കോളേജ് ബസും പ്രൈവറ്റ് ബസും കൂട്ടിയിടിച്ച് 4 വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്

എറണാകുളം: അറയ്ക്കപ്പടിയില്‍ കോളേജ് ബസും പ്രൈവറ്റ് ബസും കൂട്ടിയിടിച്ച് ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഡ്രൈവറുടെ നില ഗുരുതരമാണ്. പരിക്കേറ്റ മറ്റ് നാലുപേര്‍ വിദ്യാര്‍ത്ഥികളാണ്. ആലുവ ജയ് ഭാരത് കോളേജിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

പൂക്കാട്ടുപടിയില്‍ വ്യാഴാഴ്ച രാവിലെയാണ് അപകടം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടന്‍ തന്നെ പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ബസിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്നാണ് അറിയുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സിപിഎം വിപുലീകൃത ജില്ലാ യോഗത്തിന് കൊടിയിറങ്ങിയതിന് പിന്നാലെ എം. രാഘവന്‍ പാര്‍ട്ടി വിട്ടു; പാര്‍ട്ടിയേല്‍പ്പിച്ച മുഴുവന്‍ ചുമതലകളും ഒഴിഞ്ഞുവെന്ന് രാഘവന്‍, പാര്‍ട്ടി വിട്ടത് കോടിയേരിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി
Scroll to top

You cannot copy content of this page