തിരുവനന്തപുരത്ത് ജനങ്ങള്‍ ബിജെപിക്കു ഭരണം നല്‍കിയതു കേരളഭരണം ഏറ്റെടുക്കാന്‍: സി.കെ പത്മനാഭന്‍

കാസര്‍കോട്: സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഭരണം ജനങ്ങള്‍ ബിജെപിക്കു നല്‍കിയതു കേരളത്തില്‍ ബിജെപി ഭരണം വരണമെന്ന അഭിലാഷം കൊണ്ടാണെന്നു പാര്‍ട്ടി നേതാവ് സികെ പത്മനാഭന്‍ പറഞ്ഞു. തലസ്ഥാന നഗരിയിലെ ജനങ്ങളുടെ ആഗ്രഹം സഫലമാക്കാന്‍ കാസര്‍കോട്ടെ ജനങ്ങള്‍ക്കും കേരളമാകെയുള്ളവര്‍ക്കും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
എന്‍ഡിഎ കാസര്‍കോട് ജില്ലാ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ ശക്തികേന്ദ്ര ഇന്‍ ചാര്‍ജ്ജുമാരുടെ യോഗം കെ. സുരേന്ദ്രനും ഉദ്ഘാടനം ചെയ്തു.
സംശുദ്ധമായ ഭരണം സംസ്ഥാനത്തു യാഥാര്‍ത്ഥ്യമാക്കാന്‍ ബിജെപിക്കേ കഴിയൂ എന്ന് സികെ പത്മനാഭന്‍ പറഞ്ഞു. നാടിന്റെ പുരോഗതിക്കും സുതാര്യവും വികസനോന്മുഖവുമായ വളര്‍ച്ചക്കും വ്യാവസായിക കാര്‍ഷിക മുന്നേറ്റത്തിനും സംസ്ഥാനത്തു ബിജെപി ഭരണം അനിവാര്യമാണെന്നും അതിനു ജനങ്ങളെ ഉദ്ദീപിപ്പിക്കാന്‍ എന്‍ഡിഎ പ്രവര്‍ത്തകര്‍ക്കാവുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എംഎല്‍ അശ്വിനി ആധ്യക്ഷ്യം വഹിച്ചു. ബിജെപി സംസ്ഥാന-മേഖലാ-ജില്ലാ ഭാരവാഹികള്‍ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page