നിയമസഭ തെരഞ്ഞെടുപ്പ്: കാഞ്ഞങ്ങാട്ട് ഗോവിന്ദൻ പള്ളിക്കാപ്പിൽ : സിപിഐ സ്ഥാനാർത്ഥികൾ ധാരണയായി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർത്ഥികളെ കുറിച്ചു പാർട്ടിയിൽ ധാരണയായി. കാഞ്ഞങ്ങാട് പാർട്ടി സംസ്ഥാന നേതാവ് ഗോവിന്ദൻ പള്ളിക്കാപ്പിൽ മത്സരിക്കും. നാദാപുരത്ത് വസന്തവും തിരൂരങ്ങാടിയിൽ അജിത്ത് കൊളാടിയും ഏറനാട് ഷഫീർ കീഴിശ്ശേരിയും പട്ടാമ്പിയിൽ മുഹമ്മദ് മുഹ്സിനും മണ്ണാർക്കാട് മൻസിൽ ബക്കറും മഞ്ചേരിയിൽ വി..എം. മുസ്തഫയും ഒല്ലൂരിൽ കെ. രാജനും കൈപ്പമംഗലം മംഗലത്ത് വത്സരാജും കൊടുങ്ങല്ലൂരിൽ വി.ആർ സുനിൽ കുമാറും തൃശ്ശൂരിൽ ആലങ്കോട് ലീലാകൃഷ്ണനും നാട്ടികയിൽ ഗീതാ ഗോപിയും ആണ് സ്ഥാനാർത്ഥികൾ . വൈക്കത്ത് പ്രദീപ്കുമാർ , പീരുമേട്ടിൽ കെ. സലിംകുമാർ, മൂവാറ്റുപുഴയിൽ എൻ. അരുൺ, പറവൂരിൽ ഇ.ടി ടൈസൺ , ചേർത്തലയിൽ പി. പ്രസാദ് ,ഹരിപ്പാട്ട് ടി.ടി.ജിസ് മോൻ, അടൂരിൽ പ്രജീ ശശിധരൻ, കരുനാഗപ്പള്ളിയിൽ എം എസ് താര , ചാത്തന്നൂരിൽ ആർ. രാജേന്ദ്രൻ, പുനലൂരിൽ അജയ് പ്രസാദ്, ചടയമംഗലത്ത് ചിഞ്ചു റാണി , ചിറയൻ കീഴിൽ മനോജ് ഇടമന , നെടുമങ്ങാട്ട് ജി.ആർ.അനിൽ എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ . കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി സംസ്ഥാന നേതൃയോഗങ്ങളാണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page