വി കുഞ്ഞികൃഷ്ണന്റെ പുസ്തകം ഏറ്റുവാങ്ങിയ എഴുത്തുകാരനു ഭീഷണി; വീടിനു മുന്നില്‍ റീത്ത്

കണ്ണൂര്‍: മുന്‍ സി പി എം നേതാവ് വി കുഞ്ഞികൃഷ്ണന്റെ പുസ്തകം ഏറ്റുവാങ്ങിയ എഴുത്തുകാരന്‍ വി എസ് അനില്‍ കുമാറിനു ഭീഷണി; വീടിനു മുന്നില്‍ റീത്ത് വച്ച നിലയില്‍. വ്യാഴാഴ്ച (ഇന്ന്) പുലര്‍ച്ചെ 5.30 മണിയോടെയാണ് കണ്ണപുരം, എടക്കേപ്പുറത്തെ ‘മരുതം’ ഹൗസിനു മുന്നില്‍ റീത്ത് കാണപ്പെട്ടത്. മകനു ഫുട്‌ബോള്‍ കോച്ചിംഗിനു പോകാനായി ഗേറ്റ് തുറക്കാന്‍ എത്തിയപ്പോഴാണ് റീത്ത് കാണപ്പെട്ടതെന്നു വി എസ് അനില്‍ കുമാര്‍ പറഞ്ഞു. സംഭവത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ല. സി പി എം നിയന്ത്രണത്തിലുള്ള പുരോഗമന കലാസാഹിത്യ സംഘം മുന്‍ സംസ്ഥാന പ്രസിഡണ്ടും ദേശാഭിമാനി വാരിക മുന്‍ പത്രാധിപരുമായിരുന്ന പ്രൊഫ. എം എന്‍ വിജയന്റെ മകനാണ് വി എസ് അനില്‍ കുമാര്‍. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഡീന്‍ ആയിട്ടാണ് സര്‍വ്വീസില്‍ നിന്നു വിരമിച്ചത്.
റീത്ത് വച്ച സംഭവത്തില്‍ വി എസ് അനില്‍ കുമാര്‍ കണ്ണപുരം പൊലീസില്‍ പരാതി നല്‍കി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്. റീത്ത് വച്ചവരെ കണ്ടെത്തുന്നതിനായി പ്രദേശത്തെ സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു വരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page