വാട്‌സ്ആപ്പ് വഴി മതസ്പര്‍ധ വളര്‍ത്തുന്ന വ്യാജസന്ദേശം; യുവാവ് അറസ്റ്റില്‍

മലപ്പുറം: മതസ്പര്‍ധ വളര്‍ത്തുന്ന വ്യാജസന്ദേശങ്ങള്‍ വാട്‌സ്ആപ്പ് വഴി പ്രചരിപ്പിച്ചെന്ന കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. നടുവട്ടം സ്വദേശിയും നിലവില്‍ കാരത്തൂരില്‍ താമസക്കാരനുമായ ശ്രീജിത്(46) ആണ് അറസ്റ്റിലായത്. ആതവനാട് കാട്ടിലങ്ങാടിയില്‍ ഇയാള്‍ നടത്തുന്ന ഹോട്ടലുമായി ബന്ധപ്പെടുത്തി മതസ്പര്‍ധ ഉണ്ടാക്കുന്നതരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്. കുടുംബശ്രീ പ്രവര്‍ത്തകരായ മൂന്ന് സ്ത്രീകള്‍ക്ക് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ സൗകര്യം നല്‍കിയതിന് മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ ഹോട്ടല്‍ അടപ്പിച്ചുവെന്നും പിന്നീട് തുറക്കാന്‍ അനുവദിക്കുന്നില്ലെന്നുമാണ് ഇയാള്‍ വാട്‌സ് ആപ്പില്‍ പ്രചരിപ്പിച്ചത്.

ഇത് പാകിസ്ഥാനാണോ എന്നും യുവാവ് ചോദിച്ചിരുന്നു. തന്നെ പിന്തുണയ്ക്കാന്‍ കൂട്ടായ്മ രൂപീകരിക്കണമെന്നും സഹകരിക്കുന്നവര്‍ ബന്ധപ്പെടണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. സന്ദേശം വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തില്‍ ഇടപെട്ട പൊലീസ് വിശദമായി അന്വേഷിച്ചപ്പോള്‍ ഇയാളുടേത് വ്യാജ ആരോപണങ്ങളാണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page