ചെങ്കളയില്‍ യുവതിയെ തോട്ടിന്‍ കരയിലും കിടപ്പുമുറിയിലും പീഡിപ്പിച്ച കേസ്; പ്രതി അറസ്റ്റില്‍

കാസര്‍കോട്: ചെങ്കള പഞ്ചായത്തില്‍ താമസക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തുവെന്ന കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു. കണ്ണൂര്‍, ഇടയന്നൂര്‍, പാലയോട്, ആര്‍ യദുനന്ദി (21)നെയാണ് എ എസ് പി അച്യുത് അശോകിന്റെ നേതൃത്വത്തില്‍ വനിതാ പൊലീസ് സ്റ്റേഷന്‍ എസ് ഐ അജിതയും സംഘവും അറസ്റ്റു ചെയ്തത്.
2024 ഫെബ്രുവരി മാസത്തിനും 2025 ഡിസംബര്‍ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം. ആദ്യം യുവതിയുടെ വീടിനു സമീപത്തെ തോട്ടിന്‍ കരയിലെ കാടിന്റെ മറവില്‍ വച്ചും പിന്നീട് അന്യായക്കാരിയുടെ കിടപ്പു മുറിയില്‍ കയറിക്കൂടിയുമാണ് ബലാത്സംഗം ചെയ്തതെന്നാണ് കേസ്.
ജില്ലാ പൊലീസ് മേധാവിക്കു നല്‍കിയ പരാതി പ്രകാരമാണ് വനിതാ പൊലീസ് സ്റ്റേഷനില്‍ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിയെ അറസ്റ്റു ചെയ്ത സംഘത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page