വീടിന് സമീപത്ത് കളിച്ചുകൊണ്ടിരിക്കെ ജലാശയത്തില്‍ വീണ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

ആലപ്പുഴ: വീടിന് സമീപത്ത് കളിച്ചുകൊണ്ടിരിക്കെ ജലാശയത്തില്‍ വീണ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. മണ്ണഞ്ചേരി കിഴക്കേ മഹല്ല് കേന്ദ്ര ജുമുഅ മസ്ജിദിന് സമീപം ചിറപ്പുറത്ത് അനസിന്റെ മകന്‍ ഐസാന്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് അപകടം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ ജലാശയത്തില്‍ വീണുകിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഐസാന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കുടുംബാംഗങ്ങളും പ്രദേശവാസികളും. സംഭവത്തില്‍ മണ്ണഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് …

പനയാല്‍, നെല്ലിയടുക്കത്ത് കെട്ടിടത്തില്‍ സ്‌ഫോടനം; ഷട്ടര്‍ ഇളകി തെറിച്ചു, സംഭവത്തില്‍ ദുരൂഹത

കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പനയാല്‍, നെല്ലിയടുക്കത്ത് കെട്ടിടത്തിനു അകത്ത് വന്‍ സ്‌ഫോടനം. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ദാമോദരന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ചെമ്പിരിക്ക സ്വദേശി അസീസ് വാടകയ്ക്ക് എടുത്ത കെട്ടിടമാണിത്. സമീപത്തു തന്നെ വാടക വീട്ടിലാണ് അസീസും കുടുംബവും താസമസം. മരം വ്യാപാരിയാണ് അസീസ്. പുതിയ യന്ത്രങ്ങള്‍ കൊണ്ടുവച്ച മുറിയിലാണ് പുലര്‍ച്ചെ ഒന്നരമണിയോടെ വന്‍ ശബ്ദത്തോടെ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഷട്ടര്‍ പുറത്തേയ്ക്ക് തെറിച്ച നിലയിലാണ്. അകത്തു തീ പിടിക്കുന്ന സാധനങ്ങള്‍ ഒന്നും …

വീട്ടില്‍ വന്ന സ്ത്രീയുടെ കയ്യിലുണ്ടായിരുന്ന സഞ്ചിയില്‍ പിഞ്ചു കുഞ്ഞ്; ഉപേക്ഷിച്ച് കടന്നുകളയാന്‍ ശ്രമം

പത്തനംതിട്ട: വീട്ടില്‍ വന്ന അപരിചിതയായ സ്ത്രീയുടെ കയ്യിലുണ്ടായിരുന്ന സഞ്ചിയില്‍ പിഞ്ചു കുഞ്ഞിനെ കണ്ടതായി വീട്ടമ്മ. നെടുമണ്‍കാവ് കൈലാസക്കുന്ന് ശാലേംപുരത്താണ് സംഭവം. സ്ത്രീ വീട്ടിലെത്തുമ്പോള്‍ വീട്ടമ്മ മുറ്റം തൂക്കുകയായിരുന്നു. ഭര്‍ത്താവ് ജോലിക്കു പോയിരുന്നു. ഈ സമയത്ത് കയ്യില്‍ വലിയ സഞ്ചിയുമായെത്തിയ സ്ത്രീ വീട്ടമ്മയോട് വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാന്‍ പോകുന്നതിനിടെ വെള്ളം വേണ്ടെന്നും സഞ്ചി ഇവിടെ വയ്ക്കട്ടെയെന്നും സ്ത്രീ ചോദിച്ചു. നോക്കിയപ്പോള്‍ സഞ്ചി അനങ്ങുന്നതായി കണ്ടു. അതിനകത്ത് വെള്ള തുണിയില്‍ പൊതിഞ്ഞനിലയില്‍ കുഞ്ഞിനെയും കണ്ടുവെന്നാണ് വീട്ടമ്മ പറയുന്നത്. ഇതോടെ ഭയന്ന …

മുകള്‍ നിലയിലെ മുറിയില്‍ പഠിച്ചു കൊണ്ടിരുന്ന വിദ്യാര്‍ഥിനിയെ താഴേക്ക് തള്ളിയിട്ടു; ശരീരത്തില്‍ ബ്ലേഡ് കൊണ്ടു വരഞ്ഞ മുറിവുകള്‍

പെരുമ്പാവൂര്‍: വീടിന്റെ മുകള്‍ നിലയിലെ മുറിയില്‍ പഠിച്ചു കൊണ്ടിരുന്ന വിദ്യാര്‍ഥിനിക്കു നേരെ ആക്രമണം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ അബോധാവസ്ഥയില്‍ ചികിത്സയിലാണ്. വെങ്ങോല പൂനൂരില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. മുകള്‍ നിലയിലെ ഒറ്റമുറിയിലിരുന്ന് പഠിച്ചു കൊണ്ടിരുന്ന പതിനാറുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് മുറിക്കു പുറത്ത് വച്ച് ആക്രമിക്കപ്പെട്ടത്. ശരീരത്തില്‍ ബ്ലേഡ് കൊണ്ടുവരഞ്ഞ മുറിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. മുഖത്ത് സ്‌പ്രേ അടിച്ചു. ആക്രമണത്തിനിടയില്‍ മുകളില്‍ നിന്നു മുറ്റത്തു വീണ പെണ്‍കുട്ടിക്ക് തലയ്ക്കു പിന്നില്‍ ഗുരുതരമായി പരുക്കേറ്റതായി പൊലീസ് …

കുഞ്ഞാമിന കൊലക്കേസ് പ്രതികള്‍ 10വര്‍ഷത്തിനു ശേഷം പിടിയില്‍; സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തി ആഭരണങ്ങളുമായി കടന്നു കളഞ്ഞ അമ്മയെയും മകളെയും കുടുക്കിയത് ക്രൈംബ്രാഞ്ച് എസ്പി പി ബാലകൃഷ്ണന്‍ നായരും സംഘവും, പ്രതികൾ കാസര്‍കോട്ടും ഒളിവിൽ കഴിഞ്ഞു

കണ്ണൂര്‍: കോളിളക്കം സൃഷ്ടിച്ച കണ്ണൂര്‍ ഇരിക്കൂര്‍, കുഞ്ഞാമിന കൊലക്കേസ് പ്രതികള്‍ അറസ്റ്റില്‍. ന്യൂദെല്‍ഹി, നാങ്ങ്‌ളോയിയിലെ നസീര്‍ അലിയുടെ ഭാര്യ പര്‍വീണ്‍ ബാനു (55), മകള്‍ സക്കീന ഫാത്തിമ (32) എന്നിവരെയാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ തന്ത്രപരമായ അന്വേഷണത്തില്‍ അറസ്റ്റു ചെയ്തത്. 2016 ഏപ്രില്‍ 30ന് ആണ് ഇരിക്കൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സിദ്ദിഖ് നഗര്‍ സ്വദേശിനിയായ കുഞ്ഞാമിന (60) അതിക്രൂരമായി കൊല്ലപ്പെട്ടത്. വസ്ത്ര വ്യാപാരികളെന്ന വ്യാജേനയാണ് പർവീൺ ബാനുവും മകളും കുഞ്ഞാമിനയുടെ …

കുഴല്‍ കിണര്‍ കുഴിക്കുന്നതിനെ ചൊല്ലി ഭര്‍ത്താവുമായി തര്‍ക്കം; വീട്ടമ്മയും രണ്ട് പെണ്‍കുട്ടികളും കിണറ്റില്‍ ചാടി മരിച്ചു

ഹൈദരാബാദ്: കുഴല്‍ കിണര്‍ കുഴിക്കുന്നതിനെ ചൊല്ലി ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ വീട്ടമ്മയും രണ്ട് പെണ്‍കുട്ടികളും കിണറ്റില്‍ ചാടി മരിച്ചു. മകനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. തെലങ്കാനയിലെ മഹാബൂബ് നഗര്‍ ജില്ലയിലാണ് സംഭവം. ജംഗമ്മയാണ് ഭര്‍ത്താവുമായുള്ള പിണക്കത്തിന് പിന്നാലെ മൂന്ന് കുട്ടികളുമായി കിണറ്റില്‍ ചാടിയത്. ജംഗമ്മയുടെ ഭര്‍ത്താവ് ഭീരയ്യ അടുത്തിടെ കൃഷിയാവശ്യത്തിനായി കുഴല്‍ക്കിണര്‍ കുഴിച്ചിരുന്നുവെന്ന് പറയുന്നു. എന്നാല്‍ വെള്ളം കിട്ടാത്തതിനെ തുടര്‍ന്ന് ഉപയോഗശൂന്യമായി. പിന്നാലെ മറ്റൊരു കുഴല്‍ക്കിണര്‍ കൂടി കുഴിക്കാന്‍ ഭീരയ്യ തീരുമാനിച്ചു. ഇതിനെ ഭാര്യ ജംഗമ്മ എതിര്‍ത്തു. ആദ്യത്തെ …

മഞ്ചേശ്വരത്ത് പൊലീസിനു നേരെ കല്ലേറ്; സംഭവം യുവാവിന്റെയും പെണ്‍സുഹൃത്തിന്റെയും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയ കേസിലെ പ്രതിയെ പിടികൂടുന്നതിനിടയിൽ

കാസര്‍കോട്: ലോഡ്ജ് മുറിയില്‍ അതിക്രമിച്ചു കയറി യുവാവിന്റെയും പെണ്‍സുഹൃത്തിന്റെയും നഗ്ന വീഡിയോകളും ഫോട്ടോകളും എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനിടയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പൊലീസിനെ കല്ലെറിഞ്ഞു പരിക്കേല്‍പ്പിച്ചു. രണ്ടു പൊലീസുകാര്‍ക്കു പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ജനുവരി 14ന് ഹൊസങ്കടിയിലെ ഒരു ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കയറി ഉള്ളാള്‍, മൊണ്ടുഗോളിയിലെ മുഹമ്മദ് ഹനീഫ് (41), പെണ്‍സുഹൃത്ത് ദക്ഷിണ കന്നഡ, നാട്ടക്കല്ലിലെ ഇസ്രത്ത് (30) എന്നിവരുടെ നഗ്ന ചിത്രങ്ങളും …

കെ.എസ്.ആര്‍.ടി.സി ബസ് യാത്രയ്ക്കിടെ രേഖകള്‍ ഇല്ലാത്ത 62 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍

മലപ്പുറം: കെ.എസ്.ആര്‍.ടി.സി ബസ് യാത്രയ്ക്കിടെ രേഖകള്‍ ഇല്ലാത്ത 62 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍. കോയമ്പത്തൂര്‍ സ്വദേശി നാഗരാജ് ആണ് ബസില്‍ പണം കടത്താന്‍ ശ്രമിച്ചത്. ഗൂഡല്ലൂര്‍ – പെരിന്തല്‍മണ്ണ കെ.എസ്.ആര്‍.ടി.സി ബസില്‍ ഇന്ന് രാവിലെയാണ് പരിശോധന നടത്തിയത്. ബസ് വഴിക്കടവില്‍ എത്തിയപ്പോഴാണ് എക്‌സൈസ് പരിശോധനയ്‌ക്കെത്തിയത്. തുടര്‍ന്ന് രേഖകള്‍ ഇല്ലാത്ത പണം പിടിച്ചെടുത്തു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തുടങ്ങിയ സ്‌പെഷ്യല്‍ ഡ്രൈവിനിടെയാണ് പണം പിടികൂടിയത്.

മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ ഉപദ്രവിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച ബന്ധു ചുറ്റിക കൊണ്ടുള്ള തലയ്ക്കടിയേറ്റ് മരിച്ചു

പത്തനംതിട്ട: മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ ഉപദ്രവിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച ബന്ധു ചുറ്റിക കൊണ്ടുള്ള തലയ്ക്കടിയേറ്റ് മരിച്ചു. പത്തനംതിട്ട കോന്നി എലിയറക്കലില്‍ കഴിഞ്ഞദിവസം നടന്ന സംഭവത്തില്‍ എലിയറക്കല്‍ സ്വദേശി വഹാബ് (52) ആണ് മരിച്ചത്. സംഭവത്തില്‍ നിയാസ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിയാസിന്റെ അടുത്ത ബന്ധുവും അയല്‍വാസിയുമാണ് വഹാബ്. മദ്യപിച്ചെത്തിയ നിയാസ് പതിവായി വീട്ടില്‍ പ്രശ്‌നമുണ്ടാക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞദിവസം മദ്യലഹരിയില്‍ നിയാസ് ഭാര്യയെ ഉപദ്രവിക്കുന്നത് കണ്ട് സ്ഥലത്തെത്തിയതാണ് വഹാബ്. ഇതുകണ്ട് വഹാബ് നിയാസിനെ തടയാന്‍ ശ്രമിച്ചു. …

തീവെപ്പ് കേസിലെ പ്രതിയുടെ വീടിന് തീപിടിച്ചു; ഉറങ്ങിക്കിടക്കുകയായിരുന്ന വയോധിക തലനാരിഴക്ക് രക്ഷപ്പെട്ടു

തിരുവനന്തപുരം: തീവെപ്പ് കേസിലെ പ്രതിയുടെ വീടിന് തീപിടിച്ചു. തിരുവനന്തപുരം കഴക്കൂട്ടത്തെ പുത്തന്‍വീട്ടില്‍ റാബിയത് ബീവിയുടെ വീടിനാണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വയോധിക തലനാരിഴക്ക് രക്ഷപ്പെട്ടു. വീടിന് തീപിടിച്ചത് കണ്ട അയല്‍ക്കാരാണ് വീടിനുള്ളില്‍ ഉറങ്ങുകയായിരുന്ന റാബിയത് ബീവിയെ ഓടിയെത്തി വിളിച്ചുണര്‍ത്തി പുറത്തെത്തിച്ചത്. പിന്നാലെ തീ ആളിക്കത്തുകയും വീട് പൂര്‍ണമായി കത്തിനശിക്കുകയും ചെയ്തു. സംഭവ സമയത്ത് ഇവരുടെ മകന്‍ പുറത്തുപോയിരുന്നു. ആരെങ്കിലും തീയിട്ടതാണോ എന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കഴക്കൂട്ടം പൊലീസ് …

ആയമ്പാറ, പണമ്മലിലെ മണികണ്ഠന്‍ അന്തരിച്ചു

കാസര്‍കോട്; പെരിയ, ആയമ്പാറ, പണമ്മലിലെ മണികണ്ഠന്‍ (57) അന്തരിച്ചു.പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നേരത്തെ ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: ദീപ. മക്കള്‍: ഹരിശാന്ത്, ഹരിപ്രിയ.

ഉദുമ, കണിയമ്പാടിയില്‍ വീട് കത്തി നശിച്ചു; ലക്ഷങ്ങളുടെ നഷ്ടം

കാസര്‍കോട്: പാലക്കുന്ന്- ആറാട്ട് കടവ് റോഡിലെ കണിയമ്പാടിയില്‍ വീട് കത്തി നശിച്ചു. കെ കുഞ്ഞിരാമന്റെ ഉടമസ്ഥതയിലുള്ള ആള്‍താമസമില്ലാത്ത വീടാണ് അഗ്നിക്കിരയായത്. എട്ടുമുറികളോട് കൂടിയതാണ് വീട്.ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. കുഞ്ഞിരാമനും കുടുംബവും സമീപത്തു തന്നെയുള്ള മറ്റൊരു വീട്ടിലാണ് താമസം. വെള്ളിയാഴ്ച രാത്രി കുഞ്ഞിരാമനും കുടുംബവും തൃക്കണ്ണാട് ക്ഷേത്രത്തില്‍ പോയിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെയാണ് തിരിച്ചെത്തിയത്.ആ സമയത്തൊന്നും തീ കണ്ടിരുന്നില്ലെന്നു പറയുന്നു.പുലര്‍ച്ചെ മൂന്നു മണിയോടെ അയല്‍വാസിയായ ഹരി എന്ന ആളാണ് വീടിനു തീ പിടിച്ചത് ആദ്യം കണ്ടത്. …

കാറിനുള്ളില്‍ 57കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; തോക്ക് എത്തിച്ച് നല്‍കിയ രണ്ടുപേര്‍ അറസ്റ്റില്‍

തൃശൂര്‍: കാറിനുള്ളില്‍ 57കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തോക്ക് എത്തിച്ച് നല്‍കിയ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. ഇരിങ്ങാലക്കുട ഗാന്ധിഗ്രാമില്‍ മാര്‍ച്ച് പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരിങ്ങാലക്കുട കുറ്റിക്കാടന്‍ വീട്ടില്‍ ജോസിനെ(57) ആണ് കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ തോക്ക് എത്തിച്ചു നല്‍കിയ വടക്കാഞ്ചേരി മംഗലത്തെ ജസ്റ്റിന്‍ മാത്യു (40) എന്നയാളെ വടക്കാഞ്ചേരിയില്‍ നിന്നും ഇടുക്കി കുമളി സ്വദേശി റീഗന്‍ ജോസഫ് (40) എന്നയാളെ കുമളിയില്‍ നിന്നും തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട …

ഗൂഗിള്‍ മാപ്പ് നോക്കി വഴിതെറ്റി സെക്രട്ടേറിയറ്റിലേക്ക് വാഹനമോടിച്ച് കയറ്റി; 3 പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: ഗൂഗിള്‍ മാപ്പ് നോക്കി വഴിതെറ്റി സെക്രട്ടേറിയറ്റിലേക്ക് വാഹനമോടിച്ച് കയറ്റിയ സംഭവത്തില്‍ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ കൊച്ചി സ്വദേശികളാണ് പിടിയിലായത്. സെക്രട്ടേറിയറ്റിന്റെ നാലാം ഗേറ്റ് ആയ കന്റോണ്‍മെന്റ് ഗേറ്റിലൂടെയാണ് ഇവര്‍ വാഹനം ഓടിച്ചു കയറ്റാന്‍ ശ്രമിച്ചത്. ഗേറ്റിലുണ്ടായിരുന്ന പൊലീസുകാര്‍ വാഹനം തടഞ്ഞു. കഴക്കൂട്ടത്തെ ഹോട്ടലിലേക്കുള്ള ഗൂഗിള്‍ മാപ്പ് നോക്കിയെത്തിപ്പോള്‍ സെക്രട്ടേറിയറ്റിനു മുന്നിലെത്തുകയായിരുന്നുവെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് …

മന്ത്രി ഗണേശ് കുമാർ പ്രസിഡണ്ടായ എൻഎസ്എസ് പത്തനാപുരം താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു

പത്തനാപുരം: മന്ത്രി ഗണേശ് കുമാർ പ്രസിഡണ്ടായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ എൻഎസ്എസ് രജിസ്ട്രാർ പിരിച്ചുവിട്ടു. ഗണേശ് കുമാറിന്റെ ഏകാധിപത്യ നിലപാടുകളിൽ പ്രതിഷേധിച്ച് 19 അംഗ ഭരണസമിതിയിലെ 10 പേർ രാജിവച്ചതിനെ തുടർന്നാണ് നടപടി. പത്മ കഫേ നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും അക്രമങ്ങളും ആണ് തർക്കത്തിന് കാരണമെന്നു പറയുന്നു. ഗണേശ് കുമാറിന്റെ ഏകാധിപത്യ നിലപാടുകൾക്കെതിരെ യൂണിയൻ അംഗങ്ങൾ എൻഎസ്എസ് ജനറൽ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. അതിനു പിന്നാലെ 10 അംഗങ്ങൾ രാജിവച്ചു. സമിതിയിൽ ഗണേശന് ഭരണ …

ഇന്നത്തെ പ്രധാന വാർത്തകൾ

​​ ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം14ാം ദിവസത്തേക്കു കടന്നു. ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയിയെ കുറിച്ച് വിവരം നൽകുന്നവർക്ക് അമേരിക്ക 10 ദശലക്ഷം ഡോളർ (ഏകദേശം 92 കോടി രൂപ) പാരിതോഷികം പ്രഖ്യാപിച്ചു. മുജ്തബ ഖമനയിക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ​അമേരിക്കൻ വിമാനം തകർന്നു: ഇറാഖിൽ അമേരിക്കയുടെ ഇന്ധനം നിറയ്ക്കുന്ന വിമാനം തകർന്ന് വീണ് 6 സൈനികർ കൊല്ലപ്പെട്ടു. ​മിസൈൽ ആക്രമണങ്ങൾ: ഇസ്രായേൽ നഗരമായ സർസീറിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 60 പേർക്ക് പരിക്കേറ്റു. …