തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രഖ്യാപിക്കുന്ന സൗജന്യങ്ങള്‍ക്കെതിരെ സുപ്രീം കോടതിയുടെ വിമര്‍ശനം
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രഖ്യാപിക്കുന്ന സൗജന്യങ്ങള്‍ക്കെതിരെ സുപ്രീം കോടതിയുടെ വിമര്‍ശനം. തമിഴ്നാട് സര്‍ക്കാരിന്റെ സൗജന്യ വിതരണ നയത്തെ ചോദ്യം ചെയ്ത കോടതി, ഇത് രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെ ദോഷകരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ‘സൗജന്യ ഭക്ഷണം, സൗജന്യ വൈദ്യുതി, സൗജന്യ സൈക്കിള്‍… ഇങ്ങനെയുള്ള വിതരണങ്ങളിലൂടെ എന്തുതരം സംസ്‌കാരമാണ് നിങ്ങള്‍ വളര്‍ത്തിയെടുക്കുന്നത്’ – ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തമിഴ്നാട് സര്‍ക്കാരിനോട് ചോദിച്ചു. സംസ്ഥാനങ്ങള്‍ തൊഴിലവസരങ്ങള്‍ തുറക്കാന്‍ ശ്രമിക്കണം. രാവിലെ മുതല്‍ വൈകുന്നേരം വരെ സൗജന്യ ഭക്ഷണവും …