ഐപിഎല്‍ മത്സരം മാര്‍ച്ച് 28 ന് തുടങ്ങും; ഉദ്ഘാടന മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍

ബെഗളൂരു: ഐപിഎല്‍ മത്സരം മാര്‍ച്ച് 28 ന് തുടങ്ങും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. അസം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ രണ്ട് ഘട്ടങ്ങളിലായാണ് ഷെഡ്യൂള്‍ പ്രഖ്യാപിക്കുന്നത്. രണ്ടാം ഘട്ടം ഉള്‍പ്പെടെയുള്ള പൂര്‍ണ്ണമായ ഷെഡ്യൂള്‍ പിന്നീട് അറിയിക്കും. ടൂര്‍ണമെന്റിന്റെ ഫൈനല്‍ മെയ് 31 ന് നടക്കും.

ആദ്യഘട്ടത്തില്‍ ബെംഗളൂരു, മുംബൈ, ഗുവാഹത്തി, ന്യൂ ചണ്ഡീഗഡ്, ലഖ്‌നൗ, കൊല്‍ക്കത്ത, ചെന്നൈ, ഡല്‍ഹി, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിങ്ങനെ പത്ത് നഗരങ്ങളിലായി ആകെ 20 മത്സരങ്ങളാണ് നടക്കുക. നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ് ഉദ്ഘാടന മത്സരം.

ഒരു ദിവസം രണ്ട് മത്സരങ്ങള്‍ ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞുള്ള മത്സരങ്ങള്‍ ഇന്ത്യന്‍ സമയം 3:30 നും വൈകുന്നേരത്തെ മത്സരങ്ങള്‍ 7:30 നും ആരംഭിക്കും. ഉദ്ഘാടന മത്സരത്തിന് പിന്നാലെ ഞായറാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും.

സീസണിലെ ആദ്യ ഡബിള്‍ ഹെഡര്‍ ഏപ്രില്‍ നാലിന് നടക്കും. അന്ന് ഉച്ചയ്ക്ക് ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് മുംബൈ ഇന്ത്യന്‍സിനെയും, വൈകുന്നേരം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് രാജസ്ഥാന്‍ റോയല്‍സിനെയും നേരിടും. രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ഹോം മത്സരങ്ങള്‍ക്ക് ഗുവാഹത്തിയില്‍ തുടക്കം കുറിക്കും. ചെന്നൈ സൂപ്പര്‍ കിംഗ്സ്, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ക്കെതിരെയുള്ള മത്സരങ്ങള്‍ ഇവിടെയായിരിക്കും നടക്കുക. പഞ്ചാബ് കിംഗ്സ് അവരുടെ ആദ്യ ഹോം മത്സരങ്ങള്‍ ന്യൂ ചണ്ഡീഗഡിലെ പിസിഎ സ്റ്റേഡിയത്തില്‍ കളിക്കും. അതേസമയം, ഇത്തവണ മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ ജഴ്‌സിയില്‍ കളിക്കുമെന്ന പ്രത്യേകതയുമുണ്ട്.

ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു അഞ്ച് ഹോം മത്സരങ്ങള്‍ ബെംഗളൂരുവിലും രണ്ട് മത്സരങ്ങള്‍ റായ്പൂരിലും കളിക്കും. പഞ്ചാബ് കിംഗ്സ് നാല് മത്സരങ്ങള്‍ ന്യൂ ചണ്ഡീഗഡിലും മൂന്ന് മത്സരങ്ങള്‍ ധര്‍മ്മശാലയിലും കളിക്കുമ്പോള്‍, രാജസ്ഥാന്‍ റോയല്‍സ് മൂന്ന് ഹോം മത്സരങ്ങള്‍ ഗുവാഹത്തിയിലും നാലെണ്ണം ജയ്പൂരിലും കളിക്കും.

ബെംഗളൂരുവിലെ മത്സരങ്ങള്‍ കര്‍ണാടക സര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ധ സമിതിയുടെ അനുമതിക്ക് വിധേയമായിരിക്കും. സ്റ്റേഡിയത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി സമിതി മാര്‍ച്ച് 13ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പരിശോധന നടത്തുകയും മോക്ക് ഡെമോണ്‍സ്ട്രേഷന്‍ സംഘടിപ്പിക്കുകയും ചെയ്യും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരത്തും കുമ്പളയിലും മണല്‍കൊള്ളയ്‌ക്കെതിരെ നടപടി കര്‍ശനമാക്കി പൊലീസ്; മൊഗ്രാലില്‍ പുഴയില്‍ മുക്കി വച്ചിരുന്ന 6 തോണികള്‍ ജെ സി ബി ഉപയോഗിച്ച് തകര്‍ത്തു, ആരിക്കാടിയില്‍ ടിപ്പര്‍ ലോറി പിടിയില്‍, കളായിയില്‍ ടിപ്പര്‍ ലോറിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
സ്ത്രീയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്:ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 9 വര്‍ഷത്തിനു ശേഷം മഞ്ചേശ്വരം, പൈവളിഗെയില്‍ അറസ്റ്റില്‍; പിടികൂടിയത് ഡിവൈ. എസ്. പി. വി കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം

You cannot copy content of this page