കുഞ്ഞി വളപ്പ് തറവാട് വയനാട്ടു കുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന് പെരിയ ഒരുങ്ങി; കലവറ നിറയ്ക്കല്‍ മറ്റന്നാള്‍
കാസര്‍കോട്: പെരിയ, കുഞ്ഞിവളപ്പ് തറവാട് ശ്രീ വയനാട്ടു കുലവന്‍ തെയ്യം കെട്ട് മഹോത്സവം ഫെബ്രുവരി 27മുതല്‍ മാര്‍ച്ച് 1വരെ നടക്കും. 27ന് രാവിലെ 10.49ന് കലവറ നിറയ്ക്കല്‍. ഉച്ചക്ക് 12ന് അന്നദാനം. വൈകിട്ട് 7ന് കൈവീത്. തുടര്‍ന്ന് ശ്രീ വയനാട്ടുകുലവന്‍ തെയ്യം കൂടല്‍ തോറ്റം, തുടര്‍ന്ന് തറവാട് തെയ്യം കൂടല്‍. വിഷ്ണുമൂര്‍ത്തി, പൊട്ടന്‍ തെയ്യം, പന്നിക്കുളത്ത് ചാമുണ്ഡി തോറ്റങ്ങളും ഉണ്ടാകും. 28ന് പുലര്‍ച്ചെ പൊട്ടന്‍ തെയ്യം, പന്നിക്കുളത്ത് ചാമുണ്ഡി,രാവിലെ 11മണിക്ക് വിഷ്ണു മൂര്‍ത്തി തെയ്യീ. വൈകിട്ട് 4ന് …