ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പ് രണ്ടാം വിവാഹം; വധുവും കാമുകനും കുടുങ്ങി

ബെംഗളൂരു: ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിധവയായ യുവതി നടത്തിയ രണ്ടാം വിവാഹത്തില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ഭാര്യയും വീട്ടുജോലിക്കാരനായ കാമുകനും ചേര്‍ന്ന് കൊലപാതകം നടത്തുകയായിരുന്നുവെന്ന് കണ്ടെത്തിയതോടെ പൊലീസ് ഇരുവരേയും അറസ്റ്റുചെയ്തു.

കര്‍ണാടകയിലെ തുംകൂറിലാണ് സംഭവം. ജനുവരി 29ന് രാത്രിയാണ് പരമേഷ്(50)മരിച്ചത്. ഭര്‍ത്താവിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് ഭാര്യ ആശ(46) ബന്ധുക്കളെ അറിയിച്ചു. അതിനെ തുടര്‍ന്ന് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ മൃതദേഹം സംസ്‌ക്കരിച്ചു. കാര്യങ്ങള്‍ ഇത്തരത്തില്‍ ശാന്തമായി പൊയ്‌ക്കൊണ്ടിരിക്കെയാണ് ആശ വീട്ടിലെ പണിക്കാരനായ ചന്ദ്രപ്പയെ വിവാഹം കഴിക്കുന്നത്. ഭര്‍ത്താവിന്റെ മരണം കഴിഞ്ഞ് 20 ദിവസത്തിനുശേഷമായിരുന്നു ആശയുടെ രണ്ടാം വിവാഹം.

ഇത് ഭര്‍ത്താവ് പരമേഷിന്റെ ബന്ധുക്കളില്‍ സംശയം ഉണ്ടാക്കി. പരമേഷിന്റെ സഹോദരിമാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പൊലീസ് പരമേഷിന്റെ മൃതദേഹം പുറത്തെടുത്ത് നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ മരണം ശ്വാസോച്ഛ്വാസം തടസപ്പെട്ടാണെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഭര്‍ത്താവിനെ കൊന്നത് താനും ചന്ദ്രപ്പയും ചേര്‍ന്നാണെന്ന് ആശ പൊലീസിനോട് സമ്മതിച്ചു. തലയണ മുഖത്ത് ഉപയോഗിച്ചാണ് പരമേഷിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് അറിയിച്ചതോടെ ഇരുവരേയും പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page