ക്ഷേത്രത്തിലെ കുളിമുറിയില്‍ 2 കോളേജ് വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍; സമീപത്ത് സിറിഞ്ചുകളും മയക്കുമരുന്ന് കുപ്പികളും കണ്ടെത്തി

സൂറത്ത്: ക്ഷേത്രത്തിലെ കുളിമുറിയില്‍ രണ്ട് കോളേജ് വിദ്യാര്‍ത്ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തി.
ഡിന്‍ഡോളി സ്വദേശികളായ റോഷ്നി സിര്‍സാത്തും(18) ജോസ്ന ചൗധരി(20)യുമാണ് മരിച്ചത്. ധരി വാഡിയ വനിതാ കോളേജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ് ജോസ്ന ചൗധരി. റോഷ്നി സിര്‍സാത്ത് ഉദ്ന സിറ്റിസണ്‍ കൊമേഴ്സ് കോളേജില്‍ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ്. മൃതദേഹങ്ങള്‍ക്ക് സമീപത്തായി സിറിഞ്ചും മയക്കുമരുന്ന് കുപ്പികളും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
സൂറത്തിലെ സ്വാമിനാരായണ ക്ഷേത്ര സമുച്ചയത്തിലെ കുളിമുറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ വിഷം കുത്തിവച്ച് ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പൊലീസ്.

വെള്ളിയാഴ്ച രാവിലെ പെണ്‍കുട്ടികള്‍ വീട്ടില്‍ നിന്ന് കോളേജിലേക്ക് പോയിരുന്നെങ്കിലും തിരിച്ചെത്തിയില്ല. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസിനെ വിവരം അറിയിച്ചു. മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികള്‍ ധാം സ്വാമിനാരായണ ക്ഷേത്രത്തില്‍ എത്തിയിട്ടുണ്ടെന്ന് അറിയുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ക്ഷേത്രത്തിന് പുറത്ത് പെണ്‍കുട്ടികളില്‍ ഒരാളുടെ സ്‌കൂട്ടര്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ക്ഷേത്രത്തിലെ ശുചിമുറിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ എന്‍.പി. ഗോഹില്‍ പറഞ്ഞു.

രാവിലെ 7.44 ഓടെ പെണ്‍കുട്ടികള്‍ വാഷ്റൂമില്‍ പ്രവേശിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു ഒഴിഞ്ഞ കുപ്പി, മയക്കുമരുന്ന് അടങ്ങിയ മൂന്ന് കുപ്പികള്‍, മൂന്ന് സിറിഞ്ചുകള്‍ എന്നിവയാണ് കണ്ടെടുത്തത്. കൂടുതല്‍ പരിശോധനയ്ക്കായി ഇവരുടെ മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page