജ ഉത്തരവുണ്ടാക്കിയായിരുന്നു പ്രചാരണമെന്ന് പരാതിയില്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും പരിഭ്രാന്തിയുണ്ടാക്കാന്‍ ബോധപൂര്‍വമായി നടത്തിയ ശ്രമമാണിതെന്ന് അദ്ദേഹം ആരോപിച്ചു. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. അവധി ക്രമീകരണങ്ങളില്‍ മാറ്റമൊന്നുമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page