കുമ്പളയിൽ എളുപ്പവഴിക്കു സ്കൂൾ കുട്ടികൾ ദേശീയപാത മതിൽ ചാട്ടത്തിൽ : അപകട സാധ്യത,കുമ്പള മാവിനകട്ടയിൽ ഫുട്ട് ഓവർ ബ്രിഡ്ജ് സ്ഥാപി ക്കണമെന്ന് ആവശ്യം

കുമ്പള: ഫുട്ട് ഓവർ ബ്രിഡ്ജുകൾക്കു വ്യാപകമായി അനുമതി നൽകുമ്പോൾ അനുമതി ലഭിക്കുമ്പോൾ കുമ്പള മാവിനകട്ടയെ അവഗണിക്കുന്നത്തു ഖേദകരമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാ ട്ടുന്നു.കഴിഞ്ഞ ദിവസമാണ് ജില്ലയിൽ തലപ്പാടി-ചെങ്കള റീ ച്ചിൽ പത്തോളം സ്ഥലങ്ങളിൽ പുതുതായി മേൽപ്പാലം അനുവദിച്ചുകൊണ്ട് അറിയിപ്പുണ്ടായത്. കുമ്പള മാവിനകട്ട യിൽ പള്ളിയും,സമീപത്തായി വിദ്യാഭ്യാസ സ്ഥാപനങ്ങളുമൊക്കെ നിലവിലുള്ളപ്പോൾ ഇവിടെ അടിപ്പാത അനിവാര്യമായിരുന്നു. ഇവിടെ അടിപ്പാതയ്ക്ക് സമാനമായ രീതിയിൽ കൾവർട്ട് നിർമ്മിക്കുമ്പോൾ അത് കാൽനടയാത്രക്കാർക്ക് കൂടി പ്രയോജനപ്പെടുത്തിക്കൊണ്ട് നിർമ്മിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നു .എന്നാൽ നാട്ടുകാരുടെ ഈ നിർദ്ദേശവും, ഇവിടെ ഫൂട്ട് ഓവർ ബ്രിഡ്ജ് വേണമെന്ന ആവശ്യവും ബന്ധപ്പെട്ടവർ ചെവി കൊണ്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. വിദ്യാർത്ഥികളുടെ മതിൽ ചാട്ടം ആശങ്കയോടെയാണ് നോക്കി നിൽക്കുന്നതെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.ഇവിടെ റോഡ് മുറിച്ചു കടക്കണമെങ്കിൽ കിലോമീറ്റർ അകലെയുള്ള കുമ്പള റെയിൽവേ സ്റ്റേഷൻ അടിപ്പാതയെ ആശ്രയിക്കേണ്ടി വരുന്നു.ഇത് വലിയ യാത്ര ക്ലേശത്തിന് കാരണമാവുന്നു. ബസ് സർവീസുകൾ സർവീസ് റോഡിൽ വൻവേ സംവിധാനമായതും പ്രയാസമുണ്ടാക്കുന്നുണ്ട്. യാത്രാദുരിതം നേരിടുന്ന സ്ഥലങ്ങളിലൊക്കെ ഫുഡ് ഓവർ ബ്രിഡ്ജ് സ്ഥാപിക്കുമെന്ന് ദേശീയപാത അധികൃതർ നേരത്തെ അറിയിച്ചിരുന്നു. മാവിനകട്ടയിലും അടിയന്തിരമായി മേൽ നടപ്പാത നിർമ്മിക്ക ണമെന്നു പൊതുവെ ആവശ്യമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page