തിരഞ്ഞെടുപ്പ് തയ്യാറെടുപ്പ് : ജില്ലാ ഭരണകൂടവും സജീവം: വോട്ട് വണ്ടി പ്രയാണം തുടങ്ങി; സമ്മതിദാനാവകാശം ഓരോ പൗരനും പ്രയോജനപ്പെടുത്തണമെന്നു ജില്ലാ കളക്ടര്‍

കാസർകാട്: നിയമസഭാതിരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക മുന്നൊരുക്കം ജില്ലയിൽ സജീവമായി.ജില്ലാ ഭരണസംവിധാനത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയുടെ കോളേജ് തല പ്രയാണം കാസര്‍കോട് ഗവ. കോളേജില്‍ ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു. 18 വയസ്സ് തികഞ്ഞ, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് കൈവശമുള്ള എല്ലാ പൗരന്മാരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കന്നിവോട്ടര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് പ്രക്രിയകളെക്കുറിച്ചും ഇലക്ട്രോണിക്ക് വോട്ടര്‍ മെഷീനെക്കുറിച്ചും അവബോധം നല്‍കുന്നതിനാണ് വോട്ടുവണ്ടി പ്രയാണം നടത്തുന്നത്. പൊതുസമൂഹത്തെ തിരഞ്ഞെടുപ്പിന്റെ ഭാഗമാക്കുന്നതിനു ജില്ലാ ഭരണ സംവിധാനവും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വീപ്പ് പ്രചരണപരിപാടിയാണ് വോട്ടു വണ്ടി.ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഭരണഘടന അനുശാസിക്കുന്ന സമ്മതിദാനാവകാശം ഉത്തരവാദിത്തമായി ഏറ്റെടുത്ത് സ്വയം ചെയ്യുന്നതിനും മറ്റുള്ളവരെക്കൂടി ചെയ്യിപ്പിക്കുന്നതിനും ഓരോ പൗരനും പ്രതിജ്ഞാബദ്ധമാണെന്നു അദ്ദേഹം പറഞ്ഞു.വോട്ട് ചെയ്യാന്‍ പഴയ തലമുറയ്ക്ക് ഉണ്ടായ ആവേശം യുവതലമുറയ്ക്കും ഉണ്ടാകണമെന്നു മുഖ്യാതിഥി ചലച്ചിത്രനടൻ ഉണ്ണിരാജ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എ.എന്‍ ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, നാടന്‍ പാട്ട് കലാകാരന്‍ റംഷി, ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പാള്‍ പി.പുഷ്പലത, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ കെ.എം കിഷോര്‍ കുമാര്‍ പ്രസംഗിച്ചു. റംഷി യുടെ നാടന്‍ പാട്ടും ഉണ്ടായിരുന്നു. അഞ്ച് മണ്ഡലങ്ങളിലെ വിവിധ കോളേജുകളില്‍ പര്യടനം നടത്തുന്ന വോട്ടുവണ്ടി പ്രയാണം 26-നു തൃക്കരിപ്പൂരില്‍ സമാപിക്കും.*കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ആധുനിക മോര്‍ച്ചറി കെട്ടിടം തുറന്നു*ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ചികിത്സാ കേന്ദ്രമായ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച പുതിയ മോര്‍ച്ചറി കെട്ടിടം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എ.യുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 1.20 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഈ കെട്ടിടം നിര്‍മ്മിച്ചത്. ഒരേസമയം കൂടുതല്‍ മൃതദേഹങ്ങള്‍ ശാസ്ത്രീയമായി സൂക്ഷിക്കാനുള്ള ഫ്രീസര്‍ സംവിധാനവും വിപുലമായ പോസ്റ്റ്മോര്‍ട്ടം ടേബിളുകളും പരിശോധനാ മുറികളും പുതിയ മന്ദിരത്തില്‍ ഒരുക്കിയിട്ടുണ്ട്. പുതിയ കെട്ടിടം പ്രവര്‍ത്തനസജ്ജമായതോടെ 24 മണിക്കൂറും മോര്‍ച്ചറി സേവനം ലഭ്യമാകും. പഴയ മോര്‍ച്ചറിയിലെ സ്ഥലപരിമിതിക്കും അപര്യാപ്തതകള്‍ക്കും ഇതോടെ ശാശ്വത പരിഹാരമായിരിക്കുകയാണ്.കാസര്‍കോട് നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം ഹനീഫ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ ഡെപ്യൂട്ടി ഡി.എം.ഒ. ബി. സന്തോഷ്, മെഹ്‌റുന്നീസ ഹമീദ്, ഷമീന മുജീബ്, ഹമീദ് ബെദിര, എന്‍.ആര്‍ വിദ്യാശ്രീ, ജാഫര്‍ കമാല്‍, വാര്‍ഡ് കൗണ്‍സിലര്‍ രാമകൃഷ്ണ ഹൊള്ള എന്നിവരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി. എം. യമുന പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കരാറുകാരന്‍ മെഹ്റൂഫ് ബദിരിയയ്ക്ക് ചടങ്ങില്‍ ഉപഹാരം നല്‍കി. ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാര്‍ മുകുന്ദന്‍ സ്വാഗതവും ഫോറന്‍സിക് സര്‍ജന്‍ ഡോ. എം.റോഹിത് നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page