കൂട്ടബലാത്സംഗം, രണ്ട് കൊലപാതകങ്ങള്‍; 31 കേസുകളില്‍ പ്രതിയായ ഗുണ്ട അറസ്റ്റില്‍

മംഗ്‌ളൂരു: കൂട്ട ബലാത്സംഗം, രണ്ടു കൊലപാതകങ്ങള്‍ തുടങ്ങി 31 കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിയുകയായിരുന്ന കുപ്രസിദ്ധ ഗുണ്ട അറസ്റ്റില്‍. മുല്‍ക്കി, ഹളയങ്കടിയിലെ സഫ്‌വാന്‍ ഹുസൈ(42) നെയാണ് മംഗ്‌ളൂരു സി സി ബി പൊലീസ് ഉത്തര്‍പ്രദേശില്‍ വച്ച് സാഹസികമായി പിടികൂടിയത്. രണ്ട് കൊലപാതകങ്ങള്‍, നാലു കൊലപാതക ശ്രമങ്ങള്‍, കൂട്ട ബലാത്സംഗം, അഞ്ച് കവര്‍ച്ചകള്‍, 17 തട്ടികൊണ്ടുപോകലുകള്‍, പിടിച്ചുപറി, പൊലീസിനെ ആക്രമിക്കല്‍ തുടങ്ങി 31 കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
2009ല്‍ മുല്‍ക്കി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രവീഷ് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയാണ് സഫ്‌വാന്‍. 2020 ഫെബ്രുവരി 28ന് കര്‍ണ്ണാടക ഹൈക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ ഇയാള്‍ ഉത്തര്‍പ്രദേശിലെ റായ്ബറേയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അവിടെയെത്തി പ്രതിയെ അറസ്റ്റു ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page