സുധാകരന്‍ കടുത്ത നടപടിയിലേക്ക്; പുതിയ പാര്‍ട്ടി രൂപീകരണത്തിലേക്കോ, ബിജെ പിയിലേക്കോ?;അഭ്യൂഹങ്ങൾ പടരുന്നു, നിർണായക വാര്‍ത്താ സമ്മേളനം ഉച്ചയ്ക്ക്

ന്യൂദെല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റു നിഷേധിച്ചതിനെ തുടര്‍ന്ന് അസംതൃപ്തനായ മുതിര്‍ന്ന നേതാവും എം പിയുമായ കെ സുധാകരന്‍ കടുത്ത നടപടിയിലേയ്ക്ക്. തീരുമാനം അറിയിക്കാന്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വാര്‍ത്താ സമ്മേളനം വിളിച്ചു. സീറ്റു നിഷേധിച്ചതും തന്റെ എതിരാളിയായ ഒരാളെ കണ്ണൂരില്‍ സ്ഥാനാര്‍ത്തിയാക്കാനുള്ള ഹൈക്കമാന്റിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സുധാകരന്‍. നേതാക്കളോട് ഗുഡ്‌ബൈ പറയുകയും തനിക്ക് തന്റെ വഴിയെന്ന നിലപാട് അറിയിച്ചതായുമാണ് പുറത്തു വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍. അതേസമയം സുധാകരന്‍ എം പി സ്ഥാനം രാജിവച്ച് ബി ജെ പിയിലേയ്ക്ക് പോകുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. എന്നാല്‍ ബി ജെ പിയിലേയ്ക്ക് ചേക്കേറാതെ, പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന പ്രചരണങ്ങളും ഉണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page