ഇറാനിലെ പവര്‍ പ്ലാന്റുകള്‍ക്കെതിരെ 5 ദിവസത്തേക്ക് ആക്രമണം നിറുത്തിവച്ചതായി ട്രംപ്

ടെഹ് റാന്‍: ഇറാന്റെ വൈദ്യുതനിലയങ്ങള്‍ക്കും ഊര്‍ജസംവിധാനങ്ങള്‍ക്കും നേരെ അഞ്ചുദിവസത്തേക്ക് അക്രമം ഉണ്ടാകില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. മധ്യേഷ്യയിലെ സംഘര്‍ഷം പൂര്‍ണമായി പരിഹരിക്കുന്നതിന് വാഷിംഗ്ടനും ടെഹ് റാനും ഫലപ്രദവും സൗഹാര്‍ദപരവുമായ സംഭാഷണം ആരംഭിച്ചതായി ട്രംപ് സൂചിപ്പിച്ചു. ഇറാനിയന്‍ വൈദ്യുത നിലയങ്ങള്‍ക്കും ഊര്‍ജ സംവിധാനങ്ങള്‍ക്കും നേരെ അഞ്ചുദിവസത്തേക്ക് അക്രമം മാറ്റിവയ്ക്കാന്‍ ഉത്തരവിറക്കിയതായി ട്രംപ് പറഞ്ഞു. ഫെബ്രുവരി 28 ന് ആരംഭിച്ച അക്രമം ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ തുടക്കമാണ് ഇപ്പോഴത്തേതെന്ന് ട്രംപ് സമൂഹ മാധ്യമത്തില്‍ കുറിച്ചു. മധ്യേഷ്യയില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിന് അമേരിക്കയും ഇറാനും രണ്ടുദിവസമായി ഫലപ്രദമായ ചര്‍ച്ച നടത്തിവരികയാണെന്ന് ട്രംപ് വെളിപ്പെടുത്തി.

അക്രമം അഞ്ചുദിവസത്തേക്ക് നിര്‍ത്തുന്നത് താല്‍ക്കാലികമാണെന്നും, സ്ഥിരമായി ഒഴിവാക്കുന്നത് ചര്‍ച്ചയുടെ പുരോഗതിയെ ആശ്രയിച്ചായിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. രണ്ടുദിവസം മുമ്പ് അമേരിക്ക ഇറാന് അന്ത്യശാസനം നല്‍കുകയും ഇറാന്‍ അതിനോട് അതേതരത്തില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. ഹോര്‍മൂസ് കടലിടുക്ക് തുറക്കാന്‍ ഇറാന് ട്രംപ് നിശ്ചയിച്ച സമയപരിധി കഴിഞ്ഞശേഷമാണ് ട്രംപിന്റെ ഈ അറിയിപ്പ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page