ഗൾഫ് യുദ്ധം: പാചകവാതക ബുക്കിങ്ങിന് നിയന്ത്രണം

ന്യൂ ഡെൽഹി:ഇറാൻ- അമേരിക്കൻ യുദ്ധ പശ്ചാത്തലത്തിൽ രാജ്യത്തെ ഗ്രാമീണ മേഖലകളിൽ പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യുന്നതിന് 45 ദിവസത്തെ സമയപരിധി നിശ്ചയിച്ചു. നിറച്ച സിലിണ്ടർ ലഭിച്ചു 45 ദിവസം കഴിഞ്ഞേ പുതിയതിന് ബുക്ക് ചെയ്യാനാവൂ എന്നാണ് നിർദ്ദേശം. നഗരമേഖലകളിൽ ഇടവേള 25 ദിവസമായി നിർദ്ദേശിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് പ്രകൃതിവാതക -ക്രൂഡ് ഓയിൽ ലഭ്യതയിലുണ്ടായിട്ടുള്ള കുറവാണ് പാചകവാതക വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ ഇടയാക്കിയത്. പൂഴ്ത്തിവയ്പ് തടയുക എന്നതാണ് നിയന്ത്രണത്തിന്റെ പ്രധാന ലക്ഷ്യം. അതേസമയം പെട്രോൾ -ഡീസൽ – മണ്ണെണ്ണ – വിമാന ഇന്ധന വിതരണത്തിൽ നിയന്ത്രണമില്ല. പാചകവാതക നിയന്ത്രണം ഭക്ഷണത്തിന് ഹോട്ടലുകളെ ആശ്രയിക്കുന്നവരെ പ്രതിസ ന്ധിയിലാക്കിയിട്ടുണ്ട്. പാചകവാതക ക്ഷാമത്തെ തുടർന്ന് പല ഹോട്ടലുകളും അടച്ചു . അവശേഷിക്കുന്ന വ വിഭവങ്ങൾ പരിമിതപ്പെടുത്തുന്നുണ്ട് .ചില ഹോട്ടലുകൾ വിറകടുപ്പിൽ ഭക്ഷണം പാകം ചെയ്തു തുടങ്ങിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page