കാസര്‍കോട് മെഡിക്കല്‍ കോളേജും അനുബന്ധ സ്ഥാപനങ്ങളും ഉടന്‍ പൂര്‍ണ്ണ സജ്ജമാക്കും: ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

കാസര്‍കോട്: കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജും അനുബന്ധ സ്ഥാപനങ്ങളും പൂര്‍ണ്ണ സജ്ജമാക്കുമെന്നു ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.
ജില്ലാ കളക്ടറായി ചുമതല ഏറ്റെടുത്ത ശേഷം ഉക്കിനടുക്ക ഗവ. മെഡിക്കല്‍ കോളേജിലെത്തിയ അദ്ദേഹം എം ബി ബി എസ്- നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും ജീവനക്കാരുമായി സംവദിച്ചു. ഗവ. മെഡിക്കല്‍ കോളേജ് വികസനത്തിനു വേണ്ട എല്ലാ നടപടികളും ജില്ലാ ഭരണകൂടം സ്വീകരിക്കും. പ്രവര്‍ത്തനങ്ങളുടെ അവലോകനം എല്ലാ മാസവും ഒരു ദിവസം മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു ജില്ലാ കളക്ടര്‍ അവലോകനം ചെയ്യും. കരാര്‍ ചെയ്ത ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ക്കും അധികൃതര്‍ക്കും അദ്ദേഹം ഉറപ്പു നല്‍കി. മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലും സ്റ്റാഫ് ഹോസ്റ്റലും ഉടന്‍ തുറന്നു കൊടുക്കും. ഹോസ്റ്റല്‍ ബ്ലോക്ക് നിര്‍മ്മാണം ത്വരിതപ്പെടുത്തും. ഇന്റേണല്‍ റോഡ് ഉടന്‍ നിര്‍മ്മിക്കും. കോളേജ് കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട വകുപ്പു ജീവനക്കാരുമായി നിര്‍മ്മാണ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page