കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്ക്കൂൾ 64-ാം വാർഷികം 28ന്

കരിന്തളം: കിനാനൂർ കരിന്തളം പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്‌കൂൾ 64-ാം വാർഷികാഘോഷവും പ്രീപ്രൈമറി ഫെസ്റ്റും മാർച്ച് 28 വൈകിട്ടു നടക്കും 5 മണിക്ക് സ്നേഹവിരുന്ന്, തുടർന്ന് കൈകൊട്ടിക്കളി,പ്രശസ്ത നാടൻ പാട്ട് കലാകാരൻ ജിത്തു കൊടക്കാടിന്റെ നാടൻ കലാവിരുന്ന്. സാംസ്കാരിക സമ്മേളനം സംഘാടകസമിതി ചെയർമാൻ വാസു കരിന്തളത്തിൻ്റെ അധ്യക്ഷതയിൽ കരിന്തളം വില്ലേജ് ഓഫീസർ കെ രാധിക ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രതിഭകളായ വിദ്യാർത്ഥികൾക്കു അവാർഡ് വിതരണവും വിവിധ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള ആദരവും പരിപാടിയുടെ നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു. പി ടി എ പ്രസിഡൻ്റ് ടി സിദ്ദിഖ് അധ്യക്ഷത വഹിച്ചു. സ്ക്കൂൾ മാനേജർ കെ വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. പി ടി എ വൈ : പ്രസിഡൻ്റ് വാസു കരിന്തളം, എം പി ടി എ പ്രസിഡൻ്റ് ജോസ്ലിൻ ബിനു, ബിജു കൂടോൽ , ബൈജു കൂലോത്ത്, ഹരി ചെന്നക്കോട്, കെ പ്രശാന്ത്, സിന്ധു രാമചന്ദ്രൻ, സുരേഷ് വരയിൽ, ശ്രീപ്രസാദ് ഹെ ഡ്മാസ്റ്റർ കെ പി ബൈജു , പി വി ഇന്ദുലേഖ പ്രസംഗിച്ചു. ഭാരവാഹികളായി വാസു കരിന്തളം ചെയർമാനും കെ പി ബൈജു ജനറൽ കൺവീനറുമായി വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page