മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ ഉപദ്രവിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച ബന്ധു ചുറ്റിക കൊണ്ടുള്ള തലയ്ക്കടിയേറ്റ് മരിച്ചു

പത്തനംതിട്ട: മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ ഉപദ്രവിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച ബന്ധു ചുറ്റിക കൊണ്ടുള്ള തലയ്ക്കടിയേറ്റ് മരിച്ചു. പത്തനംതിട്ട കോന്നി എലിയറക്കലില്‍ കഴിഞ്ഞദിവസം നടന്ന സംഭവത്തില്‍ എലിയറക്കല്‍ സ്വദേശി വഹാബ് (52) ആണ് മരിച്ചത്. സംഭവത്തില്‍ നിയാസ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിയാസിന്റെ അടുത്ത ബന്ധുവും അയല്‍വാസിയുമാണ് വഹാബ്.

മദ്യപിച്ചെത്തിയ നിയാസ് പതിവായി വീട്ടില്‍ പ്രശ്‌നമുണ്ടാക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞദിവസം മദ്യലഹരിയില്‍ നിയാസ് ഭാര്യയെ ഉപദ്രവിക്കുന്നത് കണ്ട് സ്ഥലത്തെത്തിയതാണ് വഹാബ്. ഇതുകണ്ട് വഹാബ് നിയാസിനെ തടയാന്‍ ശ്രമിച്ചു. ഇതിനിടെ നിയാസ് ചുറ്റികയെടുത്ത് വഹാബിന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ വഹാബ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page