കുമ്പള, മാവിനക്കട്ട സ്വദേശി മംഗ്‌ളൂരുവിലെ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയില്‍; നാട്ടില്‍ നിന്നു തിരികെ പോയത് ഒരാഴ്ച മുമ്പ്

കാസര്‍കോട്: കുമ്പള, മാവിനക്കട്ട സ്വദേശിയെ മംഗ്‌ളൂരുവിലെ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വാഴവളപ്പിലെ ഉദയന്‍- പുഷ്പ ദമ്പതികളുടെ മകന്‍ റോഷന്‍ (22)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കദ്രി, ശിവസാഗിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന മുറിയിലാണ് മൃതദേഹം കാണപ്പെട്ടത്. കൈഞരമ്പ് മുറിച്ച ശേഷമാണ് തൂങ്ങിയതെന്നു സംശയിക്കുന്നു. മുറിയില്‍ ചോരപ്പാടുകളുമുണ്ട്.
ഒരു കൂള്‍ബാറിലെ ജീവനക്കാരനായിരുന്നു റോഷന്‍. ഒരാഴ്ച മുമ്പാണ് നാട്ടിലെത്തി തിരികെ പോയതെന്നു ബന്ധുക്കള്‍ പറഞ്ഞു. ജീവനൊടുക്കാന്‍ ഉണ്ടായ കാരണം എന്താണെന്നു വ്യക്തമല്ല. കദ്രി പൊലീസ് കേസെടുത്തു. സഹോദരങ്ങള്‍:രാഹുല്‍, അജയ്, ആദിത്യന്‍, അമൃത.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page