കേരളത്തില്‍ രണ്ടു വ്യാജ സര്‍വ്വകലാശാലകള്‍; അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്കു ഒരു വിലയുമില്ല: യു ജി സി

ന്യൂഡെല്‍ഹി: കേരളത്തില്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമല്ല, വ്യാജ സര്‍വ്വകലാശാലാകളുമുണ്ടെന്നു യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ അറിയിച്ചു.
കേരളത്തിലെ കോഴിക്കോടു ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് പ്രൊഫെറ്റിക് മെഡിസന്‍, സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി എന്നിവ വ്യാജ യൂണിവേഴ്‌സിറ്റികളാണെന്ന് അറിയിപ്പില്‍ യു ജി സി പറഞ്ഞു. യു ജി സിയുടെ ആക്ട് 2(എഫ്) സെക്ഷന്‍ 3 പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ അംഗീകാരമില്ലാതെയാണ് ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ബിരുദങ്ങള്‍ നല്‍കാന്‍ നിയമപരമായി ഇവര്‍ക്ക് അധികാരമില്ല. ഇവ നല്‍കുന്ന കോഴ്‌സുകള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഒരു വിലയുമില്ലെന്ന് അറിയിപ്പു ചൂണ്ടിക്കാട്ടി. ഇവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജോലിക്കോ ഉപരിപഠനത്തിനോ ഫലിക്കില്ല. രാജ്യത്ത് ഇത്തരത്തില്‍ 32 വ്യാജ സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 12 എണ്ണം ഡല്‍ഹിയിലും നാലെണ്ണം യു പി യിലുമാണ്. കേരളം, കര്‍ണ്ണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ രണ്ടു വീതവും ഹരിയാന, ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഓരോ വ്യാജ സര്‍വ്വകലാശാലകളുമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page