തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രം ആറാട്ട് മഹോത്സവ കൊടിയേറ്റം നാളെ

കാസര്‍കോട്: തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രം ആറാട്ട് മഹോത്സവത്തിനു നാളെ കൊടിയേറും. രാവിലെ കീഴൂര്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നുമുള്ള എഴുന്നള്ളത്ത് കടപ്പുറം വഴി യാത്ര തിരിക്കും. ഇതിന്റെ ഭാഗമായി ജന്മ കടപ്പുറവും പരിസരവും ശുചീകരിച്ചു. പഞ്ചായത്ത് മെമ്പര്‍ സി.കെ വേണു, മുന്‍ മെമ്പര്‍ ശകുന്തള ഭാസ്‌ക്കരന്‍, സിഡിഎസ് മെമ്പര്‍ സുനിത, തൊഴിലുറപ്പ് മേറ്റ് ശാരദ, ക്ലബ്ബ് പ്രവര്‍ത്തകരായ പവിത്രന്‍ കടപ്പുറം, കുഞ്ഞപ്പു നേതൃത്വം നല്‍കി. തൊഴിലുറപ്പ് തൊഴിലാളികളും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും പരിസരവാസികളും ശുചീകരണത്തില്‍ പങ്കെടുത്തു.

രാവണീശ്വരത്തെ വ്യാപാരി എലി വിഷം കഴിച്ച് മരിച്ചു

കാസര്‍കോട്: എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. രാവണീശ്വരം കരിപ്പാടക്കന്‍ ഹൗസിലെ പി. കുഞ്ഞിരാമന്‍ (57) ആണ് മരിച്ചത്. മുൻ പ്രവാസിയാണ്.ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയാണ് ഇദ്ദേഹത്തെ എലി വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയാണ് മരണം സംഭവിച്ചത്. ഏതോ മാനസിക വിഷമമാണ് ആത്മഹത്യക്കു കാരണമെന്നു സംശയിക്കുന്നു. ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.ഭാര്യ: രത്ന. മക്കൾ: അഭിനവ് ,ആഷിഷ് .

പാലം ഉദ്ഘാടനത്തിടെ പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലി നാട്ടുകാര്‍ തമ്മില്‍ കൂട്ട തല്ല്; ചിത്രങ്ങള്‍ വൈറല്‍

വാണിമേല്‍: പാലം ഉദ്ഘാടനത്തിടെ പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലി നാട്ടുകാര്‍ തമ്മില്‍ കൂട്ട തല്ല്. കോഴിക്കോട് വാണിമേലില്‍ ഇന്ന് രാവിലെയാണ് സംഭവം. പക്വായി പാലം ഉദ്ഘാടനത്തിനിടെ നാട്ടുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലാണ്. പാലത്തിന്റെ ഒരു ഭാഗത്തു അപ്രോച് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാത്തതിനെതിരെ ഉദ്ഘാടന സമയത്ത് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ഉദ്ഘാടനം നടക്കുന്ന സമയത്ത് പ്രതിഷേധ സ്ഥലത്ത് പടക്കം പൊട്ടിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണം. വാണിമേല്‍ പഞ്ചായത്തിനേയും നരിപ്പറ്റ പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന പാലമാണ് പക്വായി പാലം. 2018ലെ പ്രളയ …

വലപൊട്ടി വീട്ടുകിണറ്റില്‍ വീണു; മണിക്കൂറുകളോളം വെള്ളത്തില്‍ കിടന്ന് അവശനിലയിലായ മയിലിനെ രക്ഷപ്പെടുത്തി

കണ്ണൂര്‍: വലപൊട്ടി വീട്ടുകിണറ്റില്‍ വീണ മയിലിനെ രക്ഷപ്പെടുത്തി വനപാലകന്‍.കടന്നപ്പള്ളി പാണപ്പുഴയില്‍ പരിയാരം ആയുര്‍വേദ കോളേജ് റിട്ട. നഴ്‌സിങ്ങ് അസി. ഭാസ്‌കരന്റെ വീട്ടിലെ കിണറ്റില്‍ കഴിഞ്ഞദിവസം രാവിലെയാണ് മയില്‍ വീണത്. തുടര്‍ന്ന് വീട്ടുകാര്‍ സര്‍പ്പാ വളണ്ടിയര്‍ സുജീന്ദ്രന്‍ മൊട്ടമ്മലിനെ വിവരം അറിയിച്ചു. സുജീന്ദ്രന്‍ സ്ഥലത്തെത്തി കയറുപയോഗിച്ച് മയിലിനെ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു. മണിക്കൂറുകളോളം വെള്ളത്തില്‍ കിടന്നതിനാല്‍ അവശനിലയിലായ മയിലിനെ തളിപ്പറമ്പ് വെറ്ററിനറി ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. തുടര്‍ന്ന് ആരോഗ്യം വീണ്ടെടുത്ത മയിലിനെ തളിപ്പറമ്പ് റെയിഞ്ച് ഓഫീസര്‍ സനൂപ് …

ഉത്സവ പറമ്പില്‍ ചെറുപൊതികളിലാക്കി ലഹരി വില്‍പന; പ്രവാസി യുവാവ് പിടിയില്‍

കായംകുളം: ഉത്സവ പറമ്പില്‍ ചെറുപൊതികളിലാക്കി ലഹരി വില്‍പന നടത്തിവന്നിരുന്ന പ്രവാസി യുവാവ് പിടിയില്‍. പത്തിയൂര്‍ അമര്‍നാഥ് ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്ത് ലഹരി വില്‍പ്പന നടത്തിവന്നിരുന്ന റിയാസ് (31) ആണ് അറസ്റ്റിലായത്. ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കരീലകുളങ്ങര പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് യുവാവ് പിടിയിലായത്. കായംകുളം ഭാഗത്തെ വിവിധ ക്ഷേത്രങ്ങളിലെ ഉത്സവവുമായി ബന്ധപ്പെട്ട് വില്‍പ്പനയ്ക്ക് കൊണ്ടുവന്ന നാല് ഗ്രാം എം ഡി എം എയും 250 ഗ്രാം കഞ്ചാവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തതായി പൊലീസ് …

മൂന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: വില്‍പ്പനയ്ക്കായി സൂക്ഷിച്ച 3.560 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. അഴീക്കോട് പൂതപ്പാറയിലെ എ തേജസി (28)നെയാണ് എക്‌സൈസ് എന്‍ഫോഴ്‌സ് മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ എസ് സിയാദും സംഘവും അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കണ്ണൂര്‍, ആനയിടുക്കില്‍ നടത്തിയ പരിശോധനയിലാണ് തേജസിനെ പിടികൂടിയത്. ആനയിടുക്കില്‍ വാടകയ്ക്ക് താമസിച്ച് ലഹരി വില്‍പ്പന നടത്തി വരികയായിരുന്നു ഇയാളെന്ന് എക്‌സൈസ് അധികൃര്‍ പറഞ്ഞു.ആര്‍ പി അബ്ദുല്‍ നാസര്‍, പി കെ അനില്‍ കുമാര്‍, …

ഭര്‍ത്താവിന്റെ രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍ ഭാര്യ വിടവാങ്ങി

കാസര്‍കോട്: ഭര്‍ത്താവിന്റെ രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍ ഭാര്യ വിടവാങ്ങി. പൊവ്വല്‍ ജമാഅത്ത് മുന്‍ പ്രസിഡണ്ടും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന പരേതനായ എം അബ്ദുള്ള കുഞ്ഞി ഹാജിയുടെ ഭാര്യ പൊവ്വൽ , കോട്ട റോഡിനു സമീപത്തെ ഉമ്മഞ്ഞി (64)യാണ് കഴിഞ്ഞ ദിവസം വിടവാങ്ങിയത്. നോമ്പു തുറ കഴിഞ്ഞതിനു ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉമ്മഞ്ഞിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.മക്കള്‍: എം എ നിസാര്‍ (കര്‍ണ്ണാടക കൂര്‍ഗ് കെ എം സി സി സി വൈസ് പ്രസിഡണ്ട്), എം എ …

മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം; ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിനെ ഹൈക്കോടതി വെറുതെവിട്ടു

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവവും ദേര സച്ചാ സൗദ തലവനുമായ ഗുര്‍മീത് റാം റഹിം സിങിനെ പഞ്ചാബ് – ഹരിയാന ഹൈക്കോടതി വെറുതെ വിട്ടു. മാധ്യമപ്രവര്‍ത്തകന്‍ റാം ചന്ദര്‍ ഛത്രപതി കൊല്ലപ്പെട്ട കേസിലാണ് കോടതിയുടെ വിധി. ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ജസ്റ്റിസ് വിക്രം അഗര്‍വാള്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. തന്റെ രണ്ട് ശിഷ്യകളെ ബലാത്സംഗം ചെയ്തതിന് 20 വര്‍ഷം തടവും മാധ്യമ പ്രവര്‍ത്തകന്‍ ഛത്രപതിയുടെ കൊലപാതകത്തിന് ജീവപര്യന്തം …

മുന്‍ കോണ്‍ഗ്രസ് എംഎല്‍എ എ.വി.ഗോപിനാഥ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍; നിയമനത്തില്‍ സന്തോഷമെന്ന് ഗോപിനാഥ്

പാലക്കാട്: മുന്‍ കോണ്‍ഗ്രസ് എംഎല്‍എ എ.വി.ഗോപിനാഥ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനാകും. ഇതുസംബന്ധിച്ച ഫയല്‍ നിയമവകുപ്പ് അംഗീകരിച്ച് ദേവസ്വം സെക്രട്ടറിക്ക് കൈമാറി. ദേവസ്വം സെക്രട്ടറി ഒപ്പിടുന്നതോടെ ഉത്തരവ് പുറത്തിറങ്ങും. നിയമനത്തില്‍ സന്തോഷം, താന്‍ ഗുരുവായൂരപ്പന്റെ ഭക്തനാണ്, തൊട്ടടുത്ത ദിവസം തന്നെ ചുമതലയേല്‍ക്കുമെന്ന് എ.വി ഗോപിനാഥ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ ഇതേക്കുറിച്ച് സംസാരിച്ചു, മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ എന്തും ചെയ്യാന്‍ തയ്യാറാണെന്നും, ഇനി എന്നും സിപിഎമ്മിനൊപ്പമെന്നും എവി ഗോപിനാഥ് പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായിരുന്ന ഡോ.വി.കെ. …

കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനത്തിനു കാസര്‍കോട്ട് കൊടിയേറി

കാസര്‍കോട്: കേരള സ്‌റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് 28-ാം സംസ്ഥാന സമ്മേളനത്തിനു കാസര്‍കോട്ട് കൊടിയേറി. സംസ്ഥാന പ്രസിഡണ്ട് ബി ജയപ്രകാശ് പതാക ഉയര്‍ത്തി. പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തിയ ശേഷമാണ് സമ്മേളന നഗരിയായ മുനിസിപ്പല്‍ ടൗണ്‍ ഹാളിലേയ്ക്ക് എത്തിയത്.സമ്മേളനം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍, മുഖ്യപ്രഭാഷണം നടത്തേണ്ടിയിരുന്ന മുന്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള എന്നിവര്‍ അസൗകര്യം കാരണം സമ്മേളനത്തിനു എത്തിയില്ല. സംസ്ഥാന ജനറല്‍ സെക്രട്ടറി പി ജയബാനു, പ്രസിഡണ്ട് ബി ജയപ്രകാശ്, സ്വാഗത …

ട്രെയിന്‍ കോച്ചിന് താഴെ മനുഷ്യന്റെ കൈപ്പത്തി; റെയില്‍വെ അന്വേഷണം ആരംഭിച്ചു

ആലപ്പുഴ: പുറപ്പെടാനിരുന്ന ട്രെയിനിന്റെ കോച്ചിന് താഴെ മനുഷ്യന്റെ കൈപ്പത്തി കണ്ടെത്തിയ സംഭവത്തില്‍ റെയില്‍വെ അന്വേഷണം ആരംഭിച്ചു. ആലപ്പുഴ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പുറപ്പെടാനിരുന്ന ധന്‍ബാദ് എക്‌സ്പ്രസിന്റെ എസ് അഞ്ച് കോച്ചിന് താഴെയാണ് കൈപ്പത്തി കണ്ടെത്തിയത്. ട്രെയിന്‍ തട്ടി മരിച്ച ആരുടെയോ കൈപ്പത്തി ആകാമെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാത്രിയാണ് ധന്‍ബാദില്‍ നിന്ന് ട്രെയിന്‍ ആലപ്പുഴയിലെത്തിയത്. ശനിയാഴ്ച രാവിലെ ട്രെയിന്‍ പുറപ്പെടാനിരിക്കെയാണ് സംഭവം. ശുചീകരണ ജോലികള്‍ ചെയ്യുന്നതിനിടെ തൊഴിലാളികളാണ് കൈപ്പത്തി കണ്ടത്. സംഭവത്തില്‍ ആര്‍പിഎഫ് കേസ് എടുത്തിട്ടുണ്ട്. പിന്നാലെ …

കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി സ്ഥാപകന്റെ മകളുടെ കൊലപാതകം; വീട്ടുജോലിക്കാരിയെ തേടി പൊലീസ്

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി സ്ഥാപകന്‍ പി.വി.രാമവാരിയരുടെ മകളും മുന്‍ മാനേജിങ് ഡയറക്ടര്‍ പി.ആര്‍.കൃഷ്ണകുമാറിന്റെ സഹോദരിയുമായ കസ്തൂരി ജി. കുട്ടി(82) യുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. കോയമ്പത്തൂര്‍ രാമനാഥപുരം നഞ്ചുണ്ടപുരം റോഡ് പാര്‍സന്‍ നെസ്‌ലെയിലെ വീട്ടില്‍ കഴിഞ്ഞദിവസം രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്. വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച്, തുണികൊണ്ടു കൈകാലുകള്‍ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവത്തിനുശേഷം കാണാതായ നേപ്പാള്‍ സ്വദേശിനിയായ ജോലിക്കാരി സുര്‍ജ(38)യെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സുര്‍ജ അടക്കം നാലുപേര്‍ ബാഗുമായി വീടിന്റെ …

കാഞ്ഞങ്ങാട് സ്വദേശിയെ കാറില്‍ കയറ്റി ഉപ്പളയിലേയ്ക്ക് കൊണ്ടുപോയി മര്‍ദ്ദിച്ച് അവശനാക്കി കുരുമുളക് സ്‌പ്രേ അടിച്ചു; നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി

കാസര്‍കോട്: കാഞ്ഞങ്ങാട് സ്വദേശിയായ യുവാവിനെ കാറില്‍ കയറ്റികൊണ്ടു പോയി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കുരുമുളക് സ്‌പ്രേ അടിച്ചു. തുടര്‍ന്ന് നഗ്ന ഫോട്ടോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി. സംഭവത്തില്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാഞ്ഞങ്ങാട്, കൊളവയല്‍ ടി കെ ഹൗസിലെ ടി എ സഹദി (37)ന്റെ പരാതില്‍ കൊളവയലിലെ അഫ്‌സല്‍, കണ്ടാല്‍ അറിയാവുന്ന മറ്റു നാലുപേര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ബുധനാഴ്ച രാത്രി 9.45 മണിയോടെ ഇക്ബാല്‍ ജംഗ്ഷനില്‍ വച്ചാണ് പരാതിക്കാരന്‍ അഫ്‌സലിന്റെ കാറില്‍ …

മാമ്പഴക്കാലം വരവായി : പൂത്തുലഞ്ഞു മാവുകൾ

കാസർകോട് : മാമ്പഴ വിപണിക്കു നല്ല കാലം വരവായി. മാവുകളൊക്കെ പൂത്തുലഞ്ഞു. വിവിധ സ്ഥലങ്ങളിൽ നാട്ടുമാങ്ങ വിളവെടുപ്പിന് കാത്തിരിക്കുന്നു.പഴുത്ത മാങ്ങകൾ വിപണിയിൽ എത്തിക്കഴിഞ്ഞു. ഇനിയുള്ള നാളുകൾ മാമ്പഴത്തിന്റെതാണ്.കാസർകോട്ട് നാട്ടുമാങ്ങയ്ക്ക് വലിയ ഡിമാൻഡാണുള്ളത്. കൂടുതൽ മാമ്പഴം വിപണിയിൽ എത്തുമ്പോൾ വിലയും കുറയും.സ്വാദിഷ്ടമായ ചെറുതും,വലുതുമായ മാമ്പഴങ്ങൾ വിലക്കുറവിൽ കിട്ടാറാണ് പതിവ്. ഈ വർഷം കാലാവസ്ഥയിൽ വലിയ പരാതികളൊന്നുമില്ലാ ത്തതിനാൽ ഉൽപാദനം കൂടിയിട്ടുണ്ടെന്ന് കർഷകർ പറയുന്നു. റംസാൻ കഴിഞ്ഞാൽ വിളവെടുപ്പ്വന്തോതിലാരംഭിക്കും.കണ്ണൂരിൽ നിന്ന് വരുന്ന കുറ്റിയാട്ടൂർ മാങ്ങ വ്യാപാരികൾ വാങ്ങി ഗോഡൗണുകളിൽ പഴുപ്പിക്കാനായി …

തളങ്കരയില്‍ യുവതിയെയും മൂന്നു വയസ്സുള്ള മകനെയും കാണാതായി; രാജപുരത്തും യുവതിയെയും മകനെയും കാണാനില്ല

കാസര്‍കോട്: യുവതിയെയും മൂന്നു വയസ്സുള്ള മകനെയും കാണാതായതായി പരാതി. ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തളങ്കര സിറാമിക്‌സ് റോഡിനു സമീപത്തെ നിസാമുദ്ദീന്റെ ഭാര്യ സബാനത്ത് (23), മൂന്നു വയസ്സുള്ള മകന്‍ എന്നിവരെയാണ് കാണാതായത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇരുവരെയും കാണാതായതെന്നു ഭര്‍ത്താവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. രാജപുരത്ത് അംഗന്‍വാടിയിലേയ്ക്ക് പോയ യുവതിയെയും മൂന്നു വയസ്സുള്ള മകനെയും കാണാതായതായും പരാതി ഉയര്‍ന്നു. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊട്ടോടി ചീമുള്ളടുക്കത്തെ …

കുമ്പളയില്‍ പൂഴി കടത്തിന് പുതുവഴി; മാരുതി 800ലും ഓംനിയിലും കടത്തിയ പൂഴിയും വാഹനങ്ങളും പിടിയില്‍; രക്ഷപ്പെട്ട ഡ്രൈവര്‍മാരെ തിരിച്ചറിഞ്ഞു; ഇന്നു പിടിവീഴുമെന്നു സൂചന

കുമ്പള: പൂഴി കടത്തിന് കുമ്പളയില്‍ പുതുവഴി കണ്ടെത്തിയ രണ്ടുപേര്‍ കുടുങ്ങി.ആരിക്കാടി കടവില്‍ നിന്നു വാരി ചാക്കില്‍ നിറച്ചു മാരുതി ഓംനിവാനിലും 800 കാറിലും കുത്തിനിറച്ചു കടത്തുകയായിരുന്ന രണ്ടു വാഹനങ്ങള്‍ കുമ്പള പൊലീസ് പിടിച്ചു. പൊലീസിനെക്കണ്ട് ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ ഉപേക്ഷിച്ചു രക്ഷപ്പെട്ടു.രക്ഷപ്പെട്ടവരെ തിരിച്ചറിഞ്ഞതായി എസ് ഐ അനന്തകൃഷ്ണന്‍ പറഞ്ഞു. എസ് ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മണല്‍ കടത്തു പിടികൂടിയത്. പൊലീസ് പിടിയില്‍ നിന്നു രക്ഷപ്പെട്ടവര്‍ക്കു വേണ്ടി വല വീശിയിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ പിടിയിലാവുമെന്നും പൊലീസ് പ്രത്യാശിച്ചു.

പശ്ചിമേഷ്യന്‍ സംഘര്‍ഷം: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് പാചകവാതക വില; 60 രൂപ വര്‍ധിച്ചു

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പാചകവാതക വില കുതിച്ചുയര്‍ന്നു. ഗാര്‍ഹിക സിലിണ്ടറിന് ഒറ്റയടിക്ക് 60 രൂപ വര്‍ധിച്ചു. ഇതോടെ കേരളത്തില്‍ സിലിണ്ടറിന് 9,22 രൂപയായി. വാണിജ്യ സിലിണ്ടറിന്റെ വിലയും കൂട്ടിയിട്ടുണ്ട്. 115 രൂപയാണ് വാണിജ്യ സിലിണ്ടറിന് കൂട്ടിയത്. പുതുക്കിയ വില ഇന്ന് പ്രാബല്യത്തില്‍ വരും. അതേസമയം, പാചകവാതക ക്ഷാമം ഉണ്ടാകുമെന്ന് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇറാന്റെ വ്യോമാക്രമണത്തെ തുടര്‍ന്ന് ഖത്തര്‍ തങ്ങളുടെ ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി) ഉല്‍പാദനം പൂര്‍ണമായും നിര്‍ത്തിയതാണ് പ്രതിസന്ധിക്കു കാരണം. പാചകത്തിനു …

കാസര്‍കോട്ട് ഉള്‍പ്പെടെ 35 കവര്‍ച്ചാ കേസുകളില്‍ പ്രതി; 22 പൊലീസ് സ്റ്റേഷനുകളില്‍ അറസ്റ്റുവാറന്റ്, അന്തര്‍ സംസ്ഥാന കവര്‍ച്ചക്കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോടു പൊലീസ് സ്റ്റേഷനിലുള്‍പ്പെടെ 35 കവര്‍ച്ചാ കേസുകളില്‍ പ്രതിയായ അന്തര്‍ സംസ്ഥാന കവര്‍ച്ചക്കാരന്‍ അറസ്റ്റില്‍. ബെല്‍ത്തങ്ങാടി, പടങ്കടിയിലെ ഹമീദ് കുഞ്ഞി മോണു എന്ന ജാഫര്‍ എന്ന ഹമീദ് എന്ന ലാഡി ഹമീദി (49)നെയാണ് മംഗ്‌ളൂരു പൊലീസ് അറസ്റ്റു ചെയ്തത്. ബെല്‍ത്തങ്ങാടി പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. വര്‍ഷങ്ങളായി ഒളിവില്‍ കഴിയുകയായിരുന്നു ഇയാളെന്നു പൊലീസ് പറഞ്ഞു. കാസര്‍കോട്, കുടക്, മംഗ്‌ളൂരു ,ഉള്ളാള്‍, കോണാജെ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ ഹമീദ് കുഞ്ഞിക്കെതിരെ കേസുണ്ട്. ഇതില്‍ 22 കേസുകളില്‍ അറസ്റ്റു വാറന്റുള്ളതായി …