തെരുവുനായ ആക്രമിച്ച് ചികിത്സയില്‍ കഴിഞ്ഞത് 15 മാസം; ചികിത്സയ്ക്കായി ചെലവിട്ടത് 50 ലക്ഷം; ഒടുവില്‍ എട്ട് വയസുകാരന്‍ മരണത്തിന് കീഴടങ്ങി

തെലങ്കാന: തെരുവുനായ ആക്രമിച്ച് 15 മാസം ചികിത്സയില്‍ കഴിഞ്ഞ എട്ട് വയസുകാരന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. തെലങ്കാനയിലെ വെല്‍ഗാറ്റൂര്‍ മണ്ഡലിലെ മണിതേജയാണ് മരിച്ചത്. 2024 ഡിസംബറിലാണ് വീടിന് പുറത്ത് സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുന്നതിനിടെ മണിതേജയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം ഉണ്ടാകുന്നത്. കഴുത്തിലും തോളിലും പരിക്കേറ്റ മണിതേജ ആശുപത്രിയിലെത്തി വാക്‌സിന്‍ എടുത്തിരുന്നു.

വാക്‌സിന്‍ എടുത്ത് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചതോടെ കുട്ടിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സ തുടരുന്നതിനിടെ ഗുരുതരാവസ്ഥയിലായ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 50 ലക്ഷത്തോളം രൂപ ചെലവിട്ട് ചികിത്സ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിങ്കളാഴ്ച രാത്രിയോടെ ഗുരുതരാവസ്ഥയിലായ മണിതേജ മരണത്തിന് കീഴടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page