ശബരിമലയില്‍ ഇനി സ്വര്‍ണമെന്തെങ്കിലും ബാക്കിയുണ്ടോ? സ്വര്‍ണക്കൊള്ളക്കേസില്‍ സുപ്രീംകോടതിയുടെ പരിഹാസ ചോദ്യം

ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ സുപ്രീം കോടതിയുടെ പരിഹാസ ചോദ്യം. ബാക്കി എന്തെങ്കിലും സ്വര്‍ണം ശബരിമലയില്‍ അവശേഷിക്കുന്നുണ്ടോ എന്നാണ് കോടതി ചോദിച്ചത്.
കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ ഇത് ചോദിക്കാതിരിക്കാനാകില്ലെന്ന് പറഞ്ഞാണ് ജസ്റ്റിസ് സതീശ് ചന്ദ്രശര്‍മ ശബരിമലയില്‍ സ്വര്‍ണം വല്ലതും ബാക്കിയുണ്ടോ എന്ന് ചോദിച്ചത്.

അറസ്റ്റ് ചോദ്യം ചെയ്ത് പങ്കജ് ഭണ്ഡാരി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ദിപാങ്കര്‍ ദത്തയും സതീഷ് ചന്ദ്ര ശര്‍മയും അടങ്ങിയ ബെഞ്ച് സ്വര്‍ണക്കൊള്ളയ്ക്കെതിരെ പരിഹാസ പരാമര്‍ശം നടത്തിയത്. പങ്കജ് ഭണ്ഡാരിയുടെ ജാമ്യ ഹര്‍ജി സുപ്രീംകോടതി മാര്‍ച്ച് ഒന്‍പതിന് പരിഗണിക്കാന്‍ മാറ്റി.

സ്വര്‍ണം പൂശുക മാത്രമാണ് തന്റെ ജോലി. മംഗള്‍യാനിലും ചന്ദ്രയാനിലുമൊക്കെ സ്വര്‍ണം പൂശി നല്‍കിയിട്ടുണ്ട്. കേരള ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ തയ്യില്‍ മഹാദേവ ക്ഷേത്രം ഉള്‍പ്പടെ നിരവധി ക്ഷേത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സ്വര്‍ണം മോഷ്ടിക്കേണ്ട സാഹചര്യം ഇല്ലെന്നും റെപ്യൂട്ടഡ് ആയ കമ്പനിയുടെ നടത്തിപ്പുകാരനാണ് തന്റെ പ്രതിയെന്നും ഭണ്ഡാരിക്ക് വേണ്ടി അഭിഭാഷകന്‍ പറഞ്ഞു. കേസ് വെള്ളിയാഴ്ച പരിഗണിക്കണമെന്ന അഭിഭാഷകന്റെ ആവശ്യവും കോടതി തള്ളി. ഹോളി അവധിക്ക് ശേഷമേ പരിഗണിക്കാന്‍ കഴിയുകയുള്ളുവെന്ന് അറിയിക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page