അമ്മ അച്ഛന് വിവാഹ മോചനത്തിന് നോട്ടീസയച്ചു; പ്രകോപിതനായ അച്ഛന്‍ വാതിലില്‍ ചവിട്ടി, തടയാന്‍ ചെന്ന മകന് മദ്യകുപ്പി കൊണ്ട് അടി

കാസര്‍കോട്: ഭാര്യ വിവാഹ മോചനത്തിനു നോട്ടീസ് അയച്ചതില്‍ പ്രകോപിതനായി വീടിന്റെ വാതില്‍ ചവിട്ടി പൊളിക്കാന്‍ ശ്രമം. തടയാന്‍ ചെന്ന മകനെ മദ്യക്കുപ്പി കൊണ്ട് അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. സംഭവത്തില്‍ ബദിയഡുക്ക പൊലീസ് കേസെടുത്തു. നെക്രാജെ, മാവിനക്കട്ട, പളളത്തു മൂലയിലെ ജി.ജിഷ്ണു (20) വിന്റെ പരാതിയില്‍ പിതാവ് ഗണേഷ് ആചാര്യ (54) ക്കെതിരെയാണ് ബദിയഡുക്ക പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. ഗണേഷ് ആചാര്യയുമായി ഭാര്യ സ്വരചേര്‍ച്ചയിലല്ലത്രെ. ഇതുകാരണം ഭാര്യ വിവാഹ മോചനത്തിനു നോട്ടീസ് അയച്ചിരുന്നു. ഇതോടെയാണ് പ്രകോപിതനായ ഗണേഷ് വീടിന്റെ വാതില്‍ ചവിട്ടി പൊളിക്കാന്‍ ശ്രമിച്ചതും തടയാന്‍ ചെന്ന മകനെ ആക്രമിച്ചതും എന്ന് പരാതിയില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page