ഇറാനിലെ പെണ്‍കുട്ടികളുടെ എല്‍പി സ്‌കൂളില്‍ ഉണ്ടായ ആക്രമണം; മരിച്ച കുട്ടികളുടെ എണ്ണം 40ആയി

ടെഹ് റാന്‍: ഇറാനിലെ പെണ്‍കുട്ടികളുടെ എല്‍പി സ്‌കൂളിന് നേരെയുണ്ടായ അക്രമത്തില്‍ മരിച്ച കുട്ടികളുടെ എണ്ണം 40 ആയി. ഇറാന്‍ പ്രസ് ടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. അക്രമത്തില്‍ അമേരിക്കയുടെ പങ്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. യുഎസ് ‘ഇറാനില്‍ പ്രധാന പോരാട്ട പ്രവര്‍ത്തനങ്ങള്‍’ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. ശനിയാഴ്ച ടെഹ്റാനില്‍ ഒന്നിലധികം സ്ഫോടനങ്ങള്‍ കേട്ടതിനെത്തുടര്‍ന്ന് ഇറാനെതിരെ ‘മുന്‍കൂട്ടി ആക്രമണം’ ആരംഭിച്ചതായി ഇസ്രായേല്‍ പറഞ്ഞു. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഓഫീസുകള്‍ക്ക് സമീപം ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ ഇതിനെ ‘സിംഹത്തിന്റെ ഗര്‍ജ്ജനം’ എന്ന് പരാമര്‍ശിച്ചു. റഷ്യയും ഖത്തറും അക്രമം അവസാനിപ്പിക്കുന്നതിലുള്ള ഇടപെടലുകള്‍ ആരംഭിച്ചിട്ടുണ്ട്. അക്രമത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ആശങ്ക അറിയിച്ചു. ഇറാനെതിരെുള്ള രൂക്ഷമായ അക്രമത്തിനെതിരെ തിരിച്ചടിക്കുമെന്ന് ഇറാഖി ഹിസ്ബുള്ള മുന്നറിയിപ്പ് നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page