വിലക്കയറ്റത്തിന് നേന്ത്രപ്പഴത്തെ വേണ്ടാ: റംസാനിലും വിലയിടിവ് : 3 കിലോക്കു 100 രൂപമാത്രം

കാസർകോട് . നിത്യോപയോഗ ഭക്ഷണ – പഴവർഗ സാധനങ്ങളുടെ വിലക്കയറ്റക്കാലമായ റംസാനു നേന്ത്രപ്പഴത്തെ വിലകയറ്റം തഴഞ്ഞു.വില കുറഞ്ഞതുകർഷകർ സഹിക്കുന്നു.പക്ഷെ വില ഇടിഞ്ഞതു അവരെ വിഷമിപ്പിക്കുന്നു. മൂന്നു കിലോ നേന്ത്രപ്പഴത്തിനു കഴിഞ്ഞ ദിവസം 100 രൂപയായിരുന്നു വില.അതേ സമയം വിദേശ പഴവർഗങ്ങളിൽ വിലക്കുറവില്ല .വ്യാപാരികൾക്ക് നാല് കിലോ നേന്ത്രപ്പഷം 100 രൂപയ്ക്ക് ലഭിക്കുന്നുവെന്നാണ് പറയുന്നത്.എന്ത് ചെയ്യുമെന്നറിയാതെ കർഷകർ വിഷമിക്കുന്നു. മറ്റു പഴവർഗ്ഗങ്ങൾക്കൊക്കെ വലിയ വിലയാണ് ഇപ്പോൾ വിപണിയിലുള്ളത്. റംസാൻ തുടക്കത്തിൽ തന്നെ മാമ്പഴത്തിന് 180 മുതൽ 300 രൂപ …

ഇറാൻ കപ്പൽ കൊച്ചി തുറമുഖത്ത്

കൊച്ചി:ഇറാന്റെ ഐ ആർ ഐ എസ് ലാവൺ പടക്കപ്പൽ യന്ത്രത്തകരാറിനെത്തുടർന്നു കൊച്ചി തുറമുഖത്ത് സുരക്ഷിതമായി നങ്കൂരമിട്ടു. കപ്പലിൽ ഉണ്ടായിരുന്ന 183 സൈനികരെയും ഇന്ത്യ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഫെബ്രുവരി 28ന് ഇറാൻ നടത്തിയ അഭ്യർത്ഥന പരിഗണിച്ചാണ് കപ്പൽ കൊച്ചി തീരത്ത് അടുപ്പിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയത്. ഈ കപ്പൽ അമേരിക്ക ആക്രമിച്ചുവെന്നു ആശങ്കയുണ്ടായിരുന്നു. അതേസമയം ഇറാന്റെ മറ്റൊരു യുദ്ധ കപ്പലായ ഐ.ആർ.ഐ.എസ് ബുഷർ ശ്രീലങ്കയുടെ കൊളംബോ തുറമുഖത്ത് ഉണ്ട് . വിശാഖപട്ടണത്ത് നടന്ന നാവിക അഭ്യാസപ്രകടനത്തിനുശേഷം മടങ്ങുകയായിരുന്ന ഇറാന്റെ …

കെപിസിസി പ്രസിഡന്റിന്റെ സഹോദരൻ ബിജെപിയിലേക്ക്

കണ്ണൂർ: വേണ്ടിവന്നാൽ താൻ ബിജെപിയിൽ ചേരുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ഷാജി വി.ജെ. പറഞ്ഞു.ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ കണ്ണൂരിൽ നടത്തിയ ബിജെപി അദാലത്തിൽ എത്തിയതായിരുന്നു അദ്ദേഹം. തന്റെ ഗ്യാസ് ഏജൻസിയുടെ റദ്ദാക്കിയ അനുമതി പുനസ്ഥാപിച്ചു കിട്ടാനാണ് താൻ അദാലത്തിൽ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം മാറുന്നത് പ്രശ്നമല്ല. കെ വി തോമസ് സിപിഎമ്മിൽ പോയി .ആയിഷ പോറ്റി കോൺഗ്രസിൽ ചേർന്നു. അതുകൊണ്ട് ആരുടെ അനുജൻ , മകൾ , മകൻ എന്നതൊന്നും …

ഇന്നത്തെ പ്രധാന വാർത്തകൾ

​ ഇസ്രായേലും അമേരിക്കയും ഇറാനുനേരെയുള്ള വ്യോമാക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലും ബെയ്റൂട്ടിലും കനത്ത ബോംബാക്രമണം തുടരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ഇസ്രായേലിലെ ടെൽ അവീവ്, ജറുസലേം നഗരങ്ങളിൽ പതിച്ചു. അമേരിക്കയുടെ അത്യാധുനിക MQ-9 റീപ്പർ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടു.​ പശ്ചിമേഷ്യയിലെ സാഹചര്യം അതീവ ഗുരുതരമായ മാനുഷിക അടിയന്തരാവസ്ഥയാണെന്ന് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചു. ഇറാൻ നിരുപാധികം കീഴടങ്ങാതെ യാതൊരു കരാറിനുമില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ​ ട്രംപിനെതിരെയുള്ള ജെഫ്രി എപ്‌സ്റ്റീൻ്റെ കാണാതായ കൂടുതൽ …

കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ആരംഭിച്ചു

കാസർകോട്: പെൻഷൻകാരുടെ ക്ഷാമാശ്വാസ കുടിശിക ഒറ്റ ഗഡുവായി നൽകണമെന്ന് ബി എം എസ് ദക്ഷിണ ക്ഷേത്രീയ സംഘടന സെക്രട്ടറി എം.പി.രാജീവ് ആവശ്യപ്പെട്ടു.കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് 28- സംസഥാന സമ്മേളനത്തോടനു ബന്ധിച്ചു നടന്ന സംസ്ഥാന കൌൺസിൽ ഉൽഘടനം ചെയ്‌യു കയായിരുന്നു അദ്ദേഹം . പെൻഷനേഴ്‌സ് സംഘ് സംസ്ഥാന പ്രസിഡന്റ് ബി.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.ജയഭാനു ,സെക്രട്ടറി എ.പ്രകാശ് ,ജി.ഗോപ കുമാർ ,കെ.കൃഷ്ണൻ ,സി.സുരേഷ് കുമാർ ,കെ.എൻ .വിനോദ്, എം.ഈശ്വര റാവു ,കാസർകോട് ജില്ലാ പ്രസിഡന്റ് …

റംസാൻ : നാടെങ്ങും ഇഫ്താർ സംഗമങ്ങളുമായി സന്നദ്ധ സംഘടനകളും, പള്ളി കമ്മിറ്റികളും

കുമ്പള:പശ്ചിമേഷ്യൻ യുദ്ധം ജിസിസി രാജ്യങ്ങളിൽ ഉണ്ടാക്കിയ മുറിവും, പ്രവാസി മലയാളികളുടെ ആശങ്കയും നിലനിൽക്കെ തന്നെ വിശുദ്ദ റംസാനു നാടെങ്ങും ഇഫ് ത്താർ സംഗമങ്ങളും, യാത്രക്കാർക്കായി ടെന്റുകളുമൊരുക്കി സന്നദ്ധ സംഘടനകളും, കൂട്ടായ്മകളും,പള്ളി കമ്മിറ്റികളും, സജീവമാകുന്നു. ചിലവു ചുരുക്കി നോമ്പുതുറയ്ക്ക് വേണ്ടുന്ന ഇനങ്ങൾ മാത്രം വെച്ചുകൊ ണ്ടാണ് എല്ലായിടങ്ങളിലും പള്ളികൾക്ക് സമീപവും,റോഡ രികിലും ഇഫ്താർ വിരുന്നൊരുക്കുന്നത്.ചിലയിടങ്ങളിൽ ഇതിനായി ടെന്റുകൾ സ്ഥാപിച്ചിട്ടുണ്ട്.റംസാൻ തുടക്കത്തിൽ തന്നെ ഇത്തരത്തിൽ ഇഫ്താറിന് സൗകര്യം ഒരുക്കിയിരുന്നു. കാസർകോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലും,ചൗക്കി, മൊഗ്രാൽപുത്തൂർ, മൊഗ്രാൽ,കുമ്പള എന്നിവിടങ്ങളിലും ദേശീയപാതയ്ക്ക …

മഞ്ചത്തട്ക്കയിലെകോടി മജൽ ബീഫാത്തിമ അന്തരിച്ചു

കാസർകോട്:മഞ്ചത്തട്ക്ക കോടിമജലിലെ പരേതനായ കെ.എസ്. അബ്ദുല്ലയുടെ ഭാര്യ ബീഫാത്തിമ(70) അന്തരിച്ചു.മക്കൾ:മുഹമ്മദലി മഞ്ചത്തട്ക്ക. (മുൻ മധൂർ പഞ്ചായത്ത് മുസ്ലീം ലീഗ് സെക്രട്ടറി) എം.എ. ഇബ്രാഹിം(ഉളിയ വാർഡ് മുസ്ലീംലീഗ് ട്രഷറർ)അബ്ദുൽ റഹ്മാൻ , അക്ബർ, മജീദ് ഇഷ്ക് , കുഞ്ഞിബി,സെൽമ ,മരുമക്കൾ: സി.എം. മുസ്തഫചെമനാട് ( സൗദി) ,ആമിന ഒളയത്തട്ക്ക, കദീജ പേരാൽ,അസ്മ മൊഗ്രൽപുത്തൂർ, സുബൈദ പയോട്ട, റസീന തുരുത്തി, പരേതനായ ഇബ്രാഹിം മുഗു, സഹോദരങ്ങൾ:പരേതരായ അബ്ദുൽ റഹ്മാൻ,മുഹമ്മദ്.