തേപ്പു ജോലിക്കിടയിൽ കെട്ടിടത്തിനു മുകളിൽ നിന്ന് വീണു; യുവാവിനു ദാരുണാന്ത്യം

കാസർകോട് : തേപ്പു ജോലിക്കിടയിൽ കെട്ടിടത്തിന്റെ സൺ ഷേഡിന്റെ മുകളിൽ നിന്നു വീണുണ്ടായ അപകടത്തിൽ യുവാവിനു ദാരുണാന്ത്യം. മീഞ്ച ,അട്ടഗോളി, നവോദയ നഗറിലെ കേശവ – രമാവതി ദമ്പതികളുടെ മകൻ ശങ്കര (26) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ ഉപ്പള, മണിമുണ്ടയിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ കേശവയെ ദേർളക്കട്ടയിലെ ആശു പത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിച്ചു. സഹോദരങ്ങൾ: സന്തോഷ്, വേണുഗോപാൽ, രേഷ്മ. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.

കാസർകോട് – മധൂർ റോഡിലെ മീപ്പുഗിരി ജംഗ്ഷൻ അപകട മേഖല: കാറും ഓട്ടോയും കൂട്ടിയിടിച്ച് തകർന്നു; യാത്രക്കാർ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു

കാസർകോട് : കാസർകോട് – മധൂർ റോഡിലെ മീപ്പുഗിരി അപകട മേഖലയായി മാറിക്കഴിഞ്ഞു. ഇന്ന് വൈകിട്ട് ജില്ലാ പോലീസ് ആസ്ഥാനത്തേക്കുള്ള വളവിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഇരു വാഹനങ്ങളും തകർന്നു .ഭാഗ്യം കൊണ്ട് മാത്രം ഇരു വാഹനങ്ങളിലെയും യാത്രക്കാർ നിസ്സാര പരുക്കുകളുടെ രക്ഷപ്പെട്ടു. സുഗമമാക്കിയ കാസർകോട് – മധൂർ റോഡിലൂടെ ഓടുന്ന വാഹനങ്ങളും റോഡ് ഇടുങ്ങിയതാണെങ്കിലും വേഗതയ്ക്ക് കുറവ് വരുത്താതെ പാറക്കട്ട റോഡിൽ നിന്ന് ഇറങ്ങിവരുന്ന വാഹനങ്ങളും ഇവിടെ കൂട്ടിയിടിക്കുന്നത് പതിവായിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. അപകടം തടയുന്നതിന് …

നാടിളക്കിസുരേന്ദ്രൻ ; കുമ്പള ഭാസ്കര നഗറിൽ സ്ഥാനാർത്ഥിക്ക് ആവേശകരമായ സ്വീകരണം

കാസർകോട്: മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ നാടിളക്കി പ്രചരണം ആരംഭിച്ചു. കുമ്പള ഭാസ്കര നഗർ നൽകിയ സ്വീകരണത്തിൽ കാസർകോടും മഞ്ചേശ്വരവും നേരിടുന്ന വികസന മുരടിപ്പ് അദ്ദേഹം വോട്ടർമാരെ ബോധിപ്പിച്ചു. സംസ്ഥാനം രൂപീകരിച്ചു 70 വർഷം കഴിഞ്ഞെങ്കിലും അടിസ്ഥാന മേഖലകളിൽ മഞ്ചേശ്വരം – കാസർകോട് മണ്ഡലങ്ങൾ ഇപ്പോഴും പിന്തള്ളപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. റോഡ് -ട്രെയിൻ ഗതാഗത മേഖലയിൽ ഉണ്ടായ മുന്നേറ്റം കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോഡി ഉണ്ടാക്കിയതാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. വിദ്യാഭ്യാസം ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിൽ …

ഉപ്പളയിൽ എം.ഡി.എം.എയുമായി പിടിയിലായപ്രതിക്ക് രണ്ട് വർഷം കഠിനതടവും പിഴയും

കാസർകോട്: മാരക മയക്കുമരുന്നായ എം ഡി എം എയുമായി ഉപ്പള ടൗണിൽ നിന്നും പിടിയിലായ പ്രതിക്ക് കോടതി കഠിനതടവ് വിധിച്ചു. മണിമുണ്ട ബദറു മൻസിലിൽ മുഹമ്മദ് ഷമീറിനെയാണ് (41) രണ്ട് വർഷം കഠിനതടവിനും 20,000 രൂപ പിഴയടക്കാനും ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം കൂടി അധിക തടവ് അനുഭവിക്കണമെന്ന് കോടതി വിധി പ്രസ്താവനയിൽ പറഞ്ഞു.2021 ഓഗസ്റ്റ് 26-ന് രാത്രി 11:30-ഓടെയാണ് കേസിനാസ്പദമായ സംഭവം . ഉപ്പള …

തന്ത്രപരമായ നീക്കം: ചൈനയിലേക്ക് പുറപ്പെട്ട റഷ്യന്‍ എണ്ണക്കപ്പലുകള്‍ ഇന്ത്യയിലേക്ക് തിരിച്ചുവിട്ടു

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് എണ്ണ വിതരണത്തിലുണ്ടായ തടസ്സം മറികടക്കാന്‍ ഇന്ത്യ തന്ത്രപരമായ നീക്കം നടത്തി. ചൈനയിലേക്ക് പോകുകയായിരുന്ന റഷ്യന്‍ എണ്ണക്കപ്പലുകള്‍ പാതിവഴിയില്‍ ഇന്ത്യയിലേക്ക് തിരിച്ചുവിട്ട് പ്രതിസന്ധിക്ക് അയവ് വരുത്താനാണ് ഇന്ത്യയുടെ നീക്കം. റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി ഇന്ത്യ വര്‍ധിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി.ജനുവരി അവസാനം ബാള്‍ട്ടിക് കടലിലെ തുറമുഖത്തുനിന്ന് എണ്ണ കയറ്റിയ അക്വാ ടൈറ്റാന്‍ എന്ന എണ്ണക്കപ്പലാണ് ദക്ഷിണ ചൈനാ കടലില്‍വെച്ച് ഇന്ത്യയിലേക്ക് തിരിച്ചുവിട്ടത്. ഈ മാസം 21ന് ന്യൂ മംഗളൂരൂവില്‍ അക്വ ടൈറ്റന്‍ എന്ന …

ഡോക്ടറെ കെണിയില്‍പ്പെടുത്തി വന്‍ ലാഭം വാഗ്ദാനം ചെയ്ത് 37 ലക്ഷം രൂപ തട്ടിയെടുത്തു; അന്താരാഷ്ട്ര സൈബര്‍ ക്രൈം റാക്കറ്റിലെ മൂന്നംഗ സംഘം പിടിയില്‍

എറണാകുളം: ഡോക്ടറെ കെണിയില്‍പ്പെടുത്തി വന്‍ ലാഭം വാഗ്ദാനം ചെയ്ത് 37 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കമ്പോഡിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സൈബര്‍ ക്രൈം റാക്കറ്റിലെ മൂന്നംഗ സംഘം പിടിയില്‍. കൊച്ചി സിറ്റി സൈബര്‍ പൊലീസ് ആണ് പ്രതികളെ പിടികൂടിയത്. ആലപ്പുഴ സ്വദേശി സൂരജ് കൃഷ്ണ (22), മലപ്പുറം സ്വദേശികളായ ആദില്‍ കെ.പി (22), മുഹമ്മദ് ഫൈസല്‍ (25) എന്നിവരാണ് പിടിയിലായത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറില്‍ നിന്നാണ് പ്രതികള്‍ പണം തട്ടിയെടുത്തത്. എന്‍ആര്‍ഐ യുവതിയെന്ന വ്യാജേനയാണ് …

ജി.യു.പി.എസ് ആയമ്പാറ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി

ചട്ടൻചാൽ :ജി.യു.പി.എസ് ആയമ്പാറ ഹെഡ്മാസ്റ്റർ ടി. പ്രഭാകരൻ മാസ്റ്ററെ യാത്രയയച്ചു.സ്കൂൾ വാർഷികാഘോഷത്തോ ടനുബന്ധിച്ചു നടന്ന യാത്രയയപ്പിൽ പുല്ലൂർ പെരിയപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബുരാജ് എം.കെ.അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയർമാൻ കെ.ദാമോദരൻ മോലോത്തിങ്കാൽ സ്വാഗതം പറഞ്ഞു.സി. എച്ച്. കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. സിന്ധു പത്മനാഭൻ, ഗംഗാധരൻ കെ, കാർത്ത്യായനി കൃഷ്ണൻ, നാരായണൻ കാപ്യ, മോഹനൻ കുണ്ടൂർ,വിനോദ് കുമാർ കാനത്തിങ്കൽ, രമ്യ രതീഷ്, സജീഷ്,പുഷ്പ കെ. എൻ. ഹെഡ്മാസ്റ്റർ ടി. പ്രഭാകരൻ,അനു. എ. കെ.പ്രസംഗിച്ചു. എൽ എസ് എസ് -യു …

ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി ചിത്രം തെളിഞ്ഞു; ഇനി കൊടും പ്രചരണത്തിന്റെ നാളുകള്‍, പ്രചരണത്തിനായി പ്രധാനമന്ത്രി മുതല്‍ മുഖ്യമന്ത്രിവരെ ഉള്ളവര്‍ എത്തും

കാസര്‍കോട്: ഉദുമ, തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ കൂടി തീരുമാനിച്ചതോടെ ജില്ലയിലെ സ്ഥാനാര്‍ത്ഥി ചിത്രം തെളിഞ്ഞു. മഞ്ചേശ്വരത്ത് എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി കെ സുരേന്ദ്രനും യു ഡി എഫ് സസ്ഥാനാര്‍ത്ഥിയായി മുസ്ലീം ലീഗിലെ എ കെ എം അഷ്‌റഫും ഇടതു സ്ഥാനാര്‍ത്ഥിയായി കെ ആര്‍ ജയാനന്ദനും കൊമ്പു കോര്‍ക്കും. കാസര്‍കോട് അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ലീഗ് സ്ഥാനാര്‍ത്ഥിയായി ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജിയെ പ്രഖ്യാപിച്ചു. എന്നാല്‍ ബി ജെ പി, എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളെ …

പാന്‍ കാര്‍ഡ് എടുക്കാന്‍ ഇനി ആധാര്‍ മാത്രം പോരാ; ഏപ്രില്‍ 1 മുതല്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

ന്യൂഡല്‍ഹി: പാന്‍ കാര്‍ഡ് എടുക്കാന്‍ ഇനി ആധാര്‍ മാത്രം പോരാ. ഏപ്രില്‍ ഒന്നു മുതല്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു. മാര്‍ച്ച് 31 ആണ് ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് പാന്‍ കാര്‍ഡിന് അപേക്ഷിക്കാനുള്ള അവസാന സമയം. 2026 ഏപ്രില്‍ ഒന്നിന് ശേഷം പഴയ പാന്‍ അപേക്ഷാ ഫോമുകള്‍ സ്വീകരിക്കില്ല. ഏപ്രില്‍ ഒന്നു മുതല്‍ പാന്‍ കാര്‍ഡ് ലഭിക്കാന്‍ അപേക്ഷകര്‍ ആധാര്‍ വിശദാംശങ്ങള്‍ക്കൊപ്പം അധിക തെളിവ് കൂടി സമര്‍പ്പിക്കേണ്ടതുണ്ട്. അപേക്ഷാ ഫോമുകളിലും രേഖകളിലും വലിയ മാറ്റങ്ങളാണ് വരുന്നത്.ജനനത്തീയതി പരിശോധനയുമായി ബന്ധപ്പെട്ടതാണ് ഒരു …

ഐ.എന്‍.എല്‍-ഐ.എം.സി.സി ഇഫ്താര്‍ സംഗമം നടത്തി

കാസര്‍കോട്: ഐ.എന്‍.എല്‍ ജില്ലാ കമ്മിറ്റിയുടെയും ഐ.എം.സി.സി ദുബൈ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം ഹമീദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. കെ.പി സി സി ജനറല്‍ സെകട്ടറി ഹക്കീം കുന്നില്‍, ഐ.എന്‍ എല്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാട്, സി പി എം ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് ഹനീഫ,സിപിഐ എക്‌സിക്യുട്ടീവ് അംഗം സുരേഷ് ബാബു, പള്ളംകോട് അബ്ദുല്‍ …

വിവാഹത്തിന് മുന്‍പ് പ്ലാന്‍ ചെയ്ത ഹണിമൂണ്‍ യാത്ര തെരഞ്ഞെടുപ്പ് ഡ്യൂട്ടി കാരണം റദ്ദാക്കരുത്; അപേക്ഷയുമായി കലക്ടേറ്റിലെത്തി അധ്യാപിക

കൊച്ചി: വിവാഹത്തിന് മുന്‍പ് പ്ലാന്‍ ചെയ്ത ഹണിമൂണ്‍ യാത്ര തെരഞ്ഞെടുപ്പ് ഡ്യൂട്ടി കാരണം റദ്ദാക്കരുതെന്ന അപേക്ഷയുമായി അധ്യാപിക കലക്ട്രേറ്റിലെത്തി. എറണാകുളത്തെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപികയാണ് അപേക്ഷക. മാര്‍ച്ച് 29ന് ആണ് അധ്യാപികയുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഏപ്രില്‍ ഏഴു മുതല്‍ അഞ്ച് ദിവസത്തേക്ക് ഹണിമൂണ്‍ ട്രിപ്പ് പ്ലാന്‍ ചെയ്ത് വിമാന ടിക്കറ്റും ഹോട്ടല്‍ ബുക്കിംഗും അടക്കം പൂര്‍ത്തിയാക്കിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് പ്രഖ്യാപനമെത്തുന്നത്. പിന്നാലെയാണ് തങ്ങളുടെ ഹണിമൂണിന് തടസം ഉണ്ടാക്കരുതെന്ന അപേക്ഷയുമായി അധ്യാപിക കലക്ട്രേറ്റിലെത്തിയത്. എന്നാല്‍ ആ …

ഗിരിജമ്മ ചിപ്പാറു അന്തരിച്ചു

പൈവളിഗെ: വിട്‌ലയിലെ പരേതനായ മരിയയ്യയുടെ ഭാര്യ കാറഡുക്ക വീട്ടിൽ ഗിരിജാമ്മ ചിപ്പാരു (90) അന്തരിച്ചു. മക്കൾ: കെ. നരസിംഹ ബല്ലാൾ (റിട്ട. അധ്യാപകൻ), കെ. മുരളീധർ ബല്ലാൾ (റിട്ട. ബാങ്ക് ചീഫ് മാനേജർ), കെ. പ്രവീൺ ചന്ദ്ര ബല്ലാൾ (പൈവളികെ പഞ്ചായത്ത് മുൻ അംഗം), കെ. ശിവകുമാർ ബല്ലാൾ (റിട്ട. ഹെഡ്മാസ്റ്റർ), കെ. രവിരാജ് ബല്ലാൾ, ആശാദേവി, പൂർണിമ. മരുമക്കൾ:കെ. സുദർശന ബല്ലാൾ, ഡോ. സി.ഡി. മധുസൂദനൻ ബല്ലാൾ (ജനറൽ മാനേജർ ബിഎച്ച്ഇഎൽ), സുലോചന, പുഷ്പ, സത്യവതി, …

തെരുവുനായ ആക്രമിച്ച് ചികിത്സയില്‍ കഴിഞ്ഞത് 15 മാസം; ചികിത്സയ്ക്കായി ചെലവിട്ടത് 50 ലക്ഷം; ഒടുവില്‍ എട്ട് വയസുകാരന്‍ മരണത്തിന് കീഴടങ്ങി

തെലങ്കാന: തെരുവുനായ ആക്രമിച്ച് 15 മാസം ചികിത്സയില്‍ കഴിഞ്ഞ എട്ട് വയസുകാരന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. തെലങ്കാനയിലെ വെല്‍ഗാറ്റൂര്‍ മണ്ഡലിലെ മണിതേജയാണ് മരിച്ചത്. 2024 ഡിസംബറിലാണ് വീടിന് പുറത്ത് സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുന്നതിനിടെ മണിതേജയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം ഉണ്ടാകുന്നത്. കഴുത്തിലും തോളിലും പരിക്കേറ്റ മണിതേജ ആശുപത്രിയിലെത്തി വാക്‌സിന്‍ എടുത്തിരുന്നു. വാക്‌സിന്‍ എടുത്ത് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചതോടെ കുട്ടിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സ തുടരുന്നതിനിടെ ഗുരുതരാവസ്ഥയിലായ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലെ സ്വകാര്യ …

‘ഞങ്ങളെ പ്രണയിച്ചു, വിവാഹം കഴിച്ചത് മോദിയെ’; സഭയിലാകെ ചിരി പടര്‍ത്തി ഖാര്‍ഗെയുടെ തമാശ; ചിരി അടക്കാന്‍ കഴിയാതെ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വിടവാങ്ങല്‍ പ്രസംഗത്തില്‍ സഭയിലാകെ ചിരി പടര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷനും പ്രതിപക്ഷനേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. വിരമിക്കുന്ന അംഗങ്ങള്‍ക്ക് നല്‍കിയ യാത്രയയപ്പ് വേളയില്‍ ഖാര്‍ഗെ നടത്തിയ നര്‍മ്മം കലര്‍ന്ന പരാമര്‍ശങ്ങളാണ് സഭയെ ചിരിപ്പിച്ചത്. തനിക്കൊപ്പം പിരിയുന്ന സഭയിലെ മറ്റ് അംഗങ്ങളായ ശരദ് പവാര്‍, എച്ച്.ഡി. ദേവഗൗഡ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെക്കുറിച്ചും അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയെക്കുറിച്ചുള്ള ഖാര്‍ഗെയുടെ പരാമര്‍ശമാണ് സഭയെ ചിരിപ്പിച്ചത്. തങ്ങള്‍ തമ്മില്‍ 54 വര്‍ഷത്തെ ദീര്‍ഘകാല പരിചയമുണ്ടെന്ന് പറഞ്ഞ ഖാര്‍ഗെ, ദേവഗൗഡയുടെ …

സ്ഥാനാര്‍ത്ഥി നിര്‍ണയം: സി പി എമ്മിനും കോണ്‍ഗ്രസിനും പിന്നാലെ ലീഗിലും പൊട്ടിത്തെറി; മുതിര്‍ന്ന നേതാവ് അബ്ദുല്‍റഹ്‌മാന്‍ രണ്ടത്താണി ഇടതു മുന്നണിയിലേയ്‌ക്കോ?

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനെ ചൊല്ലി സി പി എമ്മിലും കോണ്‍ഗ്രസിലും ഉണ്ടായ അസ്വാരസ്യങ്ങള്‍ക്കു പിന്നാലെ മുസ്ലീംലീഗിലും പൊട്ടിത്തെറി. മുസ്ലീംലീഗിന്റെ മുതിര്‍ന്ന നേതാവും മുന്‍ എം എല്‍ എയുമായ അബ്ദുല്‍ റഹ്‌മാന്‍ രണ്ടത്താണി സി പി എമ്മിലേയ്‌ക്കെന്നു സൂചന. താനൂരിലോ, തിരൂരിലോ, സ്ഥാനാര്‍ത്ഥിയാക്കാനാണ് സി പി എമ്മിന്റെ ആലോചന. താനൂരില്‍ സി പി എം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച മന്ത്രിയും സിറ്റിംഗ് അംഗവുമായ വി അബ്ദുല്‍ റഹ്‌മാന്‍ പ്രചാരണം ആരംഭിച്ചിട്ടില്ല. തിരൂര്‍ മണ്ഡലത്തില്‍ സി പി എം സ്ഥാനാര്‍ത്ഥിയെ …

ഉദുമയില്‍ ബി പി പ്രദീപ് കുമാറും തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യരും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍; രണ്ടിടത്തും മത്സരം കടുക്കും

കാസര്‍കോട്: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഉദുമ, തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് തീരുമാനമായി. പ്രഖ്യാപനം ഇന്നു വൈകുന്നേരം ഉണ്ടാകും. ഉദുമയില്‍ ഡി സി സി വൈസ് പ്രസിഡണ്ട് ബി കെ പ്രദീപ് കുമാറും തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യരുമായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍. പ്രദീപിന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ ഉദുമയില്‍ മത്സരം കടുക്കുമെന്നാണ് സൂചന. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സി എച്ച് കുഞ്ഞമ്പു തെരഞ്ഞെടുപ്പു പ്രചരണം ആരംഭിക്കുകയും ബി ജെ പി സ്ഥാനാര്‍ത്ഥിയായി മനുമേലത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് …

കാസര്‍കോട്ട് ബി ജെ പി തിരഞ്ഞെടുപ്പു പ്രചരണം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: കാസര്‍കോട് മണ്ഡലം ബി ജെ പി തിരഞ്ഞെടുപ്പു പ്രചരണം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ബാങ്ക് റോഡില്‍ ജില്ലാ ബാങ്കിനടുത്ത് ചുവരെഴുത്തു നടത്തിയാണ് പ്രചരണത്തിന് അദ്ദേഹം തുടക്കം കുറിച്ചത്. രാവിലെ കുമ്പളയിലും അദ്ദേഹം പ്രചരണത്തിനു തുടക്കമിട്ടിരുന്നു.കാസര്‍കോട്ടു നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വിനി, മണ്ഡലം പ്രസി. ഗുരുപ്രസാദ് പ്രഭു, പി രമേശ്, സവിത, രവീശ തന്ത്രി, കെ ശ്രീകാന്ത് പങ്കെടുത്തു.

ചെമ്മനാട് കൊമ്പനടുക്കം മഹലിന് ജി.സി.സി. പ്രവാസി കൂട്ടായ്മ മെഡിക്കൽ ഉപകരണങ്ങൾ കൈമാറി

ചെമ്മനാട്: ചെമ്മനാട് ജമാഅത്ത് കമ്മിറ്റിയിലെ കൊമ്പനടുക്കം അൻസാറുൽ ഇസ്‌ലാം ജുമാ മസ്ജിദ് മഹലിലെ പാവപ്പെട്ട രോഗികൾക്ക് കൊമ്പനടുക്കം ജി.സി.സി പ്രവാസി കൂട്ടായ്മ മെഡിക്കൽ ഉപകരണങ്ങൾ സംഭാവന ചെയ്തു.മഹൽ ഭാരവാഹികൾ ഇവ സ്വീകരിച്ചു. ഓക്സിജൻ മെഷീൻ, ബൈപാപ് മെഷീൻ, മെഡിക്കൽ കട്ടിൽ, വാട്ടർ ബെഡ് എന്നിവ ഉൾപ്പെടുന്ന ഉപകരണങ്ങളാണ് മഹലിന് നൽകിയത്. മഹലിൽ സാമ്പത്തിക പിന്നോക്കം നിൽക്കുന്ന രോഗികൾക്ക് ഈ ഉപകരണങ്ങൾ ആശ്വാസകരമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഖത്തീബ് ഹാഫിസ് മുഹമ്മദ് ഷാക്കിർ അബ്റാരി അൽ ഖാസിമി പ്രാർത്ഥന നടത്തി.മഹൽ …