ഉപ്പളയിൽ എം.ഡി.എം.എയുമായി പിടിയിലായപ്രതിക്ക് രണ്ട് വർഷം കഠിനതടവും പിഴയും

കാസർകോട്: മാരക മയക്കുമരുന്നായ എം ഡി എം എയുമായി ഉപ്പള ടൗണിൽ നിന്നും പിടിയിലായ പ്രതിക്ക് കോടതി കഠിനതടവ് വിധിച്ചു. മണിമുണ്ട ബദറു മൻസിലിൽ മുഹമ്മദ് ഷമീറിനെയാണ് (41) രണ്ട് വർഷം കഠിനതടവിനും 20,000 രൂപ പിഴയടക്കാനും ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം കൂടി അധിക തടവ് അനുഭവിക്കണമെന്ന് കോടതി വിധി പ്രസ്താവനയിൽ പറഞ്ഞു.2021 ഓഗസ്റ്റ് 26-ന് രാത്രി 11:30-ഓടെയാണ് കേസിനാസ്പദമായ സംഭവം . ഉപ്പള ടൗണിൽ വച്ച് 11 ഗ്രാം എം ഡി എം എ യുമായി ഷമീറിനെ അന്നത്തെ മഞ്ചേശ്വരം സബ് ഇൻസ്പെക്ടർ എ. ബാലചന്ദ്രൻ പിൻതുടർന്ന് പിടികൂടുകയായിരുന്നു. മഞ്ചേശ്വരം ഇൻസ്പെക്ടറായിരുന്ന എ. സന്തോഷ് കുമാർ ആണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവൺമെൻ്റ് പ്ലീഡർ ജി. ചന്ദ്രമോഹൻ, അഡ്വ. ചിത്രകല എന്നിവർ ഹാജരായി.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Raj

ഇതാണോ കഠിന തടവ് 😄

RELATED NEWS
കുമ്പള പഞ്ചായത്ത് ഓഫീസിന്റെ മൂക്കിനു മുന്നില്‍ ലക്ഷങ്ങള്‍ മോഹവിലയുള്ള രണ്ടു സെന്റോളം സ്ഥലം കയ്യേറി സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്‌സ്; കോംപ്ലക്‌സിനു മുകളില്‍ അനധികൃത ഓഡിറ്റോറിയം, നികുതി വെട്ടിപ്പ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page