കൂട്ടബലാത്സംഗം, രണ്ട് കൊലപാതകങ്ങള്‍; 31 കേസുകളില്‍ പ്രതിയായ ഗുണ്ട അറസ്റ്റില്‍

മംഗ്‌ളൂരു: കൂട്ട ബലാത്സംഗം, രണ്ടു കൊലപാതകങ്ങള്‍ തുടങ്ങി 31 കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിയുകയായിരുന്ന കുപ്രസിദ്ധ ഗുണ്ട അറസ്റ്റില്‍. മുല്‍ക്കി, ഹളയങ്കടിയിലെ സഫ്‌വാന്‍ ഹുസൈ(42) നെയാണ് മംഗ്‌ളൂരു സി സി ബി പൊലീസ് ഉത്തര്‍പ്രദേശില്‍ വച്ച് സാഹസികമായി പിടികൂടിയത്. രണ്ട് കൊലപാതകങ്ങള്‍, നാലു കൊലപാതക ശ്രമങ്ങള്‍, കൂട്ട ബലാത്സംഗം, അഞ്ച് കവര്‍ച്ചകള്‍, 17 തട്ടികൊണ്ടുപോകലുകള്‍, പിടിച്ചുപറി, പൊലീസിനെ ആക്രമിക്കല്‍ തുടങ്ങി 31 കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.2009ല്‍ മുല്‍ക്കി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രവീഷ് എന്ന …

ആമസോണില്‍ ഓര്‍ഡര്‍ ചെയ്തത് വില കൂടിയ ലാപ്‌ടോപ്പിന്; പാഴ്‌സല്‍ തുറന്നുനോക്കിയപ്പോള്‍ കല്ലും തുണിയും; പരാതി നല്‍കി യുവാവ്

കോട്ടയം: ആമസോണില്‍ വിലകൂടിയ ലാപ്‌ടോപ്പിന് ഓര്‍ഡര്‍ നല്‍കിയ യുവാവിന് ലഭിച്ചത് കല്ലും തുണിയുമെന്ന് പരാതി. കോട്ടയം പൈക സ്വദേശി ഡോണ്‍ ടോം ആണ് ആമസോണിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഫെബ്രുവരി 12നാണ് 56,000 രൂപ വിലയുള്ള ലെനോവോയുടെ ThinkPad E14 എന്ന ലാപ്‌ടോപ്പ് ഡോണ്‍ ഓര്‍ഡര്‍ ചെയ്തത്. ഫെബ്രുവരി 18ന് ഉച്ചയോടെയാണ് ഓര്‍ഡര്‍ ഡെലിവറി ചെയ്തത്. കാര്‍ഡ് ബോര്‍ഡ് തുറന്നുനോക്കിയപ്പോള്‍ ഡോണ്‍ ഞെട്ടിപ്പോയി. അതിനകത്ത് വൃത്തിയായി പൊതിഞ്ഞിരിക്കുന്ന നിലയില്‍ കല്ലും തുണികളുമാണ് കാണപ്പെട്ടത്. പാഴ്‌സലിലെ കല്ലിന്റെയും തുണിയുടെയും ചിത്രമടക്കം …

കണ്‍മുന്നില്‍ ഭര്‍ത്താവിനെ കടിച്ചു കീറുന്ന കരടി; കയ്യില്‍ കിട്ടിയ ആയുധം കൊണ്ട് പ്രത്യാക്രമണം നടത്തി യുവതിയുടെ സാഹസികത

ഭുവനേശ്വര്‍: കരടിയുടെ ആക്രമണത്തില്‍ നിന്ന് ഭര്‍ത്താവിനെ രക്ഷിച്ച യുവതിയുടെ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലുള്ള കരഞ്ചിയയിലെ മിലു ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവമാണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തത്. മാല്‍ഡെ സോറനും ലിലി സോറനുമാണ് വാര്‍ത്തകളില്‍ നിറയുന്നത്. കാടിനോട് ചേര്‍ന്ന പ്രദേശത്ത് ഇലകള്‍ ശേഖരിക്കുകയായിരുന്നു ദമ്പതികള്‍. ഇതിനിടെ ഇവര്‍ കരടികളുടെ മുന്നില്‍പ്പെടുകയായിരുന്നുവെന്ന് കരഞ്ചിയ ഫോറസ്റ്റ് റേഞ്ചര്‍ പ്രശാന്ത് കുമാര്‍ സ്വയിന്‍ പറഞ്ഞു. ആറു കരടികളായിരുന്നു ഉണ്ടായിരുന്നത്. ഇതിലൊന്ന് പ്രകോപനമില്ലാതെ മാല്‍ഡെയെ ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ …

പ്രതിഭകളെ ആദരിച്ച് കുമ്പള ജി.എച്ച്.എസ്.എസ്; സന്തോഷ് ട്രോഫി താരം അബൂബക്കര്‍ ദില്‍ഷാദിന് ഉജ്ജ്വല സ്വീകരണം

കുമ്പള: കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ, എസ്.എം.സി, സ്റ്റാഫ് കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ അനുമോദന ചടങ്ങും സ്‌കൂള്‍ ഹാള്‍ നവീകരണ ഉദ്ഘാടനവും നടത്തി. സ്‌കൂളിലെ മുന്‍ വിദ്യാര്‍ത്ഥിയും കേരള സന്തോഷ് ട്രോഫി ടീം അംഗവുമായ അബൂബക്കര്‍ ദില്‍ഷാദിനെ ചടങ്ങില്‍ ആദരിച്ചു.എ.കെ.എം. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മൊയ്തീന്‍ അസീസ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സിന്ധു എന്‍. സ്വാഗതം ആശംസിച്ചു.ഈ അധ്യയന വര്‍ഷത്തില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. പഞ്ചായത്ത് …

വീട്ടമ്മയെ തള്ളിയിട്ട് ദേഹോപദ്രവം ഏല്‍പ്പിച്ചതായി പരാതി

നീലേശ്വരം: വീട്ടു പറമ്പിലൂടെ നടന്നു പോകുന്നത് തടഞ്ഞതിലുള്ള വിരോധത്തെ തുടര്‍ന്നാണെന്നു പറയുന്നു, അശ്ലീല ഭാഷയില്‍ ചീത്ത വിളിക്കുകയും തള്ളിയിട്ടതായും പരാതി. സംഭവത്തില്‍ നീലേശ്വരം പൊലീസ് കേസെടുത്തു.നീലേശ്വരം കാട്ടിപ്പൊയില്‍, കക്കോട്, മദുപ്പില്‍ ഹൗസിലെ കെ രാഘവന്റെ ഭാര്യ എം കൗസല്യ (57)യുടെ പരാതിയില്‍ കിനാനൂര്‍, കക്കോട്ടിലെ വിനോദിനെതിരെയാണ് കേസ്.ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയുടെ വീട്ടു പറമ്പിലൂടെ വിനോദ് നടന്നു പോകുന്നത് തടഞ്ഞിരുന്നു. ഈ വിരോധത്തില്‍ പരാതിക്കാരിയെ തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും തള്ളി താഴെയിട്ട് ദോഹോപദ്രവം …

വനിതാ ഡോക്ടറുടെ കസേരയിലും മേശയിലും നായ്ക്കുരണ പൊടി വിതറി; ജീവനക്കാര്‍ക്കെതിരെ കേസ്

കാസര്‍കോട്: മുന്‍വിരോധത്തെ തുടര്‍ന്നാണെന്നു പറയുന്നു, വനിതാ ഡോക്ടറുടെ കസേരയിലും മേശപ്പുറത്തും നായ്ക്കുരണപ്പൊടി വിതറിയതായി പരാതി. സംഭവത്തില്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.മാവുങ്കാല്‍ ഇ സി എച്ച് എസ് ആശുപത്രിയിലെ ഡോക്ടര്‍ ഹൊസ്ദുര്‍ഗ്ഗ് കൃഷ്ണ മന്ദിരം റോഡിലെ ഡോ. ടി കെ ഷര്‍മ്മിന(37)യുടെ പരാതി പ്രകാരം ജീവനക്കാരന്‍ ജയകൃഷ്ണന്‍, ലാബ് ടെക്‌നീഷ്യ അജ്ഞലി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാവിലെയാണ് കേസിനാസ്പദമായ സംഭവം.ഡോക്ടറുടെ പരിശോധനാ മുറിയിലെ കസേരയിലും മേശപ്പുറത്തും നായ്ക്കുരണ പൊടി വിതറുകയായിരുന്നുവത്രെ. ഇക്കാര്യം അറിയാതെ കസേരയില്‍ …

കൂഡ്ലു ഗ്രൂപ്പ് ബി.എല്‍.ഒ കൂട്ടായ്മ നടത്തി

മധൂര്‍: തിരഞ്ഞെടുപ്പ് പ്രകൃയയിലെ നിര്‍ണ്ണായക കണ്ണികളായ ബി.എല്‍.ഒ (ബൂത്ത് ലെവല്‍ ഓഫീസര്‍) കൂട്ടായ്മ ജോലിക്കിടയിലെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനു കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ബി.എല്‍.ഒ മാരുള്ള കൂഡ്ലു ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ മധൂര്‍ പഞ്ചായത്ത് കുടുംബശ്രീ ഹാളിലായിരുന്നു പരിപാടി.തീവ്ര വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി തങ്ങളുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍ ഉണ്ടായ വെല്ലുവിളികളും രസകരമായ അനുഭവങ്ങളും സംഗമം പങ്കുവെച്ചു.വോട്ടര്‍ പട്ടിക പുതുക്കല്‍, എസ് ഐ ര്‍ ഫോം വിതരണം, ഡാറ്റ എന്‍ട്രി തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചും …

ഭര്‍ത്താവ് പള്ളിയില്‍ പോയ സമയത്ത് ഭാര്യ ഫാനില്‍ തൂങ്ങി മരിച്ചു; സംഭവം ഉപ്പളയില്‍

കാസര്‍കോട്: ഭര്‍ത്താവ് പള്ളിയില്‍ പോയസമയത്ത് ഭാര്യ ഫ്‌ളാറ്റിലെ ഫാനില്‍ തൂങ്ങി മരിച്ചു. ഉപ്പള, അല്‍മിന ഫ്‌ളാറ്റിലെ താമസക്കാരനായ മുഹമ്മദ് തന്‍സില്‍ അബ്ദുല്‍ റഷീദിന്റെ ഭാര്യ അഫ്‌സീന ബാനു (28)വാണ് മരണപ്പെട്ടത്. ബുധനാഴ്ച രാത്രി ഒന്‍പതു മണിക്കും പത്തു മണിക്കും ഇടയിലാണ് സംഭവം.ഭര്‍ത്താവ് തറാവീഹ് നിസ്‌ക്കാരത്തിനു പള്ളിയിലേയ്ക്ക് പോയസമയത്തായിരുന്നു സംഭവം. തിരിച്ചെത്തിയപ്പോഴാണ് ഭാര്യയെ കിടപ്പു മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പിതൃസഹോദരന്റെ പരാതി പ്രകാരം മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഭാര്യയുമായി അവിഹിതമെന്ന് സംശയം; അമ്മാവനെ കുത്തിക്കൊലപ്പെടുത്തിയ മരുമകന്‍ അറസ്റ്റില്‍

ബെംഗളൂര്‍: ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ അമ്മാവനെ മരുമകന്‍ കുത്തിക്കൊലപ്പെടുത്തിയതായി പൊലീസ്. സംഭവത്തില്‍ മരുമകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടകയിലെ കോലാറിലാണ് സംഭവം. മാലൂര്‍ താലൂക്കിലെ മിടഗാനപ്പള്ളിയിലെ ഷാഹിദ് ഖാനാണ്(33) ഹൊസക്കോട്ടെയില്‍ താമസിക്കുന്ന അമ്മാവന്‍ നയാസ് ഖാനെ(33) കുത്തിക്കൊലപ്പെടുത്തിയത്. നയാസ് ഖാന്റെ സഹോദരിയുടെ മകനാണ് ഷാഹിദ്. അമ്മാവനുമായി ഭാര്യയ്ക്ക് അവിഹിതമുണ്ടെന്ന് ഷാഹിദ് ആരോപിച്ചിരുന്നു. ഇതേചൊല്ലി കുടുംബത്തില്‍ കലഹവും പതിവായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ബുധനാഴ്ച രാവിലെ ഹൊസക്കോട്ടെയില്‍ നിന്ന് നയാസ് ഖാന്‍, ഷാഹിദ് താമസിക്കുന്ന മിടഗാനഹള്ളിയിലെ വീട്ടിലെത്തി. പിന്നാലെ ഭാര്യയുമായുള്ള …

അണ്ടോൾ ശ്രീ കുന്നുമ്മൽ ചെറളത്ത് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം 21മുതൽ 24 വരെ

നീലേശ്വരം :കരിന്തളം അണ്ടോൾ ശ്രീ കുന്നുമ്മൽ പുതിയറയക്കാൽ ചെറളത്ത് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ഫെ ബ്രുവരി 21 മുതൽ 24 വരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു 20 ന് വൈകിട്ട് 4 മണിക്ക് വടക്കേ പുലയന്നൂർ ചെറുപ്പക്കോട്ട് മുണ്ട്യയിൽ നിന്നും വേളൂർ പാലാട്രയിൽ നിന്നും കലവറ നിറക്കൽ ഘോഷയാത്ര.തുടർന്ന് അനുമോദന സദസും സുവനീർ പ്രകാശനവും. ആഘോഷകമ്മറ്റി ചെയർമാൻ ഉമേശൻ വേളൂർ അധ്യക്ഷം വഹിക്കും. ഇ.ച ന്ദ്രശേഖരൻ എം.എൽ.എ ഉദ് ഘാടനം ചെയ്യും. ആനക്കൈ ബാലകൃഷൻ …

കുമ്പള, മാവിനക്കട്ട സ്വദേശി മംഗ്‌ളൂരുവിലെ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയില്‍; നാട്ടില്‍ നിന്നു തിരികെ പോയത് ഒരാഴ്ച മുമ്പ്

കാസര്‍കോട്: കുമ്പള, മാവിനക്കട്ട സ്വദേശിയെ മംഗ്‌ളൂരുവിലെ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വാഴവളപ്പിലെ ഉദയന്‍- പുഷ്പ ദമ്പതികളുടെ മകന്‍ റോഷന്‍ (22)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കദ്രി, ശിവസാഗിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന മുറിയിലാണ് മൃതദേഹം കാണപ്പെട്ടത്. കൈഞരമ്പ് മുറിച്ച ശേഷമാണ് തൂങ്ങിയതെന്നു സംശയിക്കുന്നു. മുറിയില്‍ ചോരപ്പാടുകളുമുണ്ട്.ഒരു കൂള്‍ബാറിലെ ജീവനക്കാരനായിരുന്നു റോഷന്‍. ഒരാഴ്ച മുമ്പാണ് നാട്ടിലെത്തി തിരികെ പോയതെന്നു ബന്ധുക്കള്‍ പറഞ്ഞു. ജീവനൊടുക്കാന്‍ ഉണ്ടായ കാരണം എന്താണെന്നു വ്യക്തമല്ല. കദ്രി പൊലീസ് കേസെടുത്തു. സഹോദരങ്ങള്‍:രാഹുല്‍, …

കോളേജ് ബസും പ്രൈവറ്റ് ബസും കൂട്ടിയിടിച്ച് 4 വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്

എറണാകുളം: അറയ്ക്കപ്പടിയില്‍ കോളേജ് ബസും പ്രൈവറ്റ് ബസും കൂട്ടിയിടിച്ച് ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഡ്രൈവറുടെ നില ഗുരുതരമാണ്. പരിക്കേറ്റ മറ്റ് നാലുപേര്‍ വിദ്യാര്‍ത്ഥികളാണ്. ആലുവ ജയ് ഭാരത് കോളേജിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്. പൂക്കാട്ടുപടിയില്‍ വ്യാഴാഴ്ച രാവിലെയാണ് അപകടം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടന്‍ തന്നെ പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ബസിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്നാണ് അറിയുന്നത്.

മോര ശ്രീ ഐവര്‍ ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം; രാവിലെ നടന്ന ആയിരത്തിരി ദര്‍ശനത്തിന് ആരാധകത്തിരക്ക്

കാസര്‍കോട്: അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന മോര ശ്രീ ഐവര്‍ ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായുള്ള ആയിരത്തിരി മഹോത്സവം പുലര്‍ച്ചെ നടന്നു. എട്ടു മണി മുതല്‍ കാളപ്പുലിയന്‍, പുലിക്കണ്ടന്‍, പുല്ലൂര്‍ണ്ണന്‍, പുല്ലൂരാളി, വെള്ളാട്ടം, തിടമ്പ് എഴുന്നള്ളിപ്പ് എന്നിവ നടക്കും. പുലര്‍ച്ചെ 1.30ന് പുല്ലൂരാളി അമ്മ തോറ്റം. വെള്ളിയാഴ്ച രാവിലെ കാളപ്പുലിയന്‍, പുലിക്കണ്ടന്‍, ഉച്ചക്ക് പുല്ലൂരാളി, വൈകിട്ട് പുല്ലൂര്‍ണ്ണന്‍, പുലര്‍ച്ചെ ഒരു മണിക്കു പൂമുടികളിമാടം ചേര്‍ക്കല്‍, രണ്ടു മണിക്ക് ഭണ്ഡാരം തിരിച്ചെഴുന്നള്ളിപ്പോടെ തെയ്യം കെട്ടു മഹോത്സവം സമാപിക്കും.

കാഞ്ഞങ്ങാട്ട് വീട്ടമ്മയ്ക്ക് വെട്ടേറ്റ് ഗുരുതരം; സംഭവത്തിനു ശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: വീട്ടമ്മയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. കാഞ്ഞങ്ങാട്, കടപ്പുറം, ബാവനഗര്‍, ഇല്യാസ് നഗറിലാണ് റംസാന്‍ വ്രതാരംഭം തുടങ്ങിയ ദിവസത്തില്‍ അതിദാരുണമായ സംഭവം നടന്നത്.ഇബ്രാഹിം (62)ആണ് ജീവനൊടുക്കിയത്. ഇദ്ദേഹത്തിന്റെ ഭാര്യ മറിയ (55)ത്തെ ഗുരുതരമായി വെട്ടേറ്റ നിലയില്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച (ഇന്ന്) പുലര്‍ച്ചെയാണ് സംഭവം. കുടുംബ പ്രശ്‌നത്തെ ചൊല്ലി ഇരുവരും വഴക്കിലേര്‍പ്പെടുകയായിരുന്നുവെന്നു പറയുന്നു. ഇതിനിടയില്‍ പ്രകോപിതനായ ഇബ്രാഹിം കത്തിയെടുത്തു മറിയത്തിന്റെ തലയില്‍ വെട്ടുകയായിരുന്നുവത്രെ. ബഹളവും നിലവിളിയും കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയപ്പോള്‍ ഇബ്രാഹിം …

വി കുഞ്ഞികൃഷ്ണന്റെ പുസ്തകം ഏറ്റുവാങ്ങിയ എഴുത്തുകാരനു ഭീഷണി; വീടിനു മുന്നില്‍ റീത്ത്

കണ്ണൂര്‍: മുന്‍ സി പി എം നേതാവ് വി കുഞ്ഞികൃഷ്ണന്റെ പുസ്തകം ഏറ്റുവാങ്ങിയ എഴുത്തുകാരന്‍ വി എസ് അനില്‍ കുമാറിനു ഭീഷണി; വീടിനു മുന്നില്‍ റീത്ത് വച്ച നിലയില്‍. വ്യാഴാഴ്ച (ഇന്ന്) പുലര്‍ച്ചെ 5.30 മണിയോടെയാണ് കണ്ണപുരം, എടക്കേപ്പുറത്തെ ‘മരുതം’ ഹൗസിനു മുന്നില്‍ റീത്ത് കാണപ്പെട്ടത്. മകനു ഫുട്‌ബോള്‍ കോച്ചിംഗിനു പോകാനായി ഗേറ്റ് തുറക്കാന്‍ എത്തിയപ്പോഴാണ് റീത്ത് കാണപ്പെട്ടതെന്നു വി എസ് അനില്‍ കുമാര്‍ പറഞ്ഞു. സംഭവത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ല. സി പി എം നിയന്ത്രണത്തിലുള്ള …

നവ കേരള സർവെ ഹൈക്കോടതി റദ്ദാക്കി 24 മണിക്കൂറിനുള്ളിൽ സുപ്രീംകോടതിയിൽ സർക്കാർ അപ്പീൽ

ന്യൂഡൽഹി : നവ കേരള സർവ്വേ റദ്ദാക്കിയ ഹൈ കോടതി വിധിക്കെതിരെ സംസ്ഥാന കേരളസർക്കാർ 24 മണിക്കൂറിനുള്ളിൽ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചു. സർക്കാരിൻറെ അതിവേഗ നടപടി കൗതുകം ഉളവാക്കിയിട്ടുണ്ട്. സർക്കാരിൻറെ നയപരമായ തീരുമാനമാണ് നവ കേരള സർവ്വേ എന്നും ഹൈക്കോടതി വിധിയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ക്യാബിനറ്റ് തീരുമാനത്തെ ഹൈക്കോടതി എങ്ങനെയാണ് റദ്ദാക്കുന്നതെന്നു അപ്പീൽ ആരാഞ്ഞു. എന്നാൽ സർവെക്കാവശ്യമായ പണം ബജറ്റിൽ വകയിരുത്തിയിട്ടില്ലെന്നും ധനകാര്യ അനുമതി ഇല്ലാതെയാണ് സർക്കാർ സർവ്വേ അനുമതിക്ക് ഉത്തരവിട്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. …

പാലസ്തീൻ പോരാളിയെ നാടുകടത്താനുള്ള അമേരിക്കൻ നീക്കം കോടതി തടഞ്ഞു; ട്രംപിന് തിരിച്ചടി

ന്യൂയോർക്ക്: ഗാസക്കെ തിരെയുള്ള ഇസ്രായേൽ ആക്രമണങ്ങൾക്കെതിരെ അമേരിക്കയിൽ പ്രതിഷേധിച്ച പാലസ്തീൻ വിദ്യാർത്ഥി മൊഹ്‌സിൻ മഹ്ദവിയെ നാടുകടത്താനുള്ള അമേരിക്കൻ നീക്കം അമേരിക്കൻ എമിഗ്രേഷൻ വിഭാഗം ജഡ്ജി നീന ഫ്രോസ് തടഞ്ഞുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. നാടുകടത്തലിന് ഹാജരാക്കിയ രേഖകൾ ശരിയായി സാക്ഷ്യപ്പെടുത്തിയതല്ലെന്ന കാരണത്താലാണ് കോടതി നടപടി . കൊളംബിയ സർവ്വകലാശാല ബിരുദ വിദ്യാർത്ഥിയായ മഹ്ദവി അമേരിക്കയിൽ നടക്കുന്ന പാലസ്തീൻ അനുകൂല പ്രതിഷേധങ്ങളുടെ പ്രധാന നേതാവാണ്. യുഎസിൽ നിയമപരമായ താമസക്കാരനും ആണ്. കഴിഞ്ഞ ഏപ്രിലിലാണ് അറസ്റ്റ് ചെയ്തത് .പിന്നീട് കോടതി വിട്ടയച്ചെങ്കിലും …

ഇന്നത്തെ പ്രധാന വാർത്തകൾ

ആഗോള കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള പ്രധാന ചർച്ചകൾക്കായി ലോക നേതാക്കൾ ലണ്ടനിൽ ഇന്നു യോഗം ചേരുന്നു.കാർബൺ പുറന്തള്ളൻ കുറയ്ക്കുന്നതിനുള്ള പുതിയ കരാറുകളിൽ ഇവർ ഒപ്പുവയ്ക്കുമെന്ന് പ്രതീക്ഷ. പ്രമുഖ ടെക്ക് കമ്പനികൾ ചേർന്ന് പുതിയ സൂപ്പർ ഫാസ്റ്റ് ക്വാണ്ടം പ്രോസസറുകൾ അവതരിപ്പിച്ചു.ഇത് ലോക സുരക്ഷാ രംഗത്ത് വലിയ മാറ്റങ്ങൾ വരുത്തും. ചൊവ്വയിൽ നിന്നുള്ള പുതിയറെസലൂഷൻ ചിത്രങ്ങൾ നാസ പുറത്തുവിട്ടു. വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ പ്രമുഖ ടീമുകൾ തമ്മിലുള്ള പോരാട്ടം ഇന്ന് നടക്കുന്നു.ഫുട്ബോൾ ലോകം ഏറെ ആവേശത്തോടെ ഇത് …