കാസര്‍കോട് സ്വദേശിനിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവര്‍ക്കെതിരെ ബലാത്സംഗത്തിനു കേസ്

കണ്ണൂര്‍: കാസര്‍കോട്, ജില്ലയിലെ മുളിയാര്‍ പഞ്ചായത്തില്‍ താമസക്കാരിയായ 37കാരിയെ പീഡിപ്പിച്ചതായി പരാതി. ഇതു സംബന്ധിച്ച് മയ്യില്‍, കണ്ടക്കൈ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സുനില്‍ കുമാറിനെതിരെ മയ്യില്‍ പൊലീസ് കേസെടുത്തു. സുനില്‍ കുമാറിന്റെ മാതാവിനെ പരിചരിക്കാന്‍ എത്തിയതായിരുന്നു യുവതി. 2021 ഫെബ്രുവരി മാസം മുതല്‍ പല ദിവസങ്ങളിലായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. സമ്മതമില്ലാതെ യുവതിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് അപമാനിച്ചുവെന്ന മറ്റൊരു യുവതിയുടെ പരാതിയില്‍ ചക്കരക്കല്ല് പൊലീസ് കേസെടുത്തു. കൊല്ലം, പുത്തങ്കുളം മീനമ്പലം സ്വദേശിനിയുടെ പരാതിയില്‍ …

കടപ്പുറം ഭരണി മഹോത്സവത്തിനു കൊടിയേറി

കാസര്‍കോട്: കടപ്പുറം ശ്രീ കുറുംബാ ഭഗവതി ക്ഷേത്രം ഭരണി മഹോത്സവത്തിനു കൊടിയേറി. ആചാരവെടിയോടെയായിരുന്നു കൊടിയേറ്റ്. രാത്രി തുടിതാളം, നാളെ പൂജകള്‍, രാത്രി സിനിമാറ്റിക് ഡാന്‍സ്, തിരുവാതിര, കൈകൊട്ടിക്കളി. 20ന് രാത്രി മെഗാഷോ,21ന് കാഴ്ചാ സമര്‍പ്പണം, മ്യൂസിക് ഷോ, 21ന് കാഴ്ചാ സമര്‍പ്പണം, മ്യൂസിക് ഷോ, 22ന് മഹോത്സവം, ഭരണിക്കുളി, കൊടിയിറക്കം.

ദേശീയപാതനിർമ്മാണത്തിനിടെയുണ്ടായ അപകടങ്ങൾക്ക് നഷ്ടപരിഹാരം നൽകണം; സുരക്ഷാ വീഴ്ചകൾ അന്വേഷിക്കണം: നാസർ ചെർക്കളം

കാസർകോട് : എൻഎച്ച് 66 തലപ്പാടി – നീലേശ്വരം ദേശീയപാതയിലെ നിർമ്മാണത്തിനിടയിലുണ്ടായ എല്ലാ അപകടങ്ങൾക്കും നഷ്ടപരിഹാരം നൽകണമെന്നുo അപകടം വരാതിരിക്കാനുള്ള സുരക്ഷ മാനദണ്ഡങ്ങളും സംവിധാനങ്ങളുംഅവഗണിച്ച നിർമ്മാണ കമ്പനികളുടെ നടപടികൾ അന്വേഷണ വിധേയമാക്കണമെന്നും മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി നാസർ ചെർക്കളം ആവശ്യപ്പെട്ടു.ജില്ലാ ഭരണകൂടവും സർക്കാറും ഇക്കാര്യത്തിൽ ഇടപെടണമെന്നും നഷ്ടം കമ്പനിയിൽ നിന്ന് ഈടാക്കണമെന്നും നാസർ ചെർക്കളം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.ദേശീയപാത 66 തലപ്പാടി ചെങ്കള റീച്ച് കഴിഞ്ഞ ദിവസം ഇന്ത്യൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ചെങ്കള നീലേശ്വരം …

സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം; അമ്മയ്ക്കും മകനും പരിക്ക്

കൊല്ലം: സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ അമ്മയ്ക്കും മകനും പരിക്കേറ്റു. കൊല്ലം ഇടമണിലെ സോണിയയ്ക്കും മകന്‍ ആദിത്യനുമാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം വൈകിട്ട് പുനലൂര്‍-ഇടമണ്‍ പാതയില്‍ പാപ്പന്നൂരിന് സമീപത്തു വച്ചാണ് ഇവര്‍ക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. കാട്ടുപന്നി ചാടിയതോടെ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടമാവുകയും അമ്മയും മകനും ദൂരേക്ക് തെറിച്ചുവീഴുകയും ചെയ്തു. അപകടത്തില്‍ മുഖത്തിനും കൈകാലുകള്‍ക്കും പരിക്കേറ്റ ഇരുവരേയും നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമായതിനാല്‍ സോണിയയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും മകനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രദേശത്ത് കാട്ടുപന്നിശല്യം …

പ്രണയക്കെണിയില്‍ വീഴ്ത്തി സ്വര്‍ണ്ണം തട്ടല്‍; ‘കിനാവിന്റെ രാജകുമാരന്‍’ അറസ്റ്റില്‍’

കണ്ണൂര്‍: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് യുവതികളെ പ്രണയ കുരുക്കിലാക്കി സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുന്നത് പതിവാക്കിയ യുവാവ് അറസ്റ്റില്‍. ‘കിനാവിന്റെ രാജകുമാരന്‍’ എന്നു വിളിക്കുന്ന മലപ്പുറം, കോട്ടക്കല്‍ സ്വദേശി കുഞ്ഞിത്തൊടിയില്‍ മുഹമ്മദ് ജസീലി(24)നെയാണ് വടകര പൊലീസ് അറസ്റ്റു ചെയ്തത്.വളയം സ്വദേശിനി നല്‍കിയ പരാതി പ്രകാരമാണ് അറസ്റ്റ്. യുവതിയില്‍ നിന്നു 12 പവന്‍ സ്വര്‍ണ്ണമാണ് തട്ടിയെടുത്തത്.‘കിനാവിന്റെ രാജകുമാരന്‍’ എന്ന ഇന്‍സ്റ്റഗ്രാം ഐഡി ഉപയോഗിച്ചായിരുന്നു മുഹമ്മദ് ജസീല്‍ ഇരകളെ കെണിയില്‍ വീഴ്ത്തിയിരുന്നതെന്നു പൊലീസ് പറഞ്ഞു.പ്രണയം നടച്ച് സ്വര്‍ണ്ണം കൈക്കലാക്കിയ ശേഷം മുങ്ങുകയാണ് …

കുടുംബവഴക്ക്; മകന്റെ കണ്‍മുന്നില്‍ ഭാര്യയെ ട്രെയിനിന് മുന്നിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

മുംബൈ: കുടുംബ വഴക്കിനെ തുടര്‍ന്ന് 13 കാരനായ മകന്റെ മുന്നില്‍വച്ച് ഭാര്യയെ ട്രെയിനിന് മുന്നിലേക്കു വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. മുംബൈയിലെ മുളുണ്ട് റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. യുപി സ്വദേശിനിയായ പുഷ്പ ഗുപ്ത(36)യാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് രാജ്കുമാര്‍ ഗുപ്ത(42)യെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇലക്ട്രീഷ്യനാണ് രാജ്കുമാര്‍. കൊപാതകത്തിനുശേഷം ഒളിവില്‍പോയ രാജ്കുമാറിനെ ഗുജറാത്തിലെ സൂറത്തില്‍ നിന്നാണു റെയില്‍വേ പൊലീസ് അറസ്റ്റുചെയ്തത്. മരിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ ദമ്പതികള്‍ തമ്മില്‍ തര്‍ക്കം നടന്നതായി പുഷ്പയുടെ സഹോദരന്‍ …

പികെ ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി

പാലക്കാട്: സിപിഎമ്മില്‍ നിന്ന് രാജിവച്ച പികെ ശശിയെ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഔദ്യോഗിക പ്രഖ്യാപനം നാളെ പുറത്തിറക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.സിപിഎം വിട്ട പികെ ശശി ഒറ്റപ്പാലത്ത് യുഡിഎഫ് പിന്തുണയോടെ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സഹായം തേടി ഒറ്റപ്പാലം മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളെ ശശി സമീപിച്ചിരുന്നു. ശശിക്കെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തുവന്നിരുന്നു. നേരത്തെ, ലൈംഗിക അതിക്രമ ആരോപണത്തില്‍ ശശിക്കെതിരെ പ്രതിഷേധിച്ചതിനാല്‍ വോട്ട് ചോദിക്കുന്നതില്‍ പ്രതിസന്ധിയുണ്ടെന്ന് ഇവര്‍ അഭിപ്രായപ്പെട്ടിരുന്നു. ഗുരുതര പരാതികളെ …

കാണികളെ രസിപ്പിക്കുന്നതിനിടെ റസ്റ്റോറന്റില്‍ പ്ലേറ്റുകള്‍ അടിച്ചു തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് റോബോട്ട്; ദൃശ്യങ്ങള്‍ വൈറല്‍

കാലിഫോര്‍ണിയ: കാണികളെ രസിപ്പിക്കുന്നതിനിടെ റസ്റ്റോറന്റില്‍ പ്ലേറ്റുകള്‍ അടിച്ചു തകര്‍ക്കുന്ന റോബോട്ടിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കാലിഫോര്‍ണിയയിലെ സാന്‍ ജോസിലുള്ള ഹൈഡിലാവോ റെസ്റ്റോറന്റിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. റെസ്റ്റോറന്റിലെ ജോലികളില്‍ സഹായിക്കേണ്ട ഹ്യൂമനോയിഡ് റോബോട്ട് ആണ് ആളുകളെ രസിപ്പിക്കുന്നതിനിടെ പെട്ടെന്ന് നിയന്ത്രണം വിട്ട് അക്രമാസക്തമായത്. റോബോര്‍ട്ടിന്റെ പെട്ടെന്നുള്ള പ്രകോപനത്തില്‍ ജീവനക്കാരേയും അതിഥികളെയും ഭയപ്പെടുത്തി. കൗണ്ടറിലിരുന്ന പ്ലേറ്റുകള്‍ ഓരോന്നായി തല്ലിപ്പൊട്ടിച്ചും കൈകള്‍ അനിയന്ത്രിതമായി വീശിയും റോബോര്‍ട്ട് പരിഭ്രാന്തി സൃഷ്ടിക്കുന്നത് വീഡിയോയില്‍ കാണാം. ഡിസ്നി സിനിമയായ ‘സൂട്ടോപ്പിയ’യുമായുള്ള സഹകരണത്തിന്റെ ഭാഗമായി റെസ്റ്റോറന്റില്‍ …

ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ടിക് കാര്‍ പൊട്ടിത്തെറിച്ച് വീട്ടിനുള്ളിലെ ഗ്യാസ് സിലിണ്ടറുകളിലേക്ക് തീപടര്‍ന്നു; ഒരു കുടുംബത്തിലെ 7 പേര്‍ക്ക് ദാരുണാന്ത്യം

ഇന്‍ഡോര്‍: ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ടിക് കാര്‍ പൊട്ടിത്തെറിച്ച് വീട്ടിനുള്ളിലെ ഗ്യാസ് സിലിണ്ടറുകളിലേക്ക് തീപടര്‍ന്ന് ഒരു കുടുംബത്തിലെ ഏഴുപേര്‍ മരിച്ചു.മൂന്നു പേര്‍ക്ക് പരിക്കേറ്റു. വീട്ടിലുണ്ടായിരുന്ന കുഞ്ഞിനെ കാണാനില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇന്‍ഡോറിലെ ബ്രാജേശ്വരി അനക്‌സ് കോളനിയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം . ഇലക്ട്രിക് കാര്‍ ചാര്‍ജ് ചെയ്യാന്‍ വച്ച് വീട്ടുകാര്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. ഇതിനിടെ ചാര്‍ജിംഗ് പോയിന്റില്‍ പൊട്ടിത്തെറിയുണ്ടാവുകയും മൂന്ന് നിലയുള്ള വീട്ടിലേക്ക് തീ പടരുകയായിരുന്നു.അപകട സമയത്ത് പത്ത് പേരാണ് വീട്ടിലുണ്ടായിരുന്നത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ മഹാത്മാ ഗാന്ധി മെമ്മോറിയല്‍ മെഡിക്കല്‍ …

അവഹേളിച്ചവര്‍ക്ക് സീറ്റ് കൊടുക്കരുത്; കെ സുധാകരന് തന്നെ കാണുന്നത് ചതുര്‍ത്ഥിക്ക് തുല്യം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി

ന്യൂഡല്‍ഹി: തന്നെ അപമാനിക്കുകയും അവഹേളിക്കുകയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കും സിറ്റ് നല്‍കരുതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്തരക്കാരെ മത്സരിപ്പിച്ചാല്‍ അത് മുന്നണിയുടെ വിജയത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആരെയാണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല. കാഞ്ഞങ്ങാട്ടോ, ഉദുമയിലോ, തൃക്കരിപ്പൂരിലോ ഞാന്‍ നിന്നാല്‍ വിജയിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രസ്തുത മൂന്ന് മണ്ഡലങ്ങളിലും പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം തനിക്കുണ്ടായിരുന്നു-അദ്ദേഹം പറഞ്ഞു. എംപി എന്ന നിലയില്‍ പൂര്‍ണ്ണ തൃപ്തനാണ്. …

പാചകവാതക ക്ഷാമം രൂക്ഷം; കുമ്പളയില്‍ 10 ഹോട്ടലുകള്‍ പൂട്ടി

കാസര്‍കോട്: പാചകവാതക ക്ഷാമം രൂക്ഷം; കുമ്പള ടൗണില്‍ പത്തോളം ഹോട്ടലുകള്‍ പൂട്ടി. അവശേഷിക്കുന്ന മറ്റു ഏതാനും ഹോട്ടലുകളും അടച്ചു പൂട്ടല്‍ ഭീഷണിയിലാണ്. നിലവില്‍ സ്റ്റോക്കുള്ള പാചക വാതക സിലിണ്ടറുകള്‍ തീരുന്നതോടെ തങ്ങള്‍ക്കും അടച്ചു പൂട്ടലിന്റെ വഴി സ്വീകരിക്കേണ്ടിവരുമെന്ന് ഹോട്ടലുടമകള്‍ പറഞ്ഞു. കുമ്പള ടൗണിലെ പ്രധാന ഹോട്ടലുകളായ താജ്, ഗോകുല റസ്‌റ്റോറന്റ്, മുബാറക്, മിര്‍ച്ചി മസാല, അന്നപൂര്‍ണ്ണ, ജില്ലാ സഹകരണ ആശുപത്രി കാന്റീന്‍ തുടങ്ങിയവയാണ് അടച്ചു പൂട്ടിയത്. അതേസമയം ഇറാനില്‍ നിന്നു 26,000 ടണ്‍ പാചക വാതകവുമായി ഒരു …

മൊഗ്രാൽ സ്കൂൾ ഗ്രൗണ്ടിൽ സ്ഥാപിച്ച ഇരുമ്പ് തൂണുകൾ തകർന്നു വീണിട്ട് മാസങ്ങൾ; എടുത്തുമാറ്റാനോ, പുനസ്ഥാപിക്കാനോ ശ്രമിക്കാതെ അധികൃതർ

മൊഗ്രാൽ:മൊഗ്രാൽ സ്കൂൾ മൈതാനത്ത് ജില്ലാ പഞ്ചായത്ത് കഴിഞ്ഞവർഷം സ്കൂൾ മതിലിനോട് ചേർന്ന് നെറ്റ് വല ഇടാൻ സ്ഥാപിച്ച ഇരുമ്പുതൂണു കഴിഞ്ഞമാസം തകർന്നുവീണിട്ടു അവ പുനസ്ഥാപിക്കാനോ എടുത്തു മാറ്റാനോ അധികൃതർക്കു സമയമില്ല.വിദ്യാർത്ഥികൾ കളിക്കുന്ന മൈതാനത്തിൽ നിന്ന് ഇതു മാറ്റാത്തതിൽ വിദ്യാർത്ഥികൾ നീരസം പ്രകടിപ്പിച്ചു.സ്കൂൾ അവധി ദിവസമാണ് 200 മീറ്റർ നീളത്തിലും,100 മീറ്റർ ഉയരത്തിലുo സ്ഥാപിച്ചതായിരുന്ന ഇരുമ്പ് തൂണു തകർന്നുവീണത്. ഫുട്ബോൾ കളിക്കിടെ പന്തുകൾ മൈതാനത്തിൽ നിന്ന് പുറത്തു പോകാതിരിക്കാൻ നെറ്റ് വല സ്ഥാപിക്കാൻ നിർമ്മിച്ചതായിരുന്നു ഇരുമ്പ് തൂണുകൾ. മൈതാനത്തിനക …

കേന്ദ്രമന്ത്രി സുരേഷ് ഗോപി ചുമരെഴുതി; മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനു തുടക്കമായി

കാസര്‍കോട്: കേന്ദ്രമന്ത്രി സുരേഷ് ഗോപി ചുമരെഴുതി; മഞ്ചേശ്വരം നിയമസഭാ മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമായി. കുമ്പളയില്‍ ബി ജെ പി പ്രവര്‍ത്തകന്റെ മതിലിലാണ് ചുമരെഴുത്ത് നടത്തിയത്. പരിപാടിയില്‍ ബി ജെ പി ജില്ലാ പ്രസിഡണ്ട് എം എല്‍ അശ്വിനി, സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍, എൻഡിഎ കൺവീനർ വിജയ് കുമാർ റൈ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി. രവീന്ദ്രൻ, സുരേഷ് കുമാർ ഷെട്ടി, കുമ്പള മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് സുനിൽ …

റീല്‍സ് കൂട്ടുന്നതിന് പിതാവിനെ ജീവനോടെ ചാക്കിലാക്കി കൊറിയറിലയക്കാന്‍ യുവതിയുടെ ശ്രമം; പൊളിച്ചടക്കി ജീവനക്കാര്‍

ബംഗളൂരു: റീല്‍സ് വീഡിയോ ചിത്രീകരിക്കാന്‍ പിതാവിനെ ജീവനോടെ ചാക്കിലാക്കി കൊറിയര്‍ ചെയ്യാനുള്ള യുവതിയുടെ ശ്രമം ജീവനക്കാര്‍ പൊളിച്ചു. ബെംഗളൂരുവിലെ ബിസിനസ് ഡിസ്ട്രിക്റ്റിലെ സദാശിവനഗറിലുള്ള കൊറിയര്‍ ഓഫീസില്‍ കഴിഞ്ഞദിവസമാണ് സംഭവം. പിതാവിനെ കൊറിയര്‍ ചെയ്യാനായി യുവതിക്കൊപ്പം ഭര്‍ത്താവും ഭര്‍തൃമാതാവും ഭര്‍തൃസഹോദരനും കൊറിയര്‍ ഓഫീസില്‍ എത്തിയിരുന്നു. പാഴ്സലിന്റെ വലിപ്പം കണ്ട് സംശയം തോന്നിയ ജീവനക്കാര്‍ കെട്ടഴിച്ചു നോക്കിയപ്പോഴാണ് അതിനകത്തുനിന്നു ഒരാള്‍ ജീവനോടെ പുറത്തുവന്നത്. ഇതേകുറിച്ച് യുവതിയോട് ചോദിച്ചപ്പോള്‍ റീല്‍സ് വീഡിയോയ്ക്ക് വേണ്ടിയാണ് പിതാവിനെ ചാക്കില്‍ കയറ്റിയതെന്നായിരുന്നു മറുപടി. റംസാന്‍, ഉഗ്രാഡി …

വിമാനയാത്രയ്ക്കിടെ എയര്‍ഹോസ്റ്റസിനോട് മോശമായ പെരുമാറ്റം; യുവാവിനെതിരെ കേസ്

സിംഗപ്പൂര്‍: വിമാനയാത്രയ്ക്കിടെ എയര്‍ഹോസ്റ്റസിനോട് മോശമായി പെരുമാറിയ ഇന്ത്യക്കാരനായ യുവാവിനെതിരെ കേസെടുത്തു. ആകാശ് തിവാരി(36)യെന്ന യുവാവിനെതിരെയാണ് സിംഗപ്പൂര്‍ പൊലീസ് കേസെടുത്തത്. വിമാനയാത്രയ്ക്കിടെ എയര്‍ ഹോസ്റ്റസ് മറ്റ് യാത്രക്കാരെ സഹായിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന ആകാശ് തിവാരി യുവതിയുടെ ശരീരത്തില്‍ മോശമായി സ്പര്‍ശിക്കുകയായിരുന്നു എന്ന് പറയുന്നു. യുവതി എതിര്‍ത്തെങ്കിലും ഉപദ്രവം തുടര്‍ന്നുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇതോടെ എയര്‍ ഹോസ്റ്റസ് ബഹളം വയ്ക്കുകയും മറ്റ് യാത്രക്കാര്‍ ഇടപെടുകയുമായിരുന്നു. തുടര്‍ന്ന് യുവതി യാത്രക്കാരന്റെ മോശം പെരുമാറ്റത്തെ കുറിച്ച് അധികൃതരെ അറിയിച്ചു. എന്നാല്‍ കോടതിയില്‍ ഹാജരായ ആകാശ് …

ബെന്നി ബഹനാന്‍ എംപി കെപിസിസി താല്‍ക്കാലിക പ്രസിഡന്റ്

തിരുവനന്തപുരം: ബെന്നി ബഹനാന്‍ എംപിയെ കെപിസിസി പ്രസിഡന്റായി താല്‍ക്കാലിക ചുമതല ഏല്‍പിച്ചു. നിലവിലെ പ്രസിഡന്റ് സണ്ണി ജോസഫ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമായിരിക്കും ചുമതല. പേരാവൂരില്‍ ശൈലജ സിപിഎം സ്ഥാനാര്‍ത്ഥിയായതോടെ മത്സരം കടുത്ത സാഹചര്യത്തില്‍ സണ്ണി ജോസഫിന് പൂര്‍ണമായും മണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരുമെന്നതിനാലാണിത്. കഴിഞ്ഞദിവസം തര്‍ക്ക മണ്ഡലങ്ങള്‍ ഒഴിച്ചിട്ട് കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയിരുന്നു. ഒമ്പത് വനിതകളടക്കം 55 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. 19 സിറ്റിംഗ് എംഎല്‍എമാര്‍ അടക്കം ആദ്യഘട്ട പട്ടികയില്‍ ഇടംനേടി. …

നിരവധി യുവതികളുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; യുവതിയുടെ പരാതി പ്രകാരം സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: നിരവധി യുവതികളുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായി പരാതി. യുവതി നല്‍കിയ പരാതിയില്‍ ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇരിയണ്ണിക്കു സമീപം താമസക്കാരനായ അനൂപ് എന്നയാള്‍ക്കെതിരെ കാസര്‍കോട് സൈബര്‍ പൊലീസ് കേസെടുത്തു. പ്രതിക്കെതിരെ കൂടുതല്‍ പരാതികള്‍ വരാന്‍ സാധ്യത ഉണ്ടെന്നാണ് സൂചന.ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് 36ല്‍പ്പരം യുവതികളുടെ ഫോട്ടോകള്‍ കൈക്കലാക്കിയതെന്നു സംശയിക്കുന്നു. ഇവ മോര്‍ഫ് ചെയ്ത് ടെലഗ്രാമില്‍ പോസ്റ്റു ചെയ്യുകയായിരുന്നുവത്രെ. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് യുവതി സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്.

പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണി മഹോത്സവം: കാഴ്ച്ചാ സമര്‍പ്പണവും ആയിരത്തിരി മഹോത്സവവും ഇന്ന്; വൈകുന്നേരം മുതല്‍ കെ എസ് ടി പി റോഡില്‍ ഗതാഗത നിയന്ത്രണം

കാസര്‍കോട്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം ഭരണി മഹോത്സവത്തിന്റെ ഭാഗമായുള്ള കാഴ്ച്ചാ സമര്‍പ്പണവും ആയിരത്തിരി മഹോത്സവവും ഇന്ന് (ബുധന്‍) നടക്കും. വൈകുന്നേരം അഞ്ചിന് ക്ഷേത്ര ഭജനസമിതിയുടെ ഭജന, രാത്രി എട്ടിനു പൂരക്കളി. രാത്രി 10.15ന് ഉദുമ പ്രദേശിന്റെ തിരുമുല്‍ക്കാഴ്ച്ചാ സമര്‍പ്പണം. 11.15ന് ഉദുമ പടിഞ്ഞാറേക്കര, 12.15ന് പള്ളിക്കര തണ്ണീര്‍പ്പുഴ, 1.15ന് കളനാട്- വാഴവളപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള കാഴ്ച്ചാ സമര്‍പ്പണങ്ങൾ . പുലര്‍ച്ചെ 2.30ന് ഉത്സവബലി. തുടര്‍ന്ന് ആയിരത്തിരി മഹോത്സവം.വ്യാഴാഴ്ച രാവിലെ 6.30ന് കൊടിയിറക്കത്തോടെ മഹോത്സവത്തിനു സമാപനമാകും.മഹോത്സവത്തിനു പതിനായിരക്കണക്കിനു …